Malayalam Christian song Index

Monday 31 August 2020

Jeevithatthil enthellaamജീവിതത്തിൽ എന്തെല്ലാം Song No 331

ജീവിതത്തിൽ എന്തെല്ലാം
 പ്രതിസന്ധികൾ നേരിലും
തെല്ലുമേ ഭയപ്പെടുകയില്ല ഞാൻ
കഷ്ടതകളിൽ കൂടി 
കടന്നു പോകും നേരത്തും
ചാരും ഞാൻ യേശുവിന്റെ മാർവ്വതിൽ

ചാരും ഞാൻ യേശുവിൽ
ചാരും ഞാൻ യേശുവിൽ
ചാരും ഞാൻ യേശുവിൽ
ചാരും ഞാൻ എൻ 
യേശുവിന്റെ മാർവ്വതിൽ (2)

യൗവ്വനത്തിൽ യേശുവേ 
അറിഞ്ഞത് എത്ര ഭാഗ്യമേ
ലോക മോഹത്തിൽ 
പെടാതെ കാത്ത് യന്നെ
വീഴ്ചകൾ  വരുന്ന നേരം 
ഓടി ഞാൻ ചെന്നിടുമോ
ചാരും ഞാൻഎൻ
യേശുവിന്റെ മാർവ്വതിൽ

    (ചാരും ഞാൻയേശുവിൽ )

വാർദ്ധക്യത്തിൽ എത്തി ഞാൻ
അവതില്ലതെന്ന്  ഞാൻ ആകുമ്പോൾ
വാഗ്ദത്വം  മറക്കാതെ എന്നും  പാടിടും
ഭീതിയില്ലന്നുള്ള വാക്ക്
തന്ന യേശു വിശ്വസ്തൻ
ചാരും ഞാൻ എൻ 
യേശുവിന്റെ മാർവ്വതിൽ

    (ചാരും ഞാൻയേശുവിൽ)

ലോകമതുമല്ല ഞങ്ങൾക്ക്
ആശ്രയം വെച്ചീടുവാൻ
ലോക മോഹം ഏറെ നാശമായിടും
നിത്യനാട്ടിലേക്ക് ഞാൻ പകച്ച്
നാം ഓടിയിടുമ്പോൾ
ചാരും ഞാൻ എൻ 
യേശുവിന്റെ മാർവ്വതിൽ

      (ചാരും ഞാൻയേശുവിൽ)


Jeevithatthil enthellaam
Prathisandhikal nerilum
Thellume bhayappetukayilla njaan
Kashtathakalil kooti 
Katannu pokum neratthum
Chaarum  njaan
Yeshuvinte maarvvathil

Chaarum njaan yeshuvil
Chaarum njaan yeshuvil
Chaarum njaan yeshuvil
Chaarum njaan en
Yeshuvinte maarvvathil (2)

Yauvvanatthil yeshuve
Arinjathu ethra bhaagyame
Loka mohatthil petaathe kaatthnne
Veezhchakal  varunna neram
Oti njaan chennitumo
Chaarum njaan en 
Yeshuvinte maarvvathil

              (Chaarum  njaan  yeshuvil)

Vaarddhakyatthil etthi njaan
Avathillathennu njaan aakumpol
Vaagdathvam  marakkaathe ennum  paatitum
Bheethiyillannulla vaakku
Thanna yeshu vishvasthan
Chaarum njaan en
 Yeshuvinte maarvvathil

     (Chaarum njaan yeshuvil )
       
Lokamathumalla njangalkku
Aashrayam vecchayituvaan
Loka moham ere naashamayitum
Nithyanaattilekku njaan Pakacchu
Naam otiyittumpeaal
Chaarum njaan en
Yeshuvinte maarvvathil
       
        (Chaarum njaan yeshuvil )
  

Sunday 30 August 2020

Sanaathanan shreeyeshuraajanസനാതനൻ ശ്രീയേശുരാജൻ song No 330

1സനാതനൻ ശ്രീയേശുരാജൻ
വാനത്തിൽ വരും
വനാന്തരേ വരുന്ന കാന്തയെ
ചേർത്തുകൊള്ളുവാൻ(2)
ഉണർന്നുകൊള്ളുവീൻ
ഒരുങ്ങി നിൽക്കുവീൻ(2)
                  (സനാതനൻ ശ്രീയേശുരാജൻ)

