Malayalam Christian song Index

Friday, 20 March 2020

En Jeevanekkaalum nee valiya- എന്‍‍‍ ജീവനേക്കാളും നീ വലിയ- Song No 278

എന്‍‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2)
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2)
എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2)
എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2)

തുല്യം ചൊല്ലാന്‍‍ ആരുമില്ലേ അങ്ങയെപോലെ യേശുവേ (2)
ജീവനേ സ്വന്തമേ അങ്ങേ മാര്‍‍വില്‍‍ ചാരുന്നു ഞാന്‍‍  (2)


നിന്നെപോലെ സ്നേഹിചീടാന്‍‍ ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു (2)


ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ (2)
എന്‍‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ (2)
എന്‍‍ ജീവനേക്കാളും നീ വലിയതാ‍‌ണനിക്ക് (2)
   

En Jeevanekkaalum nee valiyathaannenikku
En Jeevanekkaalum nee valiyathaannenikku 

Aradhanaa...Araadhanaa  (2)
Aradhanaa...Araadhanaa (2)

En prema geethamam  En yeshu naadha nee 
En prema geethamam  En yeshu naadha nee 
En Jeevanekkaalum nee valiyathaannenikku 
En Jeevanekkaalum nee valiyathaannenikku 

Thulyam chollan aarumille  Angepole Yeshuve 
Thulyam chollan aarumille Angepole Yeshuve 
Jeevane swanthame Angngemaarvil charunnu njan  
Jeevane swanthame Angemaarvil charunnu njan  

Ninnepole snehicheedan Aavathilla aarkkume  
Ninnepole snehicheedan  Aavathilla aarkkume 
Snehame Premame Ninnil njanum chernnidunnu  
Snehame Premame Ninnil njanum chernnidume

En priyaneppol sundharanaayഎന്‍ പ്രിയനേപ്പോല്‍ സുന്ദരനായ് Song No 277

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ

സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍


1. സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
    സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍    സുന്ദരനാം..

2. യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
    പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍              സുന്ദരനാം

3. ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
    മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍          സുന്ദരനാം

4. വെള്ളത്തിന്‍ കുമിളപോലെ  മിന്നി വിളങ്ങീടുന്ന
    ജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍            സുന്ദരനാം
 
5. പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
    നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ          സുന്ദരനാം

 
En priyaneppol sundharanaay
Aareyum njaan njaanulakil
Kannunilla melaalum njaann kaanukayilla

    Sundaranaam manohara
    Ninneppirinji lokayaathra
    Praakrutharaam jaaranmaare
    Varikkumo valsala
    Manneprethi maanikyam
    Vediyukilla njaan

1. Sarvaanga sundaranthanne enne veendeduthavan
    Sarvasukha saukaryangal Arppikkunne njaan       (Sunda)

2. Yerusalem puthrimaaren chuttum ninnu raappakal
    Priyanodullanuraagam kavaarnneedukil            (Sunda)

3. Lokhasukha saukaryangal aakunna  prathaapangal
    Modiyodukoode enne maadivilichhaal               (Sunda)

4. Vellathil kumilapole minni vilangeedunna
    Jedeeka sukhagalenne ethirelkkukil                  (Sunda)

5. Premamennil varddhikkunne priyanodu cheruvaan
    Naalukal njaanennyenny jeevicheedunne   (Sunda

Sarva nanmakalkkumസര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും Song No 276

സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ (2)
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍ (2)
                   
ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു (2)
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു (2) (സര്‍വ്വ..)
                   
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ (2)
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക (2) (സര്‍വ്വ..)
 


Sarva nanmakalkkum
Sarva dhanangalkkum
Uravidamamenneshuve
Ninne njan sthuthichidunnu
Dhinavum parane nandhiyai

1 Azhi azhathil njan kidannu
Koorirul enne mara pidichu
Thathan thirukaram thediyethi
Thante marvodu cherthanachu

2 Parisuthathmaval nirakka
Anudhinavum enne parane
Ninte velaye thikachiduvan
Nal varangale nalkiduka

Yoshuvin naamam En praananu യേശുവിൻ നാമംഎൻ പ്രാണനു രക്ഷ Song No 275

യേശുവിൻ നാമംഎൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര

1 മറഞ്ഞു വരും മഹാമാരികളെ
   ഭയപ്പെടില്ല നാം  ഭയപ്പെടില്ല

2 രോഗഭയം മരണഭയം
  
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ

3 അനർത്ഥമൊന്നും ഭവിക്കയില്ല
   ബാധയൊന്നും വീടിനടുക്കയില്ല

4സ്വർഗീയസോനയിൻ കാവലുണ്ട്
  സർവ്വാധികാരിയിൻ കരുതലുണ്ട്

5വാഴ്തുക യേശുവിൻ നാമത്തെ നാം
    മറക്കുക വൃാധിയിൻ പേരുകളെ

Yoshuvin naamam En praananu raksha
Kunjaatine raktham En veetinu mudra

1 Maranju varum Mahaamaarikale
   Bhayappetilla naam  Bhayappetilla

2 Rogabhayam Maranabhayam
   Yoshuvin Naamatthil neengitatte

3 Anarththamonnum Bhavikkayilla
   Baadhayonnum Veetinatukkayilla

4Svargeeyasonayin Kavalundu
  Sarvvaadhikaariyin karuthalundu

5 Vaazhthuka Yeshuvinu Namathe naam
   Marakkuka viyadhiyin perukale



Lyrics:R.S.V 18 march 2020

Monday, 16 March 2020

En priyan enthu manoharanamഎൻപ്രിയനെന്തു മനോഹരനാം Song No 274

എൻപ്രിയനെന്തു മനോഹരനാം!
തൻപദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ

ശാരോൻ പനിനീർ കുസുമമവൻ
താഴ്വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തൻനിഴലതിലെൻ താമസമാം


ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ
ഇരുൾ നിറമായെനിക്കെങ്കിലും താൻ
തള്ളിയില്ലെന്നെത്തിരു കൃപയാൽ
തന്നരമനയിൽ ചേർക്കുകയായ്


മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷനില്ലിതുപോൽ
മരുവിടമാമീ ഭൂമിയിൽ തൻ
മാറിൽ ചാരി ഞാനാശ്വസിക്കും.
  
