Malayalam Christian song Index

Tuesday, 18 August 2020

Oh daivame raajaadi raaja devaഓ ദൈവമേ, രാജാധി രാജ ദേവാ Song no 327

ഓ ദൈവമേ, രാജാധി രാജ ദേവാ
ആദി അന്തം ഇല്ലാ മഹേശനേ
സര്‍വലോകം അങ്ങയെ വന്ദിക്കുന്നെ
സാധു ഞാനും വീണു വണങ്ങുന്നേ

അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ
അങ്ങെത്രയോ മഹോന്നതന്‍!

സൈന്യങ്ങളിന്‍ നായകന്‍ അങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
ധന്യമല്ലേതും തവ നാമം പോല്‍

അത്യഗാധം ആഴി അനന്ത വാനം
താരാജാലം കാനന പര്‍വതം
മാരിവില്ലും താരും തളിരുമെല്ലാം
നിന്‍ മഹത്വം ഘോഷിക്കും സന്തതം

എഴയെന്നെ ഇത്രമേല്‍ സ് നേഹിക്കുവാന്‍
എന്‍ ദൈവമേ എന്തുള്ളൂ നീചന്‍ ഞാന്‍
നിന്‍ രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ ?


Oh daivame raajaadi raaja deva
Aadiyantham illa maheshane
Survvalokam angaye vandhikkunne
Saadu njaanum veenu vanangunne

Athyuchathil paadum njaan karthaave
Angethrayo mahon nathan

Sainyangalin naayakanangallayo
Dhanyanaaya ekaadipathiyum
Immaanuvel veeranaam daivavum nee
Anyamillethum thava naamampol

Athyagaadam aazhiyananthavaanam
Thaaraajaalam kaanana parvvatham
Maarivillum thaarum thalirumellaam
Nin mahathwam gkoshikkum santhatham

Ezhayenne ithrramel sanehikkuvan
En daivame enthullu neechan njaan
Nin rudhiram thannnne veendeduppan
Krushilethum nee ninne thazthiyo



Lyrics| Carl Boberg

Hindi translation Available| use the link
Prabhu mhaan ,vichaarun kaary tere, (प्रभु महान ...


How Great Thou Art" is a Christian hymn based on a Swedish traditional melody and a poem written by Carl Boberg (1859–1940) in Mönsterås, Sweden, in 1885. Translated into English from the Russian by Stuart Keene Hine. 

Wednesday, 12 August 2020

Asrayam Yesuvil ennathinalആശ്രയം യേശുവിലെന്നതിനാൽ Song No 326

ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

1 കൂരിരുൾ  മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ

2 തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം

3 കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ

4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു


Asrayam Yesuvil ennathinal
Asrayam Yesuvil ennathinal
Bhagyavan njaan Bhagyavaan njaan
Aaswaasam ennil than thannathinaal
Bhagyavaan njaan Bhagyavaan njaan

1 Koorirul moodum velakalil
   Karthaavin paadham chernidum njaan
   Karirumpaniyel padulla paniyaal
   Karuna niranjavan kaakumennae- kaakumennae


2 Thannuyir thanna jeevanathan
   Ennabhayam en naal muzhuvan
   Onninum thannidam-enniye verengum
   Odenda thanguvan than mathiyaam, than mathiyaam

3 Kaalvari nathan enn rekshakan
   Kallarakkullothungiyilla
   Mruthuve vennavan athyunnathan vinnil
   Karthathi-karthavai vazhunnavan, vazhunnavan

4 Ethra soubhagyam ikshithiyil
   Illamattengum nizchayamaai
   Theeraatha santhosham kristhuvil-undennaal
   Thoraatha kanneere mannilullu-mannilullu


Malayalam song
https://www.youtube.com/watch?v=tnkjUfJxmUE

Sunday, 26 July 2020

Maanuvel manujasuthaa-ninteമാനുവേൽ മനുജസുതാ-നിൻെറ song No 325

മാനുവേൽ  മനുജസുതാ-നിൻെറ
മാനമേറും തൃപ്പാദങ്ങൾ - വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ - നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ
                                       (മാനുവേൽ)

1ഏദനിലാദി മനുജർ ചെയ്ത
പാതകം പരിഹരിപ്പാൻ  ഭൂതലേ വന്നു
ക്രൂശതിൽ മരിച്ചുയിർത്ത നിൻെറ
പേശലമാം ചരിതമെന്തി വിപുലം
                                  (മാനുവേൽ)