2അർദ്ധരാത്രി യാമത്തിൽ
നാം വന്നിരിക്കുന്നു
മഹാദുർത്തനാം സർപ്പം
ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ(2)
ബദ്ധശ്രദ്ധരായ്
പ്രാർത്ഥിച്ചു ജീവിക്കാം(2)
                (സനാതനൻ ശ്രീയേശുരാജൻ)

3പഞ്ചഭൂതങ്ങളിളകും പാതിരാത്രിയിൽ
തെല്ലും ചഞ്ചലപ്പെടേണ്ട
നാം ഉറച്ചു നിൽക്കണം(2)
വഞ്ചകന്മാരെ
വാൾകൊണ്ടു വെട്ടണം(2)
           (സനാതനൻ ശ്രീയേശുരാജൻ)

4രണ്ടുപേർ ഒരു കിടക്കേയിൽ കിടക്കിലും
വെറും ഷണ്ഡിയെ വിടുന്നു 
വീട്ടിൽ ശണ്ഠ ഇടുകയാൽ(2)
കണ്ടു കൊള്ളുക
ക്രൂശ് കണ്ടു ജീവിക്കൂ(2)
             (സനാതനൻ ശ്രീയേശുരാജൻ)

5ലോകമാം വയലിൽ
രണ്ടു പേർ ഇരുന്നിടും
അതിൽ ഏകനെ വിടുന്നു
 ലോകസ്നേഹി ആകയാൽ(2)
ഭോഗലോകത്തെ വിട്ടു
യേശു ക്രൂശിങ്കൽ(2)
           (സനാതനൻ ശ്രീയേശുരാജൻ)

6പൊരുത്തമായിരുന്നു കല്ലിൽ 
പൊടിക്കും രണ്ടു പേർ
ഒരുത്തിയോ വിടപ്പെടുന്നു ഉലടയാണവൾ(2)
തിരുത്തി വായിക്കാ വേഗം
ശരിക്കു പഠിയ്ക്ക നീ(2)
      (സനാതനൻ ശ്രീയേശുരാജൻ)

7അങ്കികളലക്കി വെള്ളയായി ധരിക്കുക
തെല്ലും ശങ്കിതരാകാതെ 
ജാഗരിച്ചു സൂക്ഷിക്കാ(2)
തങ്കിക്കൊള്ളുക നോട്ടം
തങ്കെൽ വെയ്ക്കുക(2)
           (സനാതനൻ ശ്രീയേശുരാജൻ)

8ഗുരുത്വമുള്ള ഭക്ഷണം
കഴിച്ചു തൃപ്തരായ്
എന്നും കരുത്തരായി ജീവിച്ചു
നൽപോർ നടത്തണം(2)
കരുത്തിൽ തോൽക്കല്ലെ
ചീത്ത പറഞ്ഞു പരത്തല്ലെ(2)
        (സനാതനൻ ശ്രീയേശുരാജൻ)

9വേദമാംവിളക്ക് തണ്ടിൽ
ഉയർത്തി വെയ്ക്കുക
നിത്യമാധരവോട്ടെണ്ണയും
പാത്രത്തിൽ കരുതുക(2)
മോദത്തോടു നാം പാടി വാനത്തേറുമേ(2)
          (സനാതനൻ ശ്രീയേശുരാജൻ)


1Sanaathanan shreeyeshuraajan
Vaanatthil varum
Vanaanthare varunna kaanthaye
Chertthukolluvaan(2)
Unarnnukolluveen
Orungi nilkkuveen(2)
           (sanaathanan shreeyeshuraajan)

2Arddharaathri yaamatthil 
Naam vannirikkunnu
Mahaadurtthanaam sarppam
Chathikkum sookshicchillenkil(2)
Baddhashraddharaayu
Praarththicchu jeevikkaam(2)
           (sanaathanan shreeyeshuraajan)

3Panchabhoothangalilakum
Paathiraathriyil
Thellum chanchalappetenda
Naam uracchu nilkkanam(2)
Vanchakanmaare
Vaalkondu vettanam(2)
           (sanaathanan shreeyeshuraajan)

4Randuper oru kitakkeyil kitakkilum
Verum shandiye vitunnu 
Veettil shandta itukayaal(2)
Kandu kolluka
Krooshu kandu jeevikkoo(2)
           (sanaathanan shreeyeshuraajan)

5Lokamaam vayalil
Randu per irunnitum
Athil ekane vitunnu lokasnehi aakayaal(2)
Bhogalokatthe viTttu
Yeshu krooshinkal(2)
          (sanaathanan shreeyeshuraajan)

