Malayalam Christian song Index

Sunday, 21 June 2020

Kannuneer‍ maari vedanakal‍കണ്ണുനീര്‍ മാറി വേദനകള്‍ Song No 320

കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ
നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2)

ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍
നിന്‍റെ പൊന്‍മുഖം....(2)
തേടി സഹായം നേടുമേ ഞാന്‍
പൊന്നുനാഥനേ...(2)..... കണ്ണുനീര്‍...

ശാശ്വതമാമെന്‍ പാര്‍പ്പിടമേ
അല്ലീ ഭൂമിയില്‍...(2)
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുവോന്‍...(2) കണ്ണുനീര്‍....

പൊന്‍കരം നീട്ടി താങ്ങണമേ
യേശു നായകാ...(2)
നിന്‍ തിരുമാര്‍വ്വില്‍ ചായുവോളോം
ഈ നിന്‍ ദാസനെ...(2) കണ്ണുനീര്‍.


Kannuneer‍ maari vedanakal‍ ennu maarumo
Nindakal‍ maari nalla dinam ennu kaanumo...(2)

Bhaaram prayaasangal‍ eritumpol‍
Nin‍re pon‍mukham....(2)
Theti sahaayam netume njaan‍
Ponnunaathane...(2)..... Kannuneer‍...

Shaashvathamaamen‍ paar‍ppitame
Allee bhoomiyil‍...(2)
Bhoothale njaanoru anyanallo
Yaathra cheyyuvon‍...(2) kannuneer‍....

Pon‍karam neetti thaanganame
Yeshu naayakaa...(2)
Nin‍ thirumaar‍vvil‍ chaayuvolom
Ee nin‍ daasane...(2) kannuneer‍.



Lyrics; K.M. Mathew,Ezhamkulam, Adoor


Sunday, 14 June 2020

Maarillavan Marakkillavanമാറില്ലവൻ മറക്കില്ലവൻ Song no 319

മാറില്ലവൻ മറക്കില്ലവൻ
മയങ്ങിള്ളവൻ ഉറങ്ങില്ലവൻ (2)

ഈ ദൈവം എന്റെ ദൈവം
ഈ താതൻ എന്റെ താതൻ (2)

കരുതുന്നവൻ കാക്കുന്നവൻ
കരുണയുല്ലോൻ കൈവിടില്ലെന്നെ (2)- ഈ ദൈവം

പോറ്റുന്നവൻ പുലർത്തുന്നവൻ
പാലിക്കുന്നവൻ പരമോന്നതൻ (2)- ഈ ദൈവം


Maarillavan Marakkillavan
Mayangillavan Urangillavan (2)

Ee Deivam Ente Deivam
Ee Thadhan Ente Thadhan (2)

Karuthunnavan Kakkunnavan
Karuneyullon Kai Vidillenne (2) – Ee Deivam

Pottuunnavan Pularthunnavan
Paalikkunnon Paramonnathan (2) – Ee Deivam



Lyrics: Parasnth Johnathan

https://www.youtube.com/watch?v=y_wcLSIVqo8


Kristhiya jeevitham saubhagya jeevithamക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം Song No 318

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം
കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രിസ്തേശു നായകൻ കൂട്ടാളിയാണേ


ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ
ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾ
സ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾ
യൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ


അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ
രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾ
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ


ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻ
നിത്യനാം രാജാവെൻ കൂട്ടാളിയായാൽ
എന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലം
കർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും


കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ്
കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്
എന്നു നീ വന്നിടും എപ്പോൾ നീ വന്നിടും
എത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ.


Kristhiya jeevitham saubhagya jeevitham
Karthavin kunjungalkkananda dayakam
Kashtangal vannalum nashtangal vannalum
Kristheshu nayakan koottaliyane

Lokathin thangukal neengi poidumpol
Lokakarellarum kai vedingidumpol
Swantha sahodharar thalli kalayumpol
Josephin Daivamen koottaliyallo

Andhakaram bhoovil vyaparichidumpol
Rajakkal nethakkal sathrukal akumpol
Agni kundathilum simha kuzhiyilum
Danielin Daivamen koottaliyallo

Ithra nallidayan uthama snehithan
Nithyanam rajaven koottaliyayal
Endhini bharangal endhini vyakulam
Karthavin kunjungal pattu padum


Singer:  Late. Chikku Kuriakose
Lyric &Music   P P Matthew 
Hindi translations available  used link




s

Saturday, 13 June 2020

Thunayenikkeshuvee Kuraviniyillathaalതുണയെനിക്കേശുവേ കുറവിനിയില്ലതാൽ song no 317

തുണയെനിക്കേശുവേ
കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ
മറവിൽ വസിച്ചിടും ഞാൻ

