Malayalam Christian song Index

Monday, 16 March 2020

Seeyon sainyame unarnniduveenസീയോൻ സൈന്യമേ ഉണർന്നീടുവിൻ Song No 264

സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു
വിരുതു പ്രാപിക്ക

കേൾക്കാറായ് തൻ കാഹളധ്വനി
നാം പോകാറായ് ഈ പാർത്തലം വിട്ടു
തേജസ്സേറും പുരേ!


സർവ്വായുധങ്ങൾ ധരിച്ചിടുക
ദുഷ്ടനോടെതിർത്തു നിന്നു
വിജയം നേടുവാൻ

ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുങ്ങൾ വാഴും
സ്വർഗ്ഗ സീയോനിൽ

പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ
പ്രിയൻ പൊന്മുഖം


ആനന്ദമേ, നിത്യാനന്ദമേ
കാന്തനോടു വാഴും കാലം
എത്ര ആനന്ദം.

  
Seeyon sainyame unarnniduveen
Seeyon sainyame unarnniduveen
Poruthu nee jayam’eduthu virudhu prapika

Kellkarai than kahala dhwani-nam
Pokaarai ie parthalam vittu thejasserum pure

Kristhesuvinai kashtam sahichor
Nithya’nithya yugangal vazhum swarga seeyonil

Prathyasha ennil vardichidunne
Angu’chennu kaanuvaanen priyan ponmugam

Aanandhame nithyaandame
Kanthanodu vazhum kalam ethra aanandam

Senayin adhipan devanil athiyayസേനയിലധിപൻ ദേവനിലതിയായ് Song No 263

സേനയിലധിപൻ ദേവനിലതിയായ്
ആശ്രയമവനുണ്ടോആയവൻ ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ...ആ
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും


കുരികിൽ തനിക്കൊരു വീടും മീവൽ
പറവ തൻകുഞ്ഞുങ്ങൾക്കായ്നല്ലൊരു
കൂടും കണ്ടെത്തിയല്ലേല്ലാ
നിൻ തിരുബലിപീഠം തന്നെ ആ...ആ
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ

ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ...ആ
നിർണ്ണയമുണ്ടുനിരന്തരമായ്
സീയോൻനഗരിയിൻ പെരുവഴികൾ

കണ്ണുനീർ താഴ്വരയതു വഴിയായവർ
യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ...ആ
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ.


Senayin adhipan devanil athiyay
Senayin adhipan devanil athiyay
Aasreyam eavanundo
Aayavan eavarilum athi dhanyan
Yaahin vaasam enthathi kaamyam
Vanchichu mohikkunnennullam
Khoshikkunnen hrudhayam jadavum

Kurikil thanikkoru veedum meeval
Parava than kunjungalkkay
Nalloru koodum kandethiyallo
Nin thiru balipeedam thanne … aaaa….
Dhanyar ninnalayathil vasippor
Nithyam sthuthikkumavar ninne

Balam ninilullor bhagyam niranjor
Nishchayam aanennum
Thazhcha bhavikkukaayillennum
Ivvidhamullor manassukalil ..aaaa…
Nirnayamundu nirantharamay
Seeyon nagariyin peruvazhikal

Kannuneer thazhvara athu vazhiyaayavar
Yaanam cheyyumbol
Aayathu maarum jalashayamay
Munmazha anugraha poornamakum … aaaa…
Praapikkum balamavar balathinumel
Chennethumervarum seeyonil



Hindi translation available 

Friday, 13 March 2020

Dyvam valiyavan ente Dyvam valiyavang ദൈവം വലിയവൻ എൻറെ ദൈവം വലിയവൻSong no 262

ദൈവം വലിയവൻ എൻറെ
ദൈവം  വലിയവൻ (2)
സർവ്വ സൃഷ്ടാവാം ദൈവം
സർവ്വ ശക്തനാം ദൈവം
എൻറെ ദൈവം വലിയവൻ (2)

(ദൈവം വലിയവൻ എൻറെ)

