Malayalam Christian song Index

Sunday, 31 May 2020

Praar‍ththana kel‍kkename പ്രാര്‍ത്ഥന കേള്‍ക്കേണമേ - Song No 313

പ്രാര്‍ത്ഥന കേള്‍ക്കേണമേ - കര്‍ത്താവേയെന്‍
യാചന നല്‍കേണമേ
        
                     1
പുത്രന്‍റെ നാമത്തില്‍ - ചോദിക്കും കാര്യങ്ങള്‍ -
ക്കുത്തരം തന്നരുളാ-മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ് - (പ്രാര്‍ത്ഥന..)
                     2
താതനും മാതാവും - നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ- വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍ - (പ്രാര്‍ത്ഥന..)
                     3
നിത്യതയില്‍ നിന്നു-ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി - എനിക്കു നീ
പുത്രത്വം തന്നതിനാല്‍ - (പ്രാര്‍ത്ഥന..)
                     4
സ്വന്തകുമാരനെ-യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍ -
ത്തന്തികേ ചേര്‍ന്നിടുന്നേന്‍ - (പ്രാര്‍ത്ഥന..)
                     5
ഭൃത്യരനേകരിന്‍ - പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ-ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍ - (പ്രാര്‍ത്ഥന..)
                     6
കള്ളന്‍റെ യാചന - കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ-ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം - (പ്രാര്‍ത്ഥന..)
                     7
യേശുവിന്‍ മൂലമെന്‍ - യാചന നല്‍കുമെ-
ന്നാശയില്‍ കെഞ്ചീടുന്നേ-നല്ലാതെന്നില്‍
ലേശവും നന്മയില്ലേ - (പ്രാര്‍ത്ഥന..)


Praar‍ththana kel‍kkename - kar‍tthaaveyen‍
Yaachana nal‍kename
        
                     1
Puthran‍re naamatthil‍ - chodikkum kaaryangal‍ -
Kkuttharam thannarulaa-mennulloru
Vaagdattham pol‍ dayavaayu - (praar‍ththana..)
                     2
Thaathanum maathaavum - nee thenneyallaathe
Bhoothalam thannilille- veraarumen‍
Aathankam neekkituvaan‍ - (praar‍ththana..)
                     3
Nithyathayil‍ ninnu-llathyantha snehatthaal‍
Shathruthayeyakatti - enikku nee
Puthrathvam thannathinaal‍ - (praar‍ththana..)
                     4
Svanthakumaarane-yaadariyaathenmel‍
Sindhusamam kaninja sampreethiyor‍ -
Tthanthike cher‍nnitunnen‍ - (praar‍ththana..)
                     5
Bhruthyaranekarin‍ - praar‍ththana kettu nee
Uttharam nal‍kiyatho-r‍tthathyaadaram
Thruppaadam theteetunnen‍ - (praar‍ththana..)
                     6
Kallan‍re yaachana - kettullalinja nin‍
Thulyamillaa dayayo-r‍tthithaa vannen‍
Nallavane sadayam - (praar‍ththana..)
                     7
Yeshuvin‍ moolamen‍ - yaachana nal‍kume-
Nnaashayil‍ kencheetunne-nallaathennil‍
Leshavum nanmayille - (praar‍ththana..)





Lyrics T.G Varkey (1857-1931)

thoti - aadithaalam)

Yeshuve naathaa nin divyasanehamയേശുവേ നാഥാ നിൻ ദിവ്യസനേഹം,Song No312

യേശുവേ നാഥാ നിൻ ദിവ്യസനേഹം,
എന്നിൽ പകർന്നത്  ആശചര്യമേ; (2)
അർഹതയില്ലാത്ത സ്നേഹം പകരാൻ, (2)
എന്തുള്ളു ഞാൻ യോഗ്യൻ എൻ പ്രിയനേ. (2)

സ്തോത്ര യാഗത്താൽ നിയമം ചേയ്തു
 ഞാൻ, ആത്മാവിലരാധിപ്പാൻ കൃപ താ; (2)
വിശുദ്ധിയിൽ അലങ്കാരപ്പുടകധരിച്ചു ഞാൻ, (2)
ആർപ്പോടെ നിന്നെ ആരാധിക്കും. (2)

കാലം സമീപിച്ചു നാൾഗൾ പൊയിടുന്നേ,
കാഹളശബ്ദവും കേൾക്കാറായി; (2)
വേഗം ഞാൻ വന്നിടാം എന്നുര ചെയ്തവൻ, (2)
എൻ പ്രിയൻ വന്നീടും മേഘമതിൽ. (2)