6Porutthamaayirunnu kallil
Potikkum randu per
Orutthiyo vitappetunnu ulatayaanaval(2)
Thirutthi vaayikkaa vegam
Sharikku padtiykka nee(2)
            (sanaathanan shreeyeshuraajan)

7Ankikalalakki vellayaayi dharikkuka
Thellum shankitharaakaathe
 Jaagaricchu sookshikkaa(2)
Thankikkolluka noTTam
Thankel veykkuka(2)
            (sanaathanan shreeyeshuraajan)

8Guruthvamulla bhakshanam
Kazhicchu thruptharaayu
Ennum karuttharaayi jeevicchu 
Nalpor natatthanam(2)
Karutthil tholkkalle
Cheettha paranju paratthalle(2)
            (sanaathanan shreeyeshuraajan)

9Vedamaamvilakku thandil
Uyartthi veykkuka
Nithyamaadharavottennayum
Paathratthil karuthuka(2)
Modatthotu naam paati vaanattherume(2)

       (sanaathanan shreeyeshuraajan) 




Lyrics (Late) K. N. Mathew (Perisheril Mathaichen)

Paavana s‌nehatthin uravitameപാവന സ്‌നേഹത്തിൻ ഉറവിടമേ Song No 329

പാവന സ്‌നേഹത്തിൻ ഉറവിടമേ
 സ്വർഗ്ഗം വെടിഞ്ഞോനേ 
പാപികളാം നരരെ രക്ഷിപ്പാൻ 
ക്രൂശ്ശെടുത്തൂ നീ
സാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെ
 എല്ലാം സഹിച്ചവനെ നിൻപിതാവിൻ
 ഇഷ്‌ടംചെയ്വാൻ സ്വയം സമർപ്പിച്ചു (2)


1.സത്യത്തിൻ സാക്ഷിയായ് 
ഭൂവിൽ ജനിച്ചെന്നു 
സാക്ഷ്യംപറഞ്ഞതാലെ (2)
സത്യമെന്തെന്നറിയാത്ത
നാടുവാഴിയേശൂവെ മർദ്ദിപ്പിച്ചു
ചാട്ട വാറിൽ മേനികുരുങ്ങി
എനിക്കായ് തൻ രക്തം
ചാലായ് ഒഴുകിഅടിപ്പിണരാൽ
 ഏവർക്കും സൗഖ്യമേകാൻ (2)


2.കണ്ണിൽ ദയയില്ല കണ്ടുനിന്നവർ
ആർത്തിരമ്പുമ്പോൾ (2)
ദുഷ്‍ടരാം പാപികൾ യേശുവേമർദ്ദിച്ചു
മുൾക്കിരീടം ചാർത്തി 
നിൻതിരു മേനി എനിക്കായിയാഗമായ്
തന്ന രക്ഷകനെ സാക്ഷാലെൻ
വേദന രോഗങ്ങൾ 
പാപങ്ങൾ തൻ ചുമലേന്തി (2)  


3.ആടിനെപ്പോലെനാം ചുറ്റിയ-
ലഞ്ഞപ്പോൾ തേടി വന്നവൻ (2)
അറുക്കപ്പെട്ട കുഞ്ഞാടായി
 നമ്മേ വീണ്ടെടുപ്പാൻ  
കാട്ടൊലിവാമെന്നെ നല്ലഒലിവാക്കുവാൻ
 പുത്രനെ തന്നല്ലോ 
ആയിരം ആയിരം നാവിനാൽ നിൻ 
സ്‌നേഹം വർണ്ണിപ്പാൻ ആവതില്ലാ (2)


4.ദിവ്യമാം സ്‌നേഹമേ അനശ്വര 
സ്നേഹമേ ക്രൂശിൻ സ്നേഹമേ (2)
എന്നെ നീ വീണ്ടതാൽ നിൻ
മകനാകയാൽ നിൻ കൂടെ വാഴും ഞാനും 
പാടുമേ ആ നാളിൽ വീണ്ടെടുപ്പിൻ
ഗാനം വിശൂദ്ധരോടൊത്തു
കാഹളനാദത്തിൽ ഞാനും ഉയർത്തന്നു 
സ്വർഗ്ഗ ഗേഹം പൂകിടും (2)

 Paavana s‌nehatthin uravitame
 Svarggam vetinjone 
 Paapikalaam narare rakshippaan
 Krooshetutthoo nee
Saahasam cheyyaathe vanchana illaathe
Ellaam sahicchavane  Ninpithaavin
Ish‌tamcheyvaan Svayam samarppicchu (2)