ചെങ്കടൽ ആയാലും
കവിഞ്ഞൊഴുകും യോർദ്ദാൻ ആയാലും(2)
സമുദ്രത്തിൽ  പാതയൊരുക്കി
എന്നെ  നടത്തും എൻറെ  ദൈവം (2)

(ദൈവം വലിയവൻ എൻറെ)

രോഗം ഏതുംമാകട്ടെ
സൗഖ്യ ദായകൻ  യേശുവുണ്ട് (2)
ഏത്  മാറാരോഗം ഏത്  തീരാ വ്യാധിയും
സൗഖ്യമാക്കും  എൻറെ ദൈവം

(ദൈവം വലിയവൻ എൻറെ)

കൂരിരുളിൽ താഴ്വരവയിലും
ഭീതിപ്പെടുത്തും വേളയിലും
എൻറെ  അരികിൽ  വന്ന്
എന്നെ ധൈര്യപ്പെടുത്തും
എൻറെ ദൈവം  വലിയവൻ

(ദൈവം വലിയവൻ എൻറെ)

വൻ ശോധന ഏറിയാലും
ജീവിതം  തകർന്നു എന്ന് തോന്നിയാലും
എൻറെ ജീവിതത്തിൽ എന്നും
ഇറങ്ങി വന്നു എന്നെ വിടുവിക്കും
എൻറെ ദൈവം  വലിയവൻ

(ദൈവം വലിയവൻ എൻറെ)

എല്ലാ വഴികളും അടഞ്ഞിടുമ്പോൾ
എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾ
പുതു വഴി തുറന്ന് എന്നെ  നടത്തിടുന്ന
എൻറെ ദൈവം  വലിയവൻ

(ദൈവം വലിയവൻ എൻറെ)

Dyvam valiyavan ente
Dyvam  valiyavan (2)
Sarvva srushtaavaam Dyvam
Sarvva shakthanaam Dyvam
Enre Dyvam valiyavan

(Dyvam Valiyavan ente)

Chenkatal aayaalum
Kavinjozhukum yorddhaan aayaalum(2)
Samudratthil  paathayorukki
Enne  natatthum enre  Dyvam (2)

(Dyvam Valiyavan ente)

Rogam ethummaakatte
Saukhya daayakan  Yeshuvundu (2)
Ethu  maaraarogam ethu  theeraa vyaadhiyum
Saukhyamaakkum  enre Dyvam (2)

(Dyvam Valiyavan ente)

Koorirulil Thaazhvaravayilum
Bheethippetutthum velayilum (2)
Ente  arikil  vannu
Enne Dhyryappetutthum
Ente Dyvam  Valiyavan (2)

(Dyvam Valiyavan ente)

Van shodhana eriyaalum
Jeevitham  thakarnnu ennu Thonniyaalum (2)
Ente jeevithatthil ennum
Irangi vannu enneVituvikkum
Enre Dyvam  valiyavan (2)

(Dyvam Valiyavan ente)

Ellaa vazhikalum Atanjitumpol
Ellaa pratheekshayum Asthamikkumpol (2)
Puthu vazhi thurannu enne  Natatthitunna
Ente Dyvam  valiyavan (2)

(Dyvam Valiyavan ente)






lyrics&Music:- Thomson Mathunni












Tuesday, 25 February 2020

Ushakalam nam ezhunnelkkukaഉഷഃകാലം നാം എഴുന്നേല്‍ക്കുക Song No 261

ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍ (2)
                   
ഇതുപോലൊരു പ്രഭാതം നമു-
ക്കടുത്തീടുന്നു മനമെ!
ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ്‌ വരുന്നാള്‍ (2)
                   
നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ്‌ ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു (2)
                   
ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ-
രെത്ര പേര്‍ ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം (2)
                   
നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍ (2)
                   
ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെയോര്‍-
ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം! (2)
                   
മരുവില്‍ നിന്നു പ്രിയന്മേല്‍ ചാരി
വരുന്നൊരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ ചെല്ലുവാന്‍ (2)
                   
കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍ വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ! (2)
   
Ushakalam nam ezhunnelkkuka
Paranesuve sthutippan
Ushakalam entanandam nammal
Priyanodaduthidukil (2)