യമങ്ങൾ നോക്കി ഞാൻ കത്തിടുന്നേ,
എപ്പോൾ നീ വന്നീടും എൻ പ്രിയനേ; (2)
ദീപം തെളിയിച്ചു ഞാൻ ഉണർന്നിരിപ്പാൻ, (2)
അഭിഷേകത്തിൻ ശക്തി പകരണമേ. (2)



Yeshuve naathaa nin divyasaneham,
Ennil pakarnnathu  aashacharyame; (2)
Arahathayillaattha sneham pakaraan, (2)
Enthullu njaan yogyan en priyane. (2)

Sthothra yaagatthaal niyamam cheythu
Njaan, aathmaavilaraadhippaan krupa thaa; (2)
Vishuddhiyil alankaarapputakadharicchu njaan, (2)
Aarppote ninne aaraadhikkum. (2)

Kaalam sameepicchu naalgal poyitunne,
Kaahalashabdavum kelkkaaraayi; (2)
Vegam njaan vannitaam ennura cheythavan, (2)
En priyan vanneetum meghamathil. (2)

Yamangal nokki njaan katthitunne,
Eppol nee vanneetum en priyane; (2)
Deepam theliyicchu njaan unarnnirippaan, (2)
Abhishekatthin shakthi pakaraname. (2)




Lyrics - Kuruvilla Elias,
https://www.youtube.com/watch?v=KrajYfwL--Q&feature=youtu.be

Saturday, 30 May 2020

Krupa labhicchor naam paatitaam,കൃപ ലഭിച്ചോർ നാം പാടിടാം, Song No 311

കൃപ ലഭിച്ചോർ നാം പാടിടാം,
സ്തുതികൾക്കു  യോഗ്യനാം എൻ പ്രിയനെ. (2)
തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും,
ഇമ്പമാം ഗാനങ്ങൾ പാടിടാം;
കൈകളുയർത്തിയും നൃത്തത്തോടെയും,
യേശുവിൻ നാമത്തെ ഉയർത്തിടാം. (2)

യേശുവേ നീ വലിയവൻ, യേശുവേ നീ ഉന്നതൻ,
യേശുവേ നീ നല്ലവൻ, യേശുവേ നീ പരിശുദ്ധൻ. (2)

മാണവാളനേശു  വന്നീടാറായി,
കാഹളനാദവും കേൾക്കാറായി; (2)
ഒരുമയോടൊരുങ്ങാം പോകാനായി,
നശ്വരലോകത്തെ ജയിച്ചിടാം. (2)    (യേശുവേ ......)

കഷ്ടത ലോകത്തിൽ പെരുകുമ്പോൾ,
രോദനം നാൾക്കുനാളുയരുമ്പോൾ; (2)
കർത്തൻ തന്മാർവോടണഞ്ഞിടാം,
കർത്തൃ സേവയിൽ മുഴുകിടാം. (2)  (യേശുവേ ......)

ഇനിയുള്ള കഷ്ടങ്ങൾ സഹിച്ചുനാം,
നിത്യകൂടാരത്തിൽ ചെന്നിടാം; (2)
കർത്താവിലെപ്പോഴും സന്തോഷിക്കാം,
യേശുവിൻ  കൂടെ വസിച്ചിടാം. (2)   (യേശു


Krupa labhicchor naam paatitaam,
Sthuthikalkku  yogyanaam en priyane. (2)
Thappukal kottiyum veenakal meettiyum,
Impamaam gaanangal paatitaam;
Kykaluyartthiyum nrutthatthoteyum,
Yeshuvin naamatthe uyartthitaam. (2)

Yeshuve nee valiyavan,
Yeshuve nee unnathan,
Yeshuve nee nallavan,
Yeshuve nee parishuddhan. (2)

Maanavaalaneshu  vanneetaaraayi,
Kaahalanaadavum kelkkaaraayi; (2)
Orumayotorungaam pokaanaayi,
Nashvaralokatthe jayicchitaam. (2)    (yeshuve ......)

Kashtatha lokatthil perukumpol,
Rodanam naalkkunaaluyarumpol; (2)
Kartthan thanmaarvotananjitaam,
Kartthru sevayil muzhukitaam. (2)  (yeshuve ......)