അവനെന്‍റെ സങ്കേതവും
 അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ
 അവൻ മതിയാശ്രയിപ്പാൻ

പകയെന്‍റെ കെണികളിലും
 പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ 
പകർന്നിടും കൃപമഴപോൽ

ശരണമവൻ തരും 
തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം
 പരമനിപ്പാരിടത്തിൽ

വലമിടമായിരങ്ങൾ
 വലിയവർ വീണാലും
വലയമായ് നിന്നെന്നെ
 വല്ലഭൻ കാത്തിടുമേ

ആകുലവേളകളിൽ
 ആപത്തുനാളുകളിൽ
ആഗതനാമരികിൽ
ആശ്വസിപ്പിച്ചിടുവാൻ

Thunayenikkeshuve
Kuraviniyillathaal
Anudinam than nizhalil
Maravil vasichitum njaan

Avanente sangethavum
Avalambavum kottayum
Avaniyilaakulathil
 Avan mathiyaashrayippaan

Pakayente kenikalilum
Pakarunna vyaadhiyilum
Pakalilum ravilum thaan 
Pakarnnidum kripamazhapol

Sharanamavan tharum 
Than chirakukalin keezhil
Parichayum palakayumaam
 Paramanippaaridathil

Valamidamaayirangal
Valiyavar veenaalum
Valayamaay ninnenne
Vallabhan kaathidume

Aakulavelakalil
Aapathunaalukalil
Aagathanaamarikil
Aaswasippichituvaan

This video is from creation to creator
(study purpose  only)
Vocal |Finny Cherian


Enne karuthum Ennum pularthumഎന്നെ കരുതും എന്നെ പുലര്‍ത്തും Song No 316

എന്നെ കരുതും എന്നെ പുലര്‍ത്തും
എന്‍റെ ആവിശങ്ങളെല്ലാം അറിയും
ദുഖനാളില്‍ കൈവിടാതെ
തന്‍റെ ചിറകിന്‍ നിഴലില്‍ മറയ്ക്കും

ആശ്രയിപ്പാന്‍ എനിക്കെന്നും
സര്‍വ്വശക്തന്‍ കൂടയൂണ്ട്
തളരാതെ മരുഭൂവില്‍
യാത്രചെയ്യും പ്രത്യാശയോടെ

അനര്‍ഥങ്ങള്‍ ഭാവികെയില്ല
ബാതയോ എന്നെ തോടുകെയില്ല
പാതകളില്‍ ദൈവത്തിന്‍റെ
ദുതന്മാര്‍ കരങ്ങളില്‍ വഹിക്കും
ആശ്രയിപ്പാന്‍ എനിക്കെന്നും…….

രാത്രിയെലെ ഭയത്തെയും
പകലില്‍ പറക്കും അസ്ത്രതെയും
ഇരുളത്തിലെ മഹാമാരി
സംഹരെതെയും ഞാന്‍ പേടികില്ല….
ആശ്രയിപ്പാന്‍ എനിക്കെന്നും…….

Enne karuthum Ennum pularthum
Ente aavaashyangal ellam ariyum
Dhukha naalil kaividathe
thante chirakin nizhalil maraykkum

aasrayippan Enikennum
Sarvashakthan koodeyundu
Thalarathe marubhoovil
Yathra cheyum prathyashayode

Anarthangal bhavikkayilla
Baadhayo enne thodukayilla
Paathakalil daivathinte
Doothanmar karangalil vahikkum

Raathriyilae Bhayatheyum
Pakalil parakkum asthratheyum
Irulathillae mahaamaari
Samharatheyum njan pedikilla




Lyrics: Issac Willam
https://www.youtube.com/watch?v=JvIIUbkTWGM

Hindi Translation available
Meraa daataa , meraa  paalanhaar 
 Mera Daata , Mera Paalanahaarमेरा दाता , मेरा पाल...


Saturday, 6 June 2020

En‍tea dyvam svar‍gga simhaasanamഎന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍ Song No 315

എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2)
                        1
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്‍റെ ദൈവം..)
                        2
ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര്‍ (2)
എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്‍റെ ദൈവം..)
                        3
പിതാവില്ലാത്തോർക്കവൻ നല്ലൊരു  താതനും
പെറ്റമ്മയെ  കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും

എല്ലാർക്കു മെല്ലാമെൻ കർത്താവത്രേ
                       4
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2) (എന്‍റെ ദൈ
                      