2വൻപരുമനുനിമിഷം പാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലർ തൊഴുന്ന-പാദ
മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ
                                      ( മാനുവേൽ)
3 നീചരായ് ഗണിച്ചിരുന്ന  പ്രേത-
നാദിയായ്  ധീവരരെ  ദിവൃകൃപയാൽ
ശേഷി കൊണ്ടലങ്കരിച്ചു പരം
പ്രേഷണം ചെയ്തവനിയിൽ  ഗുരുക്കളായ് -നീ
                                          ( മാനുവേൽ)
4 വന്ദനം പരമഗുരോ നിൻെറ
നിന്ദനീയമാം ഗുണങ്ങളുരപ്പതാമോ
ചന്ദനം പുഴുകിവയേക്കാളും
തോന്നീടുന്നു  നിൻ ചരിതം സുരഭിയായി
                                              ( മാനുവേൽ) 5അൽപ്പമാമുപകരണം കൊണ്ടു
നൽപെഴുന്ന മഹത്തായ വേലകൾ ചെയ്യും
ശില്പികൾക്കുടയവനോ  നീയോ
ചിൽ പുരുഷൻ ചിരന്തന നമസ്ക്കാരം
                                           ( മാനുവേൽ)
6 കഷ്ടതയുടെ നടുവിൽ ഞങ്ങൾ
പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവാ
തൊട്ടു നിന്നോമന  കൈയാൽ പരം
ചുട്ടു നിറും മനസ്സിനെ തണുപ്പിക്കണേ
                                           ( മാനുവേൽ)
7സ്ഫീതമാം കരിമുകിലേ സാധു
ചാതകങ്ങളാണു ഞങ്ങൾ നീ തരുന്നോരു
ശികരമനുഭവിച്ച സർവ്വ
ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ
                                             ( മാനുവേൽ)
8 ആശയ മനുസൃതിയും സ്നേഹ
പാശബന്ധം വിനയവും  വിമലതയും
ദാസരിൽ വളർത്തേണമേ നിത്യം
യേശു നാഥാ നമസ്ക്കാരം നമസ്ക്കാരമേ
                                              ( മാനുവേൽ)

Maanuvel  manujasuthaa-ninte
Maanamerum thruppaadangal - vanangi njangal
Mamgalamothitunnithaa - nithyam
MahimayundaayitaTTe ninakku naathaa
                                         ( Maanuvel) 
1eEdanilaadi manujar cheytha
Paathakam pariharippaan  bhoothale vannu
Krooshathil maricchuyirttha ninte
Peshalamaam charithamenthi vipulam
                                      ( Maanuvel)
2Vanparumanunimisham paati
Kumpitunna gunamezhumadhipathiye
Chempakamalar thozhunna-paada
Manpinote namikkunnu namikkunnithaa
                                       ( Maanuvel)
3 Neecharaayu ganicchirunna  pretha-
Naadiyaayu  dheevarare  divrukrupayaal
Sheshi kondalankaricchu param
Preshanam cheythavaniyil  gurukkalaayu -nee
                                         ( Maanuvel)
4 Vandanam paramaguro ninte
Nindaneeyamaam gunangalurappathaamo
Chandanam puzhukivayekkaalum
Thonneetunnu  nin charitham surabhiyaayi
                                                  ( Maanuvel) 5Alppamaamupakaranam kondu
Nalpezhunna mahatthaaya velakal cheyyum
Shilpikalkkutayavano  neeyo
Chil purushan chiranthana namaskkaaram
                                                ( Maanuvel)
6Kashtathayute natuvil njangal
PeTTuzhannu valayunnundaakayaal devaa
ThoTTu ninnomana  kyyaal param
ChuTTu nirum manasine thanuppikkane
                                              ( Maanuvel)
7Spheethamaam karimukile saadhu
Chaathakangalaanu njangal nee tharunnoru
Shikaramanubhaviccha sarvva
Shokavum shamippikkuvaan krupa cheyyane
                                                ( Maanuvel)

8 Aashaya manusruthiyum sneha
Paashabandham vinayavum  vimalathayum
Daasaril valartthename nithyam
Yeshu naathaa namaskkaaram namaskkaarame 
                                           ( Maanuvel)