Iniyulla kashtangal sahicchunaam,
Nithyakootaaratthil chennitaam; (2)
Kartthaavileppozhum santhoshikkaam,
Yeshuvin  koote vasicchitaam. (2)   (yeshu

Friday, 29 May 2020

Neeyennum en‍ rakshakan‍ haa haaനീയെന്നും എന്‍ രക്ഷകന്‍ ഹാ ഹാ Song No 310

നീയെന്നും എന്‍ രക്ഷകന്‍ ഹാ ഹാ
നീ മതി എനിക്കെല്ലാമായ്‌ നാഥാ
നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍

നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്‌
ഇല്ലെനിക്കാരുമേ
നിന്‍ കൈകളാലെന്‍ കണ്ണീര്‍ തുടയ്ക്കും
നീയെന്നെ കൈവിടാ

തീരാത്ത ദു:ഖവും ഭീതിയു മാധിയും
തോരാത്ത കണ്ണീരും
പാരിതിലെന്റെ പാതയിലേറും
നേരത്തും നീ മതി

എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരും നാള്‍
എന്നാണെന്‍ നാഥനെ
അന്നാള്‍ വരെയും മണ്ണില്‍ നിന്‍ വേല
നന്നായി ചെയ്യും ഞാന്‍


Neeyennum en‍ rakshakan‍ haa haa
Nee mathi enikkellaamaay‌ naathaa
Ninnil‍ chaarunna neratthil‍
Neengunnen‍ vedanakal‍

Neeyallaathen‍ bhaaram thaanguvaanaay‌
Eillenikkaarume
Nin‍ kykalaalen‍ kanneer‍ thutaykkum
Neeyenne kyvitaa

Theeraattha du:khavum bheethiyu maadhiyum
Thoraattha kanneerum
Paarithilente paathayilerum
Neratthum nee mathi

Ennaasha theer‍nnangu veettil‍ varum naal‍
Ennaanen‍ naathane
Annaal‍ vareyum mannil‍ nin‍ vela
Nannaayi cheyyum njaan‍

  Lyrics: Charles John

Monday, 25 May 2020

Yeshuvin‍ pin‍pe pokunnithaa njaan‍യേശുവിന്‍ പിന്‍പേ പോകുന്നിതാ ഞാന്‍ song No 309

യേശുവിന്‍ പിന്‍പേ പോകുന്നിതാ ഞാന്‍
പിന്‍ മാറാതെ ഞാന്‍ മാറാതെ
കള്ള സോദരര്‍ നിന്ദിച്ചെന്നാലും
യേശുവില്‍ ഞാന്‍ ആനന്ദിക്കും

കഷ്ടമെന്‍ ഇമ്പം നഷ്ടമെന്‍ ലാഭം
യേശുവത്രേ എനിക്കെല്ലാം

ഈ ലോക ലാഭം ചേദം  എന്നെണ്ണി
പോരാടും ഞാന്‍ പോരാടും ഞാന്‍

ലോകമെന്‍ പിന്‍പേ ക്രൂശെന്റെ മുന്‍പേ
പിന്‍ നോക്കാതെ ഞാന്‍ നോക്കാതെ

സ്നേഹിതര്‍ എന്നെ തള്ളിയെന്നാലും
പിന്മാറില്ല ഞാന്‍ മാറില്ല

തന്‍ വിളി കേട്ടു എല്ലാം ഞാന്‍ വിട്ടു
ഖേദമില്ല ഖേദമില്ല ..

യേശു എന്‍ ആശ സിയോനെന്‍ ലാക്ക്
പിന്മാറുമോ ഞാന്‍ മാറുമോ?


Yeshuvin‍ pin‍pe pokunnithaa njaan‍
pin‍ maaraathe njaan‍ maaraathe

kalla sodarar‍ nindicchennaalum
yeshuvil‍ njaan‍ aanandikkum

kashtamen‍ impam nashtamen‍ laabham
yeshuvathre enikkellaam

ee loka laabham chedam  ennenni
poraatum njaan‍ poraatum njaan‍

lokamen‍ pin‍pe krooshente mun‍pe
pin‍ nokkaathe njaan‍ nokkaathe

snehithar‍ enne thalliyennaalum 
pinmaarilla njaan‍ maarilla

than‍ vili kettu ellaam njaan‍ vittu
khedamilla khedamilla ..

yeshu en‍ aasha siyonen‍ laakku
pinmaarumo njaan‍ maarumo?

 English lyrics 

I have decided to follow Jesus;
I have decided to follow Jesus;
I have decided to follow Jesus;
No turning back, no turning back
.
The world behind me, the cross before me;
The world behind me, the cross before me;
The world behind me, the cross before me;
No turning back, no turning back.

Though none go with me, still I will follow;
Though none go with me, still I will follow;
Though none go with me, still I will follow;
No turning back, no turning back.