                        5
കോടകോടി ഗോളമെല്ലാം പടച്ചവ
നെല്ലാറ്റിനും  വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ
                      6
കല്യാണ ശാലയിലെന്നെ വിളിച്ചെന്റെ
സന്താപമെക്കെയും തീർത്തിടും നാൾ
ശ്രീഘ്രം വരുന്നെന്റെ കാന്തൻ  വരുന്നെന്നി

ലുല്ലസമായ് ബഹുകാലം വാഴാൻ
                         7
ലോകം വെടിഞ്ഞെന്റെ സ്വർഗ്ഗീയനാടിനെ
കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അനൃൻ പരദേശിയെന്നെന്റെ മേലെഴു
ത്തെന്നാൽ സ്വർവ്വും എന്റേതത്രേ 


En‍tea dyvam svar‍gga simhaasanam thannil‍
Ennil‍ kaninjenne or‍ttheetunnu (2)
                        1
Appanum ammayum veetum dhanangalum
Vasthu sukhangalum kar‍tthaavathre (2)
Pythal‍ praayam muthalkkinne vare enne
Potti pular‍tthiya dyvam mathi (2) (en‍re dyvam..)
                        2
Aarum sahaayamillellaavarum
Kandum kaanaatheyum pokunnavar‍ (2)
Ennaalenikkoru sahaayakan‍ vaanil‍
Undennarinjathilullaasame (2) (en‍re dyvam..)
                        3
Pithaavillaatthorkkavan nalloru  thaathanum
Pettammaye  kavinjaardravaanum
Vidhavaykku kaanthanum saadhuvinnappavum
Ellaarkku mellaamen kartthaavathre

                        4
Karayunna kaakkaykkum vayalile rosaykkum
Bhakshyavum bhamgiyum nal‍kunnavan‍ (2)
Kaattile mrugangal‍ aattile mathsyangal‍
Ellaam sar‍vveshane nokkeetunnu (2) (en‍re dyvam)
                        5

Keaatakoti golamellaam patacchava
Nellaattinum  vendathellaam nalki
Srushtikalkkeaakkeyumaananda kaaranan
Dushtanmaarkkettavum bheethikaran (en‍re dyvam)
                          6
Kalyaana shaalayilenne vilicchente
Santhaapamekkeyum theertthitum naal
Shreeghram varunnente kaanthan  varunnenni
Lullasamaayu bahukaalam vaazhaan (en‍re dyvam)

                        7
Lokam vetinjente svarggeeyanaatine
Kaanmaan keaathicchu njaan paartthitunnu
Anrun paradeshiyennente melezhu
Tthennaal svarvvum entethathre (en‍re dyvam)




Lyrics: Sadhu kochukunjupadesi
https://www.youtube.com/watch?v=pavAyijloY0

Hindi Translation 
Meraa prabhu svarg sinhaasan taj

Meri bhalaai ki sochtaa sadaa
Meraa prabhu svarg sinhaasan tajमेरा प्रभु स्वर्ग ...

Sunday, 31 May 2020

En‍te dyvam enne pottunnuഎന്‍റെ ദൈവം എന്നെ പോറ്റുന്നു Song No 314

എന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്‍റെ ചിറകടിയില്‍ (2)
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍‌ത്തിടുന്നു (2)

 ഇടയനെപ്പോലെ കരുതിടുന്നു

 അമ്മയെപ്പോലെ വളര്‍ത്തിടുന്നു  (2)
 ഓരോ ദിവസമതും ഓരൊ നിമിഷമതും
 അവനെനിക്കായ് കരുതിടുന്നു (2)
                                                    (എന്‍റെ ദൈവം)
കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ  (2)
ആ ചിറകടിയില്‍ ആ മാര്‍‌വ്വിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു _(2)
                                                (എന്‍റെ ദൈവം)


En‍te dyvam enne pottunnu
Enne kaakkunnu than‍re chirakatiyil‍  (2)
Anar‍ththangalil‍ njerukkangalil‍
Athishayamaayu enne pular‍‌tthitunnu  (2)

 Itayaneppole karuthitunnu
 Ammayeppole valar‍tthitunnu  (2)
Oro divasamathum oro nimishamathum
Avanenikkaayu karuthitunnu  (2)
                                                    (en‍te dyvam)
Kazhukan‍ than‍ kunjine kaakkum pole
Kozhi than‍ kunjine nokkum pole _ (2)
Aa chirakatiyil‍ aa maar‍‌vvitatthil‍
Avanenne sookshikkunnu _(2)
                                      (en‍te dyvam)




https://www.youtube.com/watch?v=bB6bJ79QKJ4

Hindi Translation
Meraa prabhu mujhe khiltaa hai,

 Meraa prabhu mujhe khiltaa hai,मेरा प्रभु मुझे खिल.




Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...