Malayalam Christian song Index

Friday, 20 March 2020

Enne karuthunna vidhangal orthalഎന്നെ കരുതുന്ന വിധങ്ങളോർത്താൽ Song No 286

എന്നെ കരുതുന്ന വിധങ്ങളോർത്താൽ
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോർത്താൽ
ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ

യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും
ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും

പാപക്കുഴിയിൽ ഞാൻ താണിടാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി
പാടാൻ പുതുഗീതം നാവിൽ തന്നു
പാടും സ്തുതികൾ എന്നേശുവിന്ന്

ഉള്ളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ടാഎൻമകനേ
എല്ലാനാളും ഞാൻ കൂടെയുണ്ട്


ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോൽ നാഥൻ നൽകിടുന്നു
തിന്നു തൃപ്തനായി തീർന്നശേഷം
നന്ദിയാൽ സ്തോത്രം പാടുമെന്നും


ക്ഷീണനായി ഞാൻ തീർന്നിടുമ്പോൾ
ക്ഷണം യേശു എന്നരികിൽ വരും
ക്ഷോണി തന്നിൽ ഞാൻ തളർന്നിടാതെ
ക്ഷേമമാകും എന്നേശു നാഥൻ

ദേഹം ക്ഷയിച്ചാലും യേശുവെ നിൻ
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ
കാന്താ വേഗം നീ വന്നിടണേ.

Enne karuthunna vidhangal orthal
Nandhiyal ulla nirenjeedunne
Enne nadathunna vazhikal orthal
Anandhathin ashru pozhinjeedume

Yeshuve rekshaka ninne njan snehikkum
Aayussin naalellam nandhiyal paadidum

Paapa kuzhiyil njan thaanidathen
Paadham urappulla paaramel nirthy
Paadan puthugeetham naavil thannu
Paadum sthuthikal en Yeshuvinu

Ulla kalangidum velayilen
Ullil vanneshu chollidunnu
Thellum bhayam venda en makane
Ella naalum njan koodeyundu

Oro dhivasavum vendathellam
Vendum pol Nadhan nalkidunnu
Thinnu thrupthanayi theernna shesham
Nandhiyal sthothram paadumennum

ksheenanaayi njan theernidumpol 
kshnam yeshu en arikil varum
kshoni tannil njan thalarnidathe
kshemam aakum en yeshu nathan  

Dheham ksheyichalum Yeshuve nin
Sneham ghoshikkum lokamengum
Kanman kothikkunne nin mugham njan
Kantha vegam nee vanneedane

Emmanuvel Emmanuvelഇമ്മാനുവേല്‍ ഇമ്മാനുവേല്‍ Song No 285

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നില്‍ വാഴുന്നു (ഇമ്മാനുവേല്‍()
                 
ആകാശത്തെങ്ങും തേടേണ്ട നീ
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)
                 
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)

Emmanuvel Emmanuvel
Ninnodu koode vazhunnu
Ravum pakalum vazhunnu
Daivam ninnil vazhunnu (emmanuvel..)

Akasathengum thedenda nee
Thazhe ee bhuvilum thedenda nee
Kanivin nathan snehaswaroopan
Ennum ninte koodeyunt (2)
Innu ninte manasam nee thurannitil
Ennumennum isho ninte koode vazhum (2) (emmanuvel..)

Bhumiyil ekananennorkkenda nee
Duhkhangal oronneorthu kezhenda nee
Snehidanayi santvanamayi
Daivamennum koodeyunt (2)
Innu ninte manasam nee thurannitil
Ennumennum isho ninte koode vazhum (2) (emmanuvel..)

Enthu nallor sakhi yesu എന്ത് നല്ലോര്‍ സഖി യേശു Song No 284

എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
                                 
കഷ്ടം ശോധനകളുണ്ടോ? എവ്വിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട്‌ ചൊല്ലിടാം
                                 
ഉണ്ടോ ഭാരം, ബലഹീനം? തുന്‍പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം



Enthu nallor sakhi yesu papa dukham vahikkum
Ellamesuvodu chennu chollidumpol than kelkkum
Nomparamere sahichu samadhanangal nashtam
Ellamesuvodu chennu chollitayka nimittam

Kastam shodhanakalunto evvidha dukhangalum
Lesavumadhairyam venda chollamesuvodellam
Dukham sarvvam vahikkunna mitram mattarumunto
Ksinamellamariyunna yesuvodu chollidam

Unto bharam balahinam thunpangalum asankhyam
Raksakanallo sanketam yesuvotariyikka
Mitrangal ninnikkunnunto poy chollesuveatellam
Ullam kaiyilishan kakkum anguntasvasamellam






Hindi translation available
Use the link| 

En yesuve en rakshaka Nee matramen daivamഎന്‍ യേശുവേ എന്‍ രക്ഷകാ നീ മാത്രമെന്‍ ദൈവം song No 283

എന്‍ യേശുവേ എന്‍ രക്ഷകാ
 നീ മാത്രമെന്‍ ദൈവം
ഏതു രാവിലും പകലിലും
 നീ മാത്രമാശ്രയം (2) (എന്‍ യേശുവേ..)
                                   
നിന്‍ തിരുരക്തത്താല്‍
എന്നെയും വീണ്ടെടുത്ത
ആ ദിവ്യസ്നേഹത്തെ
വര്‍ണ്ണിച്ചീടും ഞാന്‍ (2)
ആ ദിവ്യസ്നേഹിതനെ
സ്നേഹിച്ചീടും ഞാന്‍ (എന്‍ യേശുവേ..)
                                   
