Malayalam Christian song Index

Sunday, 24 May 2020

Jeeviykkunnu enkil kristhuvinayi,ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി Song No 306

ജീവിയ്ക്കുന്നു എങ്കിൽ ക്രിസ്തുവിനായി
പാടിടുന്നു എങ്കിൽ ദൈവത്തിനായി
നല്ല ദാസനായി ഞാൻ തീർന്നതിനാൽ,
എൻ മരണം എനിക്കതു ലാഭം

ലോകത്തിന് മോഹങ്ങളിൽ നീങ്ങി,
പാപത്തിൻ ദാസനായി ഞാൻ തീർന്നു
നഷ്ടമായി പോയ കാലങ്ങൾ ഓർത്തു,
എൻ്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു
                        - ജീവിയ്ക്കുന്നു

എന്നെ സ്നേഹിക്കാൻ യേശു ഭൂവിൽ വന്നു,
എൻ പേർക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
തൻ്റെ തിരു രക്തം എനിക്കായി ചീന്തി,
എന്തൊരത്ഭുതമേ മഹൽ സ്നേഹം
                        - ജീവിയ്ക്കുന്നു


Jeeviykkunnu enkil kristhuvinayi,
Paadidunnu enkil daivathinayi
Nalla daasanayi njan theernnathinal,
En maranam enikkathu laabham

Lokathin mohangalil neengi,
Paapathin daasanayi njan theernnu
Nashtamayi poya kaalangal orthue,  
Ente Daivathin sannidhe njan chennu
                 - Jeeviykkunnu

Enne snehippan yeshu bhoovil vannu,  
En perkkayi krooshil naadhan pidanju
Thante thiru raktham enikkayi cheenthi,  
Enthoralbhuthame mahal sneham
                 - Jeeviykkunnu

 

 



Lyrics: Chikku Kuriakose
Jeeviykkunnu enkil kristhuvinayi,



Jiyungaa tho sirph yeshu ke saath



Saturday, 23 May 2020

Nee ente rakshakanനീ എന്‍റെ രക്ഷകന്‍ നീ Song No 305

നീ എന്‍റെ രക്ഷകന്‍ നീ എന്‍റെ പാലകന്‍
നീ എന്‍റെ അഭയ സ്ഥാനം (2)

നീറിടും വേളയില്‍ നീ എനിക്കേകിടും
നന്മയിന്‍ നീരുറവ (2)
                        1
നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നും
പാടിടും സ്തുതി ഗീതങ്ങള്‍
ആകുല നേരത്തും ആനന്ദ ഗാനങ്ങള്‍
പാടി ഞാന്‍ ആശ്വസിക്കും (നീറിടും..)
                        2
ജീവിത സാഗരേ ഘോരമാം അലകള്‍
അടിക്കടി ഉയര്‍ന്നിടുമ്പോള്‍
കര്‍ത്താവിലെപ്പോഴും സന്തോഷിച്ചാര്‍ക്കുവിന്‍
സ്തോത്ര യാഗം കഴിപ്പിന്‍ (നീറിടും..)



Nee ente rakshakan
Nee ente paalakan
Nee ente abhaya sthanam

Neeridum velayil Neeyenikkekidum
Nanmayin neerurava

Nee njangalkkekidum nanmakal orthennum
Paadidum sthuthy geethangal
Aakula nerathum aanandha gaanangal
Paadi njan aaswasikkum

Jeevitha saagare ghoramam alakal
Adikkadi uyarnnidumbol
Karthavil eppozhum sathoshicharkkuvin
Sthothra yaagam kazhippin

Lyrics: Susan Joseph

Hindi Translation  Available | Tu Mera Taranhar
Tu Mera Palanhar

Friday, 22 May 2020

Krupayulla yahove! devaa!കൃപയുള്ള യഹോവേ! ദേവാ! Song No 304

കൃപയുള്ള യഹോവേ! ദേവാ!
 മമ നല്ലപിതാവേ ദേവാ!
കൃപ കൃപയൊന്നിനാൽ
 തവസുതനായി ഞാൻ-

Ch കൃപ കൃപയൊന്നിനാൽ
 തവസുതനായി ഞാൻ
കൃപയുള്ള യഹോവേ! ദേവാ

ദൂരവേ പോയ് അകന്നൊരെന്നെ നീ
 ഓർക്കവെ ഓർക്കവെ
സ്വീകരിച്ചിതേവിധം നീ
കനിഞ്ഞതത്ഭുതം അത്ഭുതം
അതു നിത്യമോർത്തുഞാൻ
ആയുസ്സെല്ലാം പാടിടും
പദം മുത്തി പണിഞ്ഞിടും ദേവാ!

