Malayalam Christian song Index

Saturday, 11 April 2020

Dyvatthinu s‌thothram cheythituvin‍ദൈവത്തിനു സ്‌തോത്രം ചെയ്തിടുവിന്‍ songg No 293

ദൈവത്തിനു സ്‌തോത്രം ചെയ്തിടുവിന്‍
അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
ഏകനായ്‌ മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനെ
ഏകമായ് വണങ്ങി പാടിടാമെന്നും

താന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്
താന്‍ വല്ലഭനല്ലോ സ്തുതി എന്നുമവന്
താന്‍ ഉന്നതനല്ലോ കൃപ ചെയ്തിടുമല്ലോ
തന്‍ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ

ജ്ഞാനത്തോടാകാശത്തെ വാര്‍ത്തെടുത്തവന്‍
ഭൂമിയെ വെള്ളത്തിന്‍ മേല്‍ വിരിച്ചവന്‍
ജ്യോതി നല്കും സൂര്യ ചന്ദ്ര താര വൃന്ദത്തെ
മോടിയോടു വാനത്തില്‍ കൂട്ടിയവന്

താഴ്ചയില്‍ നമ്മെ ഓര്‍ത്താദരിച്ചല്ലോ
വീഴ്ച്ചയെന്നിയെ കാത്തോമനിച്ചല്ലോ
വൈരിയിന്‍ കൈയില്‍ നിന്നു വീണ്ടെടുത്തല്ലോ
ധൈര്യമായ്‌ നമുക്കും പാടിടാമല്ലോ

മാനവരിന്‍ സ് നേഹം മാറിടും നേരം
മാറിടാത്ത നിത്യ സ് നേഹിതന്‍ തന്നെ
നേരിടുന്ന എല്ലാ വ്യാകുലങ്ങളും
തീരുമേ തന്‍ ഉന്നത സന്നിധാനത്തില്‍

Dyvatthinu s‌thothram cheythituvin‍
Avan‍ nallavanallo daya ennumullathu
Ekanaay‌ mahaathbhuthangal‍ cheythitunnone
Ekamaayu vanangi paatitaamennum

Thaan‍ nallavanallo daya ennumullathu
Thaan‍ vallabhanallo sthuthi ennumavanu
Thaan‍ unnathanallo krupa cheythitumallo
Than‍ sannidhiyilennum pramodamundallo

Jnjaanatthotaakaashatthe vaar‍tthetutthavan‍
Bhoomiye vellatthin‍ mel‍ viricchavan‍
Jyothi nalkum soorya chandra thaara vrundatthe
Motiyotu vaanatthil‍ koottiyavanu

Thaazhchayil‍ namme or‍tthaadaricchallo
Veezhcchayenniye kaatthomanicchallo
Vyriyin‍ kyyil‍ ninnu veendetutthallo
Dhyryamaay‌ namukkum paatitaamallo

Maanavarin‍ su neham maaritum neram
Maaritaattha nithya su nehithan‍ thanne
Neritunna ellaa vyaakulangalum
tTheerume than‍ unnatha sannidhaanatthil




Wednesday, 8 April 2020

Enne natatthuvaan shakthanollaഎന്നെ നടത്തുവാൻ ശക്തനോല്ല Song No 292

എന്നെ നടത്തുവാൻ  ശക്തനോല്ല
എന്നെ കരുതുവാൻ  ശക്തനല്ല (2)
എന്നെ അറിയാത്ത പാതകളിൽ
നടത്തിടുവൻ  നീയെന്നും ശക്തൻ അല്ലോ

നിന്റെ വാഗ്ദത്തം മാറുകില്ല
നിന്റെ വിശ്വസ്ഥത മാറ്റമില്ല (2)

അഗ്നി നടുവിൽ ഞാൻ  ആയിടിലും
യോർദാൻ കരകവിഞ്ഞൊഴുകിടിലും (2)
അഗ്നി നടുവിലും യോർദ്ദാൻ കരയിലും
നീയെന്നെ  നടത്തുമല്ലോ (2)  (നിന്റെ വാഗ്ദത്തം)

സിംഹ കുഴയിൽ ഞാൻ ആയിടിലും
പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും (2)
സിംഹ കുഴിയിലും പത്മോസ് ദ്വീപിലും
നീയെന്നെ എന്നെ കരുതുമല്ലോ (2)  (നിന്റെ വാഗ്ദത്തം)


Enne natatthuvaan  Shakthanllo

Enne karuthuvaan  Shakthanllo (2)
Enne ariyaattha Paathakalil
Nadtthitduvan  Neeyannum shakthanllo 
Inte vaagdattham Marukilla
Ninte vishvasthatha Mattamilla (2)