Iduoloru prabhatam namu
Kkaduthidunnu maname
Ha endandam nammude priyan
Nidhi suryanay‌i varunnal (2)

Nanniyalullam thudichidunnu
Thallayamesu karunyam
Oronnoronnay‌i dhyanippanidu
Nalla sandarbhamakunnu (2)

Innale bhuvil parttirunnava
Retra per lokam vittupoyi
Ennalo namukkorunalkude
Priyane padi sthutikkam (2)

Nagnanayi njan lokathil vannu
Nagnanayithanne pokume
Lokathilenikkillayadonnum
Ende koodannu poruvan (2)

Ha en priyande prematheyor
Thittanandam paramanandam
Ha enpriyana pudhuvanabhu
Danam cheytatendanandam (2)

maruvil ninnu priyanmel chari
varunnorival arupol
vanathil koode pokunne njanum
svantha rajyathil chelluvan (2)

kodunkattundi vanadeshatten
priyane enne vidalle
kodiyodu njan varunne
ende sankadamangu tirkkane (2)

Undenikkayoru mokhsaveeduഉണ്ടെനിക്കായൊരു മോക്ഷവീട് Song No 260

ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങ് പുത്രനുണ്ട്
ആത്മാവുണ്ട് ദൈവദൂതരുണ്ട്
                   
കൂടാരമാകുന്ന എന്‍ ഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാല്‍ തീര്‍ക്കാത്ത മോക്ഷ വീട്ടില്‍
വേഗമായിട്ടങ്ങു ചെന്നു ചേരും (ഉണ്ടെ..)
                   
കര്‍ത്തനേശു തന്റെ പൊന്‍കരത്താല്‍
ചേര്‍ത്തിടുമായതിലെന്നെയന്ന്
ഒട്ടുനാള്‍ കണ്ണുനീര്‍ പെട്ടതെല്ലാം
പെട്ടന്ന് നീങ്ങിടുമേ തിട്ടമായ്‌ (ഉണ്ടെ..)
                   
പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളില്‍ വാസം ചെയ്യാം
രോഗം ദുഃഖം പീഢയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല (ഉണ്ടെ..)
                   
ഈ വിധമായുള്ള വീട്ടിനുള്ളില്‍
പാര്‍ക്കുവാനെന്നുള്ളം വാഞ്ചിക്കുന്നു
എന്നു ഞാന്‍ ചെന്നങ്ങു ചേരുമതില്‍
പിന്നീടെനിക്കാപത്തൊന്നുമില്ല (ഉണ്ടെ..)
                   
നൊടിനേരത്തേക്കുള്ള ലഘു സങ്കടം
അനവധി തേജസ്സിന്‍ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമല്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ (ഉണ്ടെ..)

 Undenikkayoru mokhsaveedu
Intalakannu njan vazhumann
Daivamund angu putranundu
Athmavundu daivadootharundu

Koodaramakunna en bhavanam
Vittakannalenikkere bhagyam
Kaikalal tirkkatta mokhsa veettil
Vegamayittangu chennu cherum (unde..)

Karttanesu tande ponkarattal
Certhidumayatil enneyangu
Ottunal kannunir pettatellam
Pettannu ninnidume thittamay‌i (unde..)

Pokamenikkende raksakande
Rajyamatinullil vasam cheyyam
Rogam du?kham pidhayonnumilla
Daham visappumangottumilla (unde..)

Ee vidhamayulla veettinullil
Parkkuvanennullam vanchikkunnu
Ennu njan chennangu cherumatil
Pinnidenikkapathonnumilla (unde..)

Nodinerattekkulla laghu sankadam
Anavadhi tejassin bhagyam thanne
Kanninu kanunnadonnumalla
Kanappedathoru bhagyam thanne (unde..)