ഇന്നു ഞാൻ നിന്നോടൊത്തു
പന്തിയിൽ മോദമായ് മോദമായ്
വന്നു തിന്നു തൃപ്തനായ്
 എത്രയോ ഭാഗ്യവാൻ! ഭാഗ്യവാൻ!
പന്നി തിന്ന ഭോജ്യവും
അന്നു ഞാൻ കൊതിച്ചതും
എന്നേയ്ക്കുമായ് മറന്നുപോയ് ദേവാ!

 താഴ്ചയിൽ എന്നെയോർത്ത
 നിന്റെ മാസ്നേഹമേ സ്നേഹമേ
ക്രൂശിലേക ജാതനെ കൊന്നതാം
 യാഗമേ യാഗമേ
ആകയാലിന്നേഴഞാൻ
ആകുലമകന്നിതാ
ആയി നിന്റെ സന്നിധിയിൽ ദേവാ!

ദൈവമേ നിൻപദത്തിൽ
 നന്ദിയായ് വന്ദനം വന്ദനം
ചെയ്യുമെന്നതെന്നിയേ എന്തു
 ഞാൻ തന്നിടും തന്നിടും?
എന്നും എന്നും രാപ്പകൽ
ആരാധിച്ചെന്നാകിലും
നിൻകൃപയ്ക്കു പകരമായ് തീരാ



Krupayulla yahove! devaa!
Mama nallapithaave devaa!
Krupa krupayonninaal
Thavasuthanaayi njaan-

(Ch)
Krupa krupayonninaal
Thavasuthanaayi njaan
Krupayulla yahove! devaa

Doorave poyu akannorenne nee
orkkave orkkave
sveekaricchithevidham nee
kaninjathathbhutham athbhutham
athu nithyamortthunjaan
aayusellaam paatitum
padam mutthi paninjitum devaa!

Innu njaan ninnototthu
Panthiyil modamaayu modamaayu
Vannu thinnu thrupthanaayu
Ethrayo bhaagyavaan! bhaagyavaan!
Panni thinna bhojyavum
Annu njaan kothicchathum
Enneykkumaayu marannupoyu devaa!

Thaazhchayil enneyorttha
Ninte maasnehame snehame
Krooshileka jaathane konnathaam
Yaagame yaagame
Aakayaalinnezhanjaan
Aakulamakannithaa
Aayi ninte sannidhiyil devaa!

Dyvame ninpadatthil
Nandiyaayu vandanam vandanam
Cheyyumennathenniye enthu
Njaan thannitum thannitum?
Ennum ennum raappakal
Aaraadhicchennaakilum
Ninkrupaykku pakaramaayu theeraa



Lyrics: T K Samuel 
https://www.youtube.com/watch?v=Z60b_Eev2vo --+-- 

Maalika Muri Athinmelമാളിക മുറി അതിന്മേൽ Song No303

മാളിക മുറി അതിന്മേൽ
നിറച്ച സാന്നിദ്ധ്യമേ
ഈ മൺകൂടാരത്തിലിന്ന്
പൊതിയേണം സാന്നിദ്ധ്യമേ - 2
അളവൊട്ടും കുറഞ്ഞീടാതെ
ആഴമായ് പതിഞ്ഞീടണേ - 2
യേശുവേ യേശുവേ - 2

പത്മോസിൻ ഏകാന്തതയിൽ
ഇറങ്ങി വന്നതു പോലെ
ആ മഹാനാദം കേൾക്കുമ്പോൾ
ഞാൻ തന്നെ മാറീടുവാൻ - 2
ആദ്യനും അന്ത്യനും നീയേ
കർത്താധി കർത്താവും നീയേ - 2
യേശുവേ യേശുവേ - 2