Agni naduvil Njaan  Aayitilum
Yordan karakavinju ozhukitilum (2)
Agni natuvilum Yordhan karayilum
Neeyenne  Natatthumallo (2) (Ninte vaagdattham)

Simha kuzhayil Njaan Aayitilum
Pathmosu deepil Njaan Ekanaayaalum (2)
Simha kuzhiyilum pathmosu Deepilum
Neeyenne enne Karuthumallo (2)(Ninte vaagdattham)




Enne natatthuvaan  Shakthanolla
Lyrics|Music Pr. Sunil Joel Das
 
Hindi TranslationMujhe chalaane men saamarthi hai

Monday, 6 April 2020

Malpraananaayakaneമൽപ്രാണനായകനേ song No291

മൽപ്രാണനായകനേ
മാ കൃപാ സിന്ധോ -മൽ
സൽപ്രകാശമേ ദിവ്യ
സുസ്നേഹമയാ വന്ദേ!

തങ്കമേനിയിലെന്റെ
ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെൻ
സങ്കടമകറ്റിയ

രാവും പകലുമെന്നെ
മാർവ്വിൽ വഹിച്ചു തൻ പി-
താവിൻ മുമ്പിലെനിക്കായ്
മേവുന്നാചാര്യനാകും

പത്ഥ്യവചനം മൂലം
മിത്ഥ്യബോധമകറ്റി
സത്യമാർഗ്ഗത്തിലൂടെ
നിത്യം നടത്തിടുന്ന

വിണ്ണിൽ ചേർത്തിടുവോളം
മന്നിലെന്നെ നിൻ സ്വന്ത
കണ്ണിൻ കൃഷ്ണമണിയെ-
ന്നെണ്ണി സൂക്ഷിച്ചിടുന്ന

വേഗമെന്നെയീ നാശ
ലോകേ നിന്നുദ്ധരിപ്പാൻ
മേഘവാഹനമേറി
നാകെ നിന്നിറങ്ങിടും

സങ്കടങ്ങളിലെല്ലാം
പൊൻകരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി
കൺകൾ തുടച്ചിടുന്ന

പാടും നിൻ കൃപയെക്കൊ-
ണ്ടാടുമായുരന്തം ഞാൻ
പാടും വീണയിൽ പ്രാണ
നാഥനുത്തമ ഗീതം.


Malpraananaayakane
Maa krupaa sindho -mal
Salprakaashame divya
Susnehamayaa vande!

Thankameniyilente
Lamghanangaleyellaam
Shankayenye vahicchen
Sankatamakattiya

Raavum pakalumenne
Maarvvil vahicchu than pi-
Thaavin mumpilenikkaayu
Mevunnaachaaryanaakum

Paththyavachanam moolam
Miththyabodhamakatti
Sathyamaarggatthiloote
Nithyam natatthitunna

Vinnil chertthituvolam
Mannilenne nin svantha
Kannin krushnamaniye-
Nnenni sookshicchitunna

Vegamenneyee naasha
Loke ninnuddharippaan
Meghavaahanameri
Naake ninnirangitum

Sankatangalilellaam
Ponkarangalaal thaangi
Sanketham nenchileki
Kankal thutacchitunna

Paatum nin krupayekko-
Ndaatumaayurantham njaan
Paatum veenayil praana
Naathanutthama geetham.

Lyrics E.I Jacob, Kochi(1984-1994)

Saturday, 4 April 2020

Parishuddhaathmaavin shakthiyപരിശുദ്ധാത്മാവിൻ ശക്തിയാലേ Song No 290

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണോ നാഥാ ശക്തരായി തീരാൻ

ആത്മ സന്തോഷം കൊണ്ട്
നിറയ്ക്കണേ പ്രീയനേ
ആത്മചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം  ധാരയിൽ
ഞാൻ  ചെയ്യുവാൻ . (2)

1തിരുകൃപയല്ലോ ശരണമതെന്റെ
വൻ കടങ്ങൾ അകറ്റാൻ കഴുവുളള പരനേ(2) (ആത്മ സന്തോഷം)

2  മായയാം ഈ ലോകം  തരും  സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജേൃ ചേരാൻ (2)(ആത്മ സന്തോഷം)

3 കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതാം പോലെ

Parishuddhaathmaavin shakthiyaale innu
Niraykkano naathaa shaktharaayi theeraan

Aathma santhosham kondu
Niraykkane preeyane
Aathmachythanyam ennil pakaruka parane
Jayatthote jeevitham  dhaarayil
Njaan  cheyyuvaan . (2)

1Thirukrupayallo sharanamathente
Vanam katangal akattaan kazhuvulala parane (Aathma)

2  Maayayaam ee lokam  tharum  sukhamellaam
Marannu njaan otuvaan thiruraajarucheraan (2)(Aathma)

3 Kushavante kyyyil kalimannu polethanne
Paniyuka parane thiruhithaam pole(2)(Aathma)

Sunday, 22 March 2020

Nandi nandi en dyvameനന്ദി നന്ദി എൻ ദൈവമേ Song no 289

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ (3)

1 എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- (നന്ദി...)