Ithratholam nadathiya Daivameഇത്രത്തോളം നടത്തിയ ദൈവമേ Song No 259

ഇത്രത്തോളം നടത്തിയ ദൈവമേ

ഇനിയും നടത്തിടുവാന്‍ ശക്തനെ
ഇദ്ധരയില്‍ നന്ദിയോടെന്നെന്നും
നിന്നെ വാഴ്ത്തിപ്പാടും ഞാന്‍

മരുയാത്രയില്‍ ഞാന്‍ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ
വാഴ്ത്തിപ്പാടിടും ഞാന്‍

പാപത്താല്‍ മുറിവേറ്റു പാതയില്‍ വീണപ്പോള്‍
പാലിപ്പാന്‍ വന്നവനെ
എന്‍ ജീവ കാലമെല്ലാം നിന്‍ മഹത് സ് നേഹത്തെ
വാഴ്ത്തിപ്പാടിടും ഞാന്‍

സ്വര്‍ഗീയ നാടതില്‍ ഭക്തരെ ചേര്‍ക്കുവാന്‍
വേഗം വരുന്നവനെ
ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ
വാഴ്ത്തിപ്പാടിടും ഞാന്‍
 

Ithratholam nadathiya Daivame
Iniyum nadahiduvan sakthane
Idharayil nandiyodennennum
Ninne vaazhthi paadidum njan

Maruyaathrayil njan maruppacha thedy
Maarathadicha neram
Manna thannu poshippicha jeeva naadhane
Vaazhthippadidum njan

Paapathal murivettu paathayil veenappol
Paalippan vannavane
En jeeva kaalamellam nin mahal snehathe
Vaazhthippadidum njan

Swargeeya naadathil bhakthare cherkkuvan
vegam varunnavane
Ithra valiya raksha thanna Emmanuvelei
Vaazhthippadidum njan

Idari vizhuvan ida tarallenikkesu nayakaഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ Song No 258

ഇടറി വീഴുവാന്‍ ഇട തരല്ലെനിക്കേശു നായകാ
ഇട വിടാതെ ഞാന്‍ നല്ലിടയനോടെന്നും പ്രാര്‍ത്ഥിക്കുന്നിതാ
മുള്‍ക്കിരീടം ചാര്‍ത്തിയ ജീവദായകാ
ഉള്‍ത്തടത്തിന്‍ തേങ്ങല്‍ നീ കേട്ടിടില്ലയോ (ഇടറി വീഴുവാന്‍..)
                               
മഹിയില്‍ ജീവിത്തം മഹിതമാക്കുവാന്‍
മറന്നു പോയ മനുജനല്ലോ ഞാന്‍
അറിഞ്ഞിടാതെ ഞാന്‍ ചെയ്ത പാപമോ
നിറഞ്ഞ കണ്ണുനീര്‍ കണങ്ങളായ്
അന്ധകാര വീഥിയില്‍ തള്ളിടല്ലേ രക്ഷകാ
അന്തരംഗം നൊന്തു കേണിതാ (ഇടറി വീഴുവാന്‍..)
                               
വിശ്വ മോഹങ്ങള്‍ ഉപേക്ഷിക്കുന്നു ഞാന്‍
ചെയ്ത പാപ പ്രായശ്ചിത്തമായ്‌
ഉലകില്‍ വീണ്ടും ഞാന്‍ ഉടഞ്ഞു പോകല്ലേ
ഉടഞ്ഞൊരു പളുങ്ക് പാത്രം ഞാന്‍
എന്‍റെ ശിഷ്ട ജന്മമോ നിന്‍റെ പാദ ലാളനം
എന്നുമാശ്രയം നീ മാത്രമേ (ഇടറി വീഴുവാന്‍..)

   
Idari vizhuvan ida tarallenikkesu nayaka
Ida vidathe njan nallidayaneatennum prartthikkunnita
Mulkkiritam carttiya jivadayaka
Ulttatattin tennal ni kettitillayea (itari viluvan..)

Mahiyil jivittam mahitamakkuvan
Marannu peaya manujanallea nan
Arinnitate nan ceyta papamea
Niranna kannunir kanannalay
Andhakara vithiyil tallitalle raksaka
Antarangam neantu kenita (itari viluvan..)

Visva meahannal upeksikkunnu nan
Ceyta papa prayascittamay‌
Ulakil vintum nan utannu peakalle
Utannearu palunk patram nan
Enre sista janmamea ninre pada lalanam
Ennumasrayam ni matrame (itari viluvan..)

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...