മറ്റൊന്നും അറിയുന്നില്ലേ ഞാൻ
സാന്നിദ്ധ്യം അറിഞ്ഞീടുന്നേ
മറ്റൊന്നും കാണുന്നില്ലേ ഞാൻ
പൊൻമുഖം കണ്ടീടുന്നേ - 2
രാജാധി രാജാവും നീയേ
കർത്താധി കർത്താവും നീയേ - 2
യേശുവേ യേശുവേ - 2


Maalika Muri Athinmel
Niracha Sanidhyame
Ee Mankoodarathilinnu
Pothiyenam Sanidhyame - 2
Alavottum Kuranjidaathe
Aazhamaai Pathinjidane - 2
Yeshuve Yeshuve - 2

Padhmosin Ekandhathayil
Irangi Vannathupole
Aa Mahaa Nadham Kelkumbol
Njaan Thanne Maadiduvaan - 2
Aadhyanum Andhyanum Neeye
Karthathi Karthavum Neeye - 2
Yeshuve Yeshuve - 2

Mattonnum Ariyunnille Njaan
Sanidhyam Arinjidunne
Mattonnum Kaanunille Njaan
Ponmukam Kandidunne - 2
Rajadhi Rajavum Neeye
Karthathi Karthavum Neeye - 2
Yeshuve Yeshuve - 2


  Lyrics: Anil Adoor

Vazhthi sthuthikkum ennum njaan വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ Song No 302

വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്റെ താഴ്ചയിൽ ഓർത്ത ഈശനേ

1 വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായെ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചീടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി;-

2 പാപശാപരോഗമായതെന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ

3 ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്റെ കൃപയാൽ;-

4 പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-

5 അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോ
ജയഗീതം പാടീടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ;-


Vazhthi sthuthikkum ennum njaan
ente thazhchayil ortha ieshane

1 Varnnichedan enikkente navu poraye
Enni theerthidamo avan cheithathu
Aayramay sthuthichidunne
Aananna hasthangale uyarthi;-

2 Papa shapa rogam’ayathente bheethiyal
Nasha garthathil pathikkum nerathil
Sneha hastham neettiyenne
Nin thiru rajyathil akkiyallo;-

3 Chettilallayo kidannathorthu nokkiyal
Nattamallayo vamichathen jeevitha
Mattiyallo en jeevithathe
Mattamillatha ninte krupayal;-

4 Papikale thedivanna yeshu rakshakan
Papamilla sutharkkaytha varunne
Varavin dinam athisamepam
Varavin prethyashayal niranjidame;-

5 Allal thingum jeevithathil najan vasichappol
Vallabha! nin sneham ennil uttiyallo
Jaya geetham paadiduvan nin jayam
Nee enikkekiyallo;-



                                             (കടപ്പാട് )
Pr .ജോൺ വർഗ്ഗീസ്  (മുട്ടംകീവർച്ചൻ)

Thursday, 7 May 2020

Loke najn en ottam thikechuലോകെ ഞാനെൻ ഓട്ടം തികച്ചു Song No301

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹെ വിരുതിനായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശുരാജൻ സന്നിധൗ


ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ

ഏറെനാളായ് കാണ്മാൻ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനെ
തേജസ്സോടെ ഞാൻ കാണുന്ന നേരം
തിരുമാർവ്വോടണഞ്ഞിടുമേ


നീതിമാന്മാരായ സിദ്ധൻമാർ
ജീവനും വെറുത്ത വീരൻമാർ
വീണകളേന്തി ഗാനം പാടുമ്പോൾ
ഞാനും ചേർന്നു പാടിടുമേ

 താതൻപേർക്കായ് സേവ ചെയ്തതാൽ
താതനെന്നെ മാനിക്കുവാനായ്
തരുമോരോ ബഹുമാനങ്ങൾ
വിളങ്ങീടും കിരീടങ്ങളായ്

 കൈകളാൽ തീർക്കപ്പെടാത്തതാം
പുതുശാലേം നഗരമതിൽ
സദാകാലം ഞാൻ മണവാട്ടിയായ്
പരനോടുകൂടെ വാഴുമേ.