Lyrics : Mahakavi. K.V Simon

https://www.youtube.com/watch?v=GN22sDAW-C0 

Enikkothasha varum parvathamഎനിക്കൊത്താശ വരും പർവ്വതം Song No 324

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ

1 ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ

2 എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും

3 എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്

4 എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ


Enikkothasha varum parvatham
Karthave nee maathramennalume

1 Aakasha bhumikalkellam
Athi hethuvayaven neye
Aasrayam ninnilayathu muthalen
Aadikalakannu para

2 En kankal uyarthi njan nokum
En karthave nin dayakai
Enniyal thera nanmakal thannu
Enne anugrahikum

3 En kalkal vazuthathanisham
Enne kathidunnavan neye
Krupakal thannum thunayay vannum
Nadathunnalbuthamay

4 En deham mannil marangalum
Njan jeevanodirullaum
Nee varum nalil ninnodananja-
nadicharthidum njan


Malayalam Lyrics:GEORGE PETER

https://www.youtube.com/watch?v=KYo6wqOseNg

Saturday, 25 July 2020

Enneshuve neeyaashrayamഎന്നേശുവേ നീയാശ്രയം song No 323

എന്നേശുവേ നീയാശ്രയം
എന്നാളും മന്നിലീ സാധുവിന്നു
എല്ലാരും പാരിൽ കൈവിട്ടാലും
എന്നെ കരുതുന്ന കർത്താവു നീ

1 ആകുലനേരത്തെൻ ചാരത്തണഞ്ഞു
ഏകുന്നു സാന്ത്വനം നീയെനിക്കു
ആകയാലില്ല തെല്ലും ഭയം
പകലും രാവും നീയഭയം;

2 ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ
ബന്ധനം നീക്കി നിൻ സ്വന്തമാക്കി
എന്തൊരു ഭാഗ്യനിത്യബന്ധം
സന്തതം പാടും സന്തോഷമായ്;-

3 തുമ്പങ്ങളേറുമെൻ മാനസം തന്നിൽ
ഇമ്പം പകരുന്നു നിൻമൊഴികൾ
എൻ മനം നിന്നിലാനന്ദിക്കും
നിൻ മാർവ്വിൽ ചാരിയാശ്വസിക്കും;-

4 എന്നു നീ വന്നിടുമെന്നാത്മനാഥാ
വന്നതല്ലാതെന്നാധി തീരുകില്ല
ഒന്നേയെന്നാശ നിന്നെ കാണ്മാൻ
ആമേൻ കർത്താവേ വന്നിടണേ;


Enneshuve neeyaashrayam
Ennaalum mannilee saadhuvinnu
Ellaarum paaril kyvittaalum
Enne karuthunna kartthaavu nee

1 Aakulaneratthen chaaratthananju
Ekunnu saanthvanam neeyenikku
Aakayaalilla thellum bhayam
Pakalum raavum neeyabhayam;

2 Chinthi nee chenninam krooshilathaalen
Bandhanam neekki nin svanthamaakki
Enthoru bhaagyanithyabandham
Santhatham paatum santhoshamaayu;-

3 Thumpangalerumen maanasam thannil
Impam pakarunnu ninmozhikal
En manam ninnilaanandikkum
Nin maarvvil chaariyaashvasikkum;-

4 Ennu nee vannitumennaathmanaathaa
Vannathallaathennaadhi theerukilla
Onneyennaasha ninne kaanmaan
Aamen kartthaave vannitane;



Lyrics : Evg. Charles John
https://www.youtube.com/watch?v=hrMg-ZFmg_U

Anpin roopi yeshunaathaaഅൻപിൻ രൂപി യേശുനാഥാ song No322

അൻപിൻ രൂപി യേശുനാഥാ
നിന്നിഷ്ടം എന്നിഷ്ടമാക്ക (2)
കുരിശിൽ തൂങ്ങി മരിച്ചവനേ (2)
എന്നെ തേടി വന്നവനേ (അൻപിൻ ..)
                    1
മൃത്യുവിന്‍റെതാഴ്വരയിൽ
ഞാന്‍ തെല്ലും ഭയപ്പെടില്ല (2)
പാതാളത്തെ ജയിച്ചവനേ (2)
നിന്നിൽ നിത്യം ആശ്രയിക്കും (അൻപിൻ ..)
                    2
എന്തു ഞാന്‍ നിനക്കു നല്‍കും
എന്നെ വീണ്ടെടുത്ത ദൈവമേ (2) 
ഏഴയായി ഞാന്‍ കിടന്നു (2)
എന്നെ തേടി വന്നവനേ (അൻപിൻ ..)
                    3
ജീവനോ മരണമതോ
ഏതായാലും സമ്മതം ഞാൻ (2)
കുശവന്‍ കയ്യിൽ കളിമൺപോൽ
ഗുരുവേ എന്നെ നല്‍കിടുന്നേ (2) (അൻപിൻ ..)
                    4
രോഗം നാശം നിന്ന ദുഷി
വേറെ എന്തുവന്നാലും (2)
വാഴും യേശു പാദത്തിൽ ഞാൻ
മുത്തം ചെയ്യും അവന്‍റെ പാദം (2) (അൻ