En priyan enthu manoharanam
En priyan enthu manoharanam
Than paadhamennumen aashreyamam
Aanandhamayavan anu dhinavum
Aamayam akatty nadathunnenne

Sharon panineer kusumam avan
Thazhvarakalile thamarayum
Madhura phalam tharum naarakamam
Than nizhal athilen thamasamam

Ulaka kodum veyil kondathinal
Irul niramayenikkenkilum than
Thallukayillenne thiru krupayal
Thannaramanayil cherkkukayay

Maattamilla krupa nirenjavanay
Mattoru rekshakanillithu pol
Maruvidamamee bhoomiyil than
Maarvil chari njan aaswasikkum

En daivam nallavan ennennumeeഎന്‍ ദൈവം നല്ലവന്‍ എന്നെന്നുമേ .. Song No 273

എന്‍  ദൈവം നല്ലവന്‍  എന്നെന്നുമേ ....
എന്‍ നാഥന്‍ വല്ലഭന്‍ എന്നാളുമേ....
എന്നെ സ്നേഹിച്ചവന്‍ എന്നെ രക്ഷിപ്പാന്‍ 
തന്‍ ജീവന്‍ തന്നവന്‍ എന്‍ രക്ഷകന്‍ 

ആ നല്ല ദേശത്തില്‍ 
നിത്യമാം പ്രകാശത്തില്‍ 
അംശിയായിടെന്നെ ചേര്‍ത്താല്‍ 
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ 
വര്‍ണിക്കും ഞാന്‍ എന്‍ 
അന്ത്യനാള്‍ വരെ 

വന്ദനം നാഥനെ എന്‍ രക്ഷക 
നിന്നിച്ചു നിന്നെ ഞാന്‍ എന്‍ ദോഷത്താല്‍ 
എന്‍ പേര്‍ക്കീ കഷ്ടത ക്രുരതയും
വഹിച്ചു എന്‍ പേര്‍കായ് എന്‍ രക്ഷകാ              ആ നല്ല 

ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
 സ്വന്തമായ് എന്നെ നീ സ്വീകരിച്ചു 
വീഴാതെ താങ്ങണേ അന്ത്യനാള്‍ വരെ 
 നടത്തി പോറ്റുക എന്‍റെ ദൈവമേ                         ആ നല്ല 
   
 
En daivam nallavan ennennumee
En daivam nallavan ennennumee...
en nadhan vallabhan enaalumee..
enne snehichavan enne rakshippaan 
than jeevan  thannavan en rakshakan(aa nalla desathil)
 
 Nithyamaam prakaasathil
 Amsiyayittenne cherthathaal
 Keerthikkum njaan avan thyagathe
 varnikkum njaan enn  (Anthyanaal vare)
 
 Vandhanam nathane enn rekshaka
 Ninnichu ninne njaan
 Enn dhoshathaal
 Enn perkee kashtatha krurathayum
 Vahichu enn perkai enn rekshakaa (Aa nalla)

 Njan cheitha paathakom kshemichu nee
 Swanthamai enne nee sweekarichu
 Veezhaathe thangane anthya naal vare
 Nadathi pottuka ente daivame...(Aa nal

Ennum nallavan yeshu Ennum nallavanഎന്നും നല്ലവൻ,യേശു എന്നും നല്ലവൻ Song No 272

എന്നും നല്ലവൻ,യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ-


ഭാരമുള്ളിൽ നേരിടും
നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും
തൻ മാറിനോടു ചേർത്തിടും

സംഭവങ്ങൾ കേൾക്കവേ
കമ്പമുള്ളിൽ ചേർക്കവേ
തമ്പുരാൻ തിരുവചന-
മോർക്കവേ പോമാകവേ

ഉലകവെയിൽ കൊണ്ടു ഞാൻ
വാടിവീഴാതോടുവാൻ
തണലെനിക്കു തന്നിടുവാൻ
വലഭാഗത്തായുണ്ടുതാൻ

വിശ്വസിക്കുവാനുമെ
ന്നാശവച്ചിടാനുമീ
വിശ്വമതിലാശ്വസിക്കാ-
നാശ്രയവുമേശു താൻ

രാവിലും പകലിലും
ചേലൊടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ
മാലിനില്ല കാരണം.

Ennum nallavan yeshu Ennum nallavan 
Innaleyum innum ennum annianallavan 

Bharamullil neridum neramellam thangidum 
Saramillennothidum than marvilenne cherthidum

Sambavangal kelkave kampamullil cherkave 
Thampurante thiruvachanam orppikumpolakave 

Ulakaveyil kondu njan vadi veezhathoduvan 
Thanaleniku nalkiduvan valabhagathaundu than

Viswasikuvanum ennasa vechidanumee 
Viswam athil aswasikan asrayavum yesuvam

Ravilum pakalilum chelodu than palanam 
Bhuvil enikullathinal malinilla karanam

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...