My cross I’ll carry, till I see Jesus;
My cross I’ll carry, till I see Jesus;
My cross I’ll carry, till I see Jesus;
No turning back, no turning back.

Will you decide now to follow Jesus?
Will you decide now to follow Jesus?
Will you decide now to follow Jesus?

No turning back, no turning back



Yeshuvin‍ pin‍pe pokunnithaa njaan‍
https://www.youtube.com/watch?v=sEk0ygva_PQ

I have decided to follow Jesus;
https://www.youtube.com/watch?v=S8jvfdDtoqY

Hindi translation
 Yeeshu ke peechhe main chalane laga यीशु के पीछे म.

Lyrics:- Short History 
 the lyrics are based on the last words of Nokseng, a Garo man
Simon Marak, from Jorhat
Indian missionary Sadhu Sundar Sing
An American hymn editor, William Jensen Reynolds, composed

From Wikipedia,

Sunday, 24 May 2020

Saadhu Enne kai vidathe സാധുവെന്നെ കൈവിടാതെ Song No 308

സാധുവെന്നെ കൈവിടാതെ
നാഥനെന്നും നടത്തിടുന്നു

അന്ത്യത്തോളം ചിറകടിയിൽ
അവൻ കാത്തിടും ധരയിൽ
ആപത്തിലും രോഗത്തിലും
അവനാണെനിക്കഭയം

 കണ്ണുനീരിൻ താഴ്വരയിൽ
കരയുന്ന വേളകളിൽ
കൈവിടില്ലെൻ കർത്തനെന്റെ
കണ്ണുനീരെല്ലാം തുടയ്ക്കും

കൊടുങ്കാറ്റും തിരമാലയും
പടകിൽ വന്നാഞ്ഞടിക്കും
നേരമെന്റെ ചാരേയുണ്ട്
നാഥനെന്നും വല്ലഭനായ്

വീണ്ണിലെന്റെ വീടൊരുക്കി
വേഗം വന്നിടും പ്രിയനായ്
വേലചെയ്തെൻ നാൾകൾ തീർന്നു
വീട്ടിൽ ചെല്ലും ഞാനൊടുവിൽ.

Saadhu Enne kai vidathe 
Nadhanennum nadathidunnu

Anthyatholam chirakadiyil 
Avan kaathidum dharayil
Aapathilum rogathilum
Avanaanenikkabhayam

Kannuneerin thaazhvarayil
Karayunna velakalil
Kai vidillen karthanente 
Kannuneerellam thudakkum

Kodumkaattum thiramaalayum
Padakil vannanjadikkum
Neramente chareyundu
Nadhanennum vallabhanay

Vinnilente veedorukky
Vegam vannidum priyanay
Vela cheythen naalkal theernnu
Veettil chellum njan oduvil


Original song in Malayalam
 Saadhu Enne kai vidathe
Lyrics: Charles John Ranni, Kerala
https://www.youtube.com/watch?v=OBJsS_hnndU

 Hindi Translation 
Prabhu mujhe na chodega
Chalayega har pal mujhe
Prabhu mujhe na chodegaप्रभु मुझे ना छोड़ेगा Song.
https://www.youtube.com/watch?v=Crmfx98wgGM

Yeshuve nadha angaye njanയേശുവേ നാഥാ അങ്ങയെ ഞാൻ song No 307

യേശുവേ നാഥാ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിയ്ക്കുന്നു (2)

മുട്ടോളമല്ല അരയോളവും പോരാ
നിന്നിൽ മുങ്ങീടുവാൻ
 കൊതിയായിടുന്നെ (2)

നിൻ സ്നേഹത്തിൻ്റെ
വീതിയും നീളവും
ആഴങ്ങളും ഉയരവും
 ആരായുവാൻ കൊതിയായിടുന്നെ

Yeshuve nadha angaye njan
Aaradhikkunu sthuthikkuunu

Muttolamalla arayolavumpora
Ninnil mungeeduvan kothiyayidunne
Nin snehathinte veethiyum
Neelavum aazhangalum
Uyaravum aarayuvan
Kothiyayidunneniraykkuka nin agniyal
Niraykkuka nin shakthiyal
Niraykkuka nin jeevanal
Ninne koshikkuvan

Lyrics: Jubin Kurien thomas
https://www.youtube.com/watch?v=7BrJmPH1Wnc

Hindi Translation:Hey Yeeshu daata mere Khuda 
Hey Yeeshu daata mere Khuda हे यीशु दाता, मेरे खुद...

https://www.youtube.com/watch?v=q3aKcFSaV0A

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...