Loke najn en ottam thikechu
Swarga gehe viruthinayi
Parannidum njan maruroopamay
Paraneshu raajan sannidhou

Dhootha sangham aakave enne ethirelkkuvan
Sadha sannadharay ninnidunne
Shubhra vasthra dhariyay ente priyante munpil
Hallelujha paadidum njan

Ere naalay kanman aashayay
Kaathirunna ente raajen
Thejassode njan kaanunna neram
Thiru maarvodananjeedume

Neethimanmaraaya sidhanmar
Jeevanum verutha veeranmar
Veenakl eanthy gaanam paadumbol
Njanum chernnu paadidume



Lyrics:- Pr. P P  Mathew (The pentecostal mission Tvm)
https://www.youtube.com/watch?v=nWVXzKvZ91o



Hindi Translation 
Aa rahaa hai yishu baadal parआ रहा है यीशु बादल पर...

https://www.youtube.com/watch?v=qeotDEChJOw&feature=youtu.be

Tuesday, 28 April 2020

Enikente aashrayam yeshuathreഎനികെന്റെ ആശ്രയം യേശുഅത്രെ Song No 300

എനികെന്റെ ആശ്രയം യേശുഅത്രെ
സർവ്വശക്തനാമെൻ യേശുഅത്രെ
ഞാൻ അവൻ കരങ്ങളിൽ സുരക്ഷിതനാ
യേശു മതിയായവൻ (2)

യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)

കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിതരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ (2)(യേശു മതി,)

ക്ഷാമത്തിൻ നാളുകൾ തീർത്തുതരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിൻ നാളുകൾ തീർത്തുതരും
യേശു മതിയായവൻ (2) (യേശു മതി,)


ആരോഗ്യമുള്ള ശരീരം തരും
രാഗങ്ങളെ ദൈവം നീക്കിതരും
ശാന്താമായ്  ഉറങ്ങുവാൻ  കൃപ തന്നിടും
യേശു മതിയായവൻ (2)(യേശു മതി,)

എനിക്കൊരു ഭവനം പണിത് തരും
ഹൃദയത്തിൻ  ആഗ്രഹം നിറവേറ്റിടും,
പുതിയ വഴികളെ തുറന്നുതരും,
യേശു മതിയായവൻ (2)  (യേശു മതി)


സമാധാനമുള്ള കുടുംബം തരും
കുടുംബത്തിലെ ഏവർക്കും രക്ഷ തരും
നല്ല സ്വാഭാവികൾ  ആയി തീർത്തിടും
യേശു മതിയായവൻ (2)  (യേശു മതി)




Enikente aashrayam yeshuathre
Sarvvashakthanmen yeshuathre
Njaan avan karangalil surakshithanaa
Yeshu mathiyaayavan (2)

Yeshu mathi, aa-s‌neham mathi
Than krooshumathi enikku
Yeshu mathi, than hitham mathi
Nithya jeevan mathi enikku (2)

Kaakkaye ayacchaahaaram tharum
Aavashyamellaam natatthitharum
Nashtangale laabhamaakkittharum
Yeshu mathiyaayavan (2)(yeshu mathi,)

Kshaamatthin naalukal theertthutharum
Katabhaarangale maattittharum
Nindayin naalukal theertthutharum
Yeshu mathiyaayavan (2) (yeshu mathi,)
Aarogyamulla shareeram tharum
Raagangale dyvam neekkitharum
Shaanthaamaayu  uranguvaan  krupa thannitum
Yeshu mathiyaayavan (2)(yeshu mathi,

Enikkoru bhavanam pani tharum
Hrudayatthin  aagraham niravettitum,
Puthiya vazhikale thurannutharum,
Yeshu mathiyaayavan (2)  (yeshu mathi)

Samaadhaanamulla kutumbam tharum
Kutumbatthile evarkkum raksha tharum
Nalla svaabhaavikal  aayi theertthitum
Yeshu mathiyaayavan (2)  (yeshu mathi)




Lyrics & Music: R S Vijayaraj



Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...