Anpin roopi yeshunaathaa
Ninnishtam ennishtamaakka (2)
Kurishil thoongi maricchavane (2)
Enne theti vannavane (anpin ..)
                    1
Mruthyuvin‍re thaazhvarayil
Njaan‍ thellum bhayappetilla (2)
Paathaalatthe jayicchavane (2) 
Ninnil nithyam aashrayikkum (anpin ..)
                    2
Enthu njaan‍ ninakku nal‍kum 
Enne veendetuttha dyvame (2)  
Ezhayaayi njaan‍ kitannu (2) 
Enne theti vannavane (anpin ..)
                    3
Jeevano maranamatho 
Ethaayaalum sammatham njaan‍ (2)
Kushavan‍ kayyil kalimanpol 
Guruve enne nal‍kitunne (2) (anpin ..)
                    4
Rogam naasham ninna dushi 
Vere enthuvannaalum (2)
Vaazhum yeshu paadatthil njaan 
Muttham cheyyum avan‍re paadam (2) (an

Saturday, 27 June 2020

Devaadhi devan‍ nee raajaadhi raajan‍ദേവാധി ദേവന്‍ നീ രാജാധി രാജന്‍ song No 321

ദേവാധി ദേവന്‍ നീ രാജാധി രാജന്‍
ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍
മണ്ണിലും വിണ്ണിലും ആരാധ്യനായി
ഉന്നത നന്ദനന്‍ നീ യോഗ്യനാം

നീയെന്നും യോഗ്യന്‍ നീയെന്നും യോഗ്യന്‍
ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം
സ്‌തോത്രം സ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം

സ്വര്‍ഗ്ഗ സുഖം വെടിഞ്ഞെന്‍ പാപം തീര്‍ക്കാന്‍
ദൈവത്തിന്‍ കുഞ്ഞാടായ് ഭൂവില്‍ വന്നു
നീ അറുക്കപ്പെട്ടു നിന്‍ നിണം കൊണ്ടു
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം

ക്രൂശിലാ കൂരിരുളില്‍ ഏകനായി
ദൈവത്താല്‍ കൈവിടപ്പെട്ടവനായ്‌
നീ സഹിച്ചു ദൈവ കോപമതെല്ലാം
എന്‍ പാപം മൂലമായ്‌ നീ യോഗ്യനാം

പാതകര്‍ മദ്ധ്യത്തില്‍ പാതകനെ പോല്‍
പപമായ്‌ തീര്‍ന്നു നീ ക്രൂശതിന്മേല്‍
നീ മരിച്ചു എന്റെ പാപങ്ങള്‍ പോക്കി
എന്തൊരു സ് നേഹമേ നീ യോഗ്യനാം


Devaadhi devan‍ nee raajaadhi raajan‍
Doothanmaar‍ raappakal‍ vaazhtthitunnon‍
Mannilum vinnilum aaraadhyanaayi
Unnatha nandanan‍ nee yogyanaam

Neeyennum yogyan‍ neeyennum yogyan‍
Dyvatthin‍ kunjaate nee yogyanaam
Sthothram sthuthi bahumaanangalellaam
Sveekarippaan‍ ennum nee yogyanaam

Svar‍gga sukham vetinjen‍ paapam theer‍kkaan‍
Dyvatthin‍ kunjaataayu bhoovil‍ vannu
Nee arukkappettu nin‍ ninam kondu
Veendetutthenneyum nee yogyanaam

Krooshilaa koorirulil‍ ekanaayi
Dyvatthaal‍ kyvitappettavanaay‌
Nee sahicchu dyva kopamathellaam
En‍ paapam moolamaay‌ nee yogyanaam

Paathakar‍ maddhyatthil‍ paathakane pol‍
Papamaay‌ theer‍nnu nee krooshathinmel‍
Nee maricchu ente paapangal‍ pokki
Enthoru su nehame nee yogyanaam

                                                

                                                            Lyrics by Dr. Poulose Thudian







Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...