2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ;-(നന്ദി...)

3 കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ;- (നന്ദി...)

4 ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- (നന്ദി...)


Nandi nandi en dyvame
Nandi en yeshuparaa (3)
1 Ennamillaathulla nanmakalkkum
   Albhuthamaarnna nin snehatthinum;- (nandi...)

2Paapatthaal murivetta enne ninte
  Paaniyaal cherttha anacchuvallo;- (nandi...)

3 Koorirul thaazhvara athilumente
   Paathayil deepamaayu vannuvallo;- (nandi...)

4 Jeevitha shoonyathayin natuvil
  Niravaayu anugraham chorinjuvallo;-(nandi...)

Saturday, 21 March 2020

Kathu kathu nilkunne najanകാത്തു കാത്തു നിൽക്കുന്നേ ഞാൻ Song No 288

 കാത്തു കാത്തു നിൽക്കുന്നേ ഞാൻ
 യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യ
മോർത്താൽ ആനന്ദമെന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ
 മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ 
പൊൻമുഖം ഞാൻ മുത്തിടാം

2 മാറിടാതെ നിന്മൊഴിയിൽ
 പാതയിൽ ഞാനോടിയെൻ
ലാക്കിലെത്തി നൽവിരുതു
 പ്രാപിക്കും ജീവാന്ത്യത്തിൽ;-

3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ
 ആശിപ്പാനെന്തുള്ളപ്പാ
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ 
അപ്പുരേ ഞാൻ കാണുന്നേ;-

4 രാപ്പകൽ നിൻ വേല ചെയ്തു
 ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ 
രാജരായ് വാണിടുമേ;-

5 എൻ പ്രിയാ നിൻ പ്രേമമെന്നിൽ
 ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ 
നിൻ സ്വന്തം മാറ്റമില്ലതിനൊട്ടും-

6 കാഹളത്തിൻ നാദമെന്റെ
 കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു 
വിണ്ണിലെത്തി മോദിക്കും;-

1 Kathu kathu nilkunne Najan
Yeshuve nin nalinai
Nin vanvin bhagyam-
orthal anandam endanandam

Lekshyamellam kanunne
 Mal priya manvalane
Ennu mege vannidumo 
 Pon mugam najan muthidam

2 Maridatha nin mozhiyil
 Pathayil njanodiyen
Lakilethi nal viruthu
Prapikum jeevandyathil

3 Sowrgeeyanmark ipuriyil
 Aasippan endullappa
Sowargeeyamam saubhagyan 
Galappure najan kanunne

4 Rappakal nin vela cheithu
 jeevane vedinjavar
Rappakalillathe rajye rajarai vanidume

5 En priya nin premamennil
 Eridunne naalku naal
Nee en sowndam najannin
 sowndam mattamillathinuottum

6 Kahalathin nadamente
 Kathilethan kalamai
Minnal pole najan parannu
 vinnilethi modhikum


Lyrics:- Pr. P.P Mathew,
The Pentecostal mission Tvm\
Hindi Translation 
Baat joh kar entjaar men 
Hindi translation  available |Use the link
,

Friday, 20 March 2020

Enthu kandu ithra snehippanഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ Song No 287

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)

പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു...

രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു...

ദൈവീക തേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു...

സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ(2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ(2) എന്തു കണ്ടു...


Enthu kandu ithra snehippan
Ithra maanippan Yeshuve
Yogyanalla ithu praapippan
Ithu krupayathaal Yeshuve

Paapiyaayirunnoru kaalathum
Abhakthanaayoru naalilum
Krushinu shathruvaay jeevicha naalilum
Neeyenne snehichallo

Rakshayin padhaviyaal veendenne
Aathmavin dhaanathe nalki nee
Than makanaakki nee van kshamayeki nee
Swaathanthryam eakiyathaal

Swargeeya naadavakaashamaay
Nithyamaam veedenikkorukki nee
Enneyum cherkkuvan mekhathil vannidum
Bhagyanaal orthidumpol

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...