നിന്‍ അടിപ്പിണരുകള്‍
 എന്‍ രോഗപീഢകളെ
സൌഖ്യമാക്കും സ്നേഹത്തെ
സാക്ഷിച്ചീടും ഞാന്‍ (2)
ആ ദിവ്യവചനത്തെ
പാലിച്ചീടും ഞാന്‍ (എന്‍ യേശുവേ..)



En yesuve en rakshaka
Nee matramen daivam
Ethu ravilum pakalilum 
Eee mathramasrayam (2) (en yesuve..)

Nin thiruraktathal 
Enneyum veendedutha
Aa divyasnehathe
Varnnichidum njan (2)
Aa divyasnehithane 
snehichidum njan (en yesuve..)

Nin adippinarukal
En rogapidhakale
Soukhyamakkum snehathe
Sakshichidum njan (2)
Aa divyavachanathe 
palichidum njan (en yesuve..)

Enikalla njan kristhuvinathreഎനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Song No 282

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പിൻ കാവൽ
കൊണ്ടോരോ നിമിഷവും
നടത്തുന്നെന്നെ വഴിയേ

എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാൻ
തിരുരക്തത്തിൻ ശക്തിയാൽ
 തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം

കൺകൾ കാണട്ടെ നിൻമുഖത്തെ
കേൾക്കട്ടെ നിൻ നൽവാക്യത്തെയും
എൻ ചെവികൾ ശ്രവിക്കട്ടെ
ഹൃദയം വഴങ്ങുന്നെൻ
രക്ഷകാ നിൻ വകയായ്

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാതെ
 ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി

  
Enikalla njan kristhuvinathre
Enikalla njan kristhuvinathre
Avannaitha samarppikunne
Avan nadathippum kaaval kondoro-
Nimishavum nadathunnenne vazhiye

Ella papangalumakatti
Necha papi enna rekshichu
Thiru rekthathin shakthiyal
Nirthidum venmayai
Sworbhagye cheruvolam

Kankal kanatte nin mukhathe
Darsippan ie van bharatheyum
En chevikal srevikunne 
hridhayam vazhangunne
Rekshaka nin vakayai

Ie en kaikale samarppikunne
Sevakai en jeevaneyum
Kalkalodatte ninpade
cheratte chindhayum
Thiru rajya vayapthikai


Enthathisayame daivathin snehamഎന്തതിശയമേ! ദൈവത്തിൻ സ്നേഹം Song No 281

എന്തതിശയമേ! ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ! അതു
ചിന്തയിലടങ്ങാ സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാൻ

ദൈവമേ! നിൻമഹാസ്നേഹമതിൻ വിധം
ആർക്കു ഗ്രഹിച്ചറിയാം എനി
ക്കാവതില്ലേയതിൻ ആഴമളന്നിടാൻ
എത്ര ബഹുലമതു!

ആയിരമായിരം നാവുകളാലതു
വർണ്ണിപ്പതിന്നെളുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ
പാരിലസാദ്ധ്യമഹോ!

മോദമെഴും തിരുമാർവ്വിലുല്ലാസമായ്
സന്തതം ചേർന്നിരുന്ന ഏക
ജാതനാമേശുവെ പാതകർക്കായ് തന്ന
സ്നേഹമതിശയമേ

പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ് സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
ആശ്ചര്യമേറിടുന്നു

ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ എന്നെ
കേവലം സ്നേഹിച്ചു പാലിച്ചിടും തവ
സ്നേഹമതുല്യമഹോ!

Enthathisayame daivathin sneham
Ethra manoharame-athu
Chindayiladanga sindhusamanami
Sandhatham kanunnu njan

Daivame nin maha snehamathin vidham
Arku chindichariam- eni-
Kavathilleathin azhamalannidan
Ethra behulamathe

Ayirmayiram navukalalathu
Varnnipathinelutho – pathi
Nairathinkaloramsam cholliduvan
Parilasadyamaho

Modhamezhum thirumarvilullasamai
Sandatham chernnirunna – eaka
Jathanamesuve paapikalkkai thanna
Snehamathisayame

En yesu allatillenikkorasrayam bhuvilഎന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍ SongNo 280

എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്‍

എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
                             
എന്‍ ക്ഷീണിത രോഗത്തിലും
 നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍
 രോഗശാന്തിയ്ക്കായ്
നിന്‍ മാര്‍വ്വിടം എന്‍ ആശ്രയം
 എന്‍ യേശു കര്‍‌ത്താവേ (എന്‍ രക്ഷകാ..)
                               
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍
നേരിടും നേരത്തും
എന്‍ ചാരമേ ഞാന്‍ കാണുന്നുണ്ടെന്‍
 സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും
 മാറി പോയാലും (എന്‍ രക്ഷകാ..)
   

En yesu allatillenikkorasrayam bhuvil
En yesu allatillenikkorasrayam bhuvil
Nin marvvilallatillenikku visramam vere
Ee parilum parathilum nisthulyan en priyan

En rakshaka en daivame nee allatillarum
En yesu matram matiyenikketu nerathum

En kshinitha rogathilum nee
Matramen vaidyan
Mattareyum njan kanunnillen
Rogashantiykkay
Nin marvvidam en asrayam en
Yesu kar‌thave (en rakshaka..)

Van bharangal prayasangal
Neridum nerathum
En charame njan kanunnunden
Sneha sakhiyay
Ee loka sakhikalellarum
Mari poyalum (en rakshaka..)

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...