1. Sathyatthin saakshiyaayu
 Bhoovil Janicchennu
 Saakshyam paranjathaale (2)
 Sathyamenthennariyaattha
 naatuvaazhi Yeshoove marddhippicchu  
Chaatta vaaril menikurungi 
Enikkaayu than raktham
Chaalaayu ozhuki atippinaraal 
Evarkkum saukhyamekaan (2)


2. Kannil dayayilla kanduninnavar Aartthirampumpol (2)
Dush‍taraam paapikal yeshuveMarddhicchu
Mulkkireetam chaartthi 
Ninthiru meni enikkaayi Yaagamaay‌
Thanna rakshakane Saakshaalen
Vedana rogangal 
Paapangal than chumalenthi (2)  

 3.Aatineppolenaam chutti-
Yalanjappol theti vannavan (2)
Arukkappetta kunjaataayi
 Namme veendetuppaan  
Kaattolivaamenne nallaoliVaakkuvaan
Puthrane thannallo 
Aayiram aayiram naavinaal nin 
S‌neham varnnippaan aavathillaa (2)


4. Divyamaam s‌nehame Anashvara
Snehame krooshin snehame (2)
Enne nee veendathaal 
Nin makanaakayaal nin 
Koote vaazhum Njaanum
Paatume aa naalil veendetuppi
Gaanam vishooddharototthu
kaahalanaadatthil njaanum uyartthannu 
svargga geham pookitum (2)


Lyrics George Mathai CPA

https://www.youtube.com/watch?v=13TyhZbVLsU

Saturday 29 August 2020

Jayam jayam hallelujaജയം ജയം ഹല്ലേലൂയ്യാ Song No 328

ജയം  ജയം  ഹല്ലേലൂയ  ജയം ജയം എപ്പോഴും
യേശു നാഥന്‍ നാമത്തിന്നു
ജയം ജയം എപ്പോഴും
                    2
പാപത്തെയും രോഗത്തെയും
ക്രൂശിന്മേല്‍ താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും
കാല്‍വരിയില്‍ തോല്പിച്ചു
                    3
ശത്രു ഗണം ഒന്നാകവെ
ചെങ്കടലില്‍ മുങ്ങിപ്പോയ്‌
വൈരിയുടെ എതിര്‍പ്പുകള്‍
ഫലിക്കയില്ലിനിമേല്‍
                    4
വാദ്യഘോഷങ്ങളോടു നാം
ജയത്തിന്‍റെ പാട്ടുകള്‍
ആഘോഷമായ്‌ പാടിടുക
ശുദ്ധിമാന്മാര്‍ സഭയില്‍
                    5
രക്തം കൊണ്ടു മുദ്രയിടട്ടെ
ജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്‍
ഭൂതലം വിറക്കുമേ
                    6
തകര്‍ക്കുന്ന രാജരാജന്‍
സൈന്യത്തിന്‍റെ മുമ്പിലായ്‌
നായകനായ്‌ ഉള്ളതിനാല്‍
ജയം ജയം നിശ്ചയം
                    7
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ജയമേ
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ആമേന്‍


Jayam jayam hallelujah jayam jayam eppozum
Yeshu nathan namathinu jayam jayam eppozum

Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholpichu

Shathru ganam onnakave chenkadalil mungipoy
Vairiude ethirppukal bhalikayillinimel

Vadyaghoshangalodu nam jayathinte pattukal
Aagkoshamay paduka shudhimanmar sabhayil

Raktham kondu mudrayidappetta janam onnichu
Kahalangal uthidumpol bhuthalam virakkume

Thakarkunna rajarajen sainyathinte mumpilay
Nayakanayullathinal jayam jayam nishchayam

Hallelujah hallelujah hallelujah jayame
Hallelujah hallelujah hallelujah amen





Hindi Translation  Available|Use the link


Tuesday 18 August 2020

Oh daivame raajaadi raaja devaഓ ദൈവമേ, രാജാധി രാജ ദേവാ Song no 327

ഓ ദൈവമേ, രാജാധി രാജ ദേവാ
ആദി അന്തം ഇല്ലാ മഹേശനേ
സര്‍വലോകം അങ്ങയെ വന്ദിക്കുന്നെ
സാധു ഞാനും വീണു വണങ്ങുന്നേ

അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ
അങ്ങെത്രയോ മഹോന്നതന്‍!

സൈന്യങ്ങളിന്‍ നായകന്‍ അങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
ധന്യമല്ലേതും തവ നാമം പോല്‍

അത്യഗാധം ആഴി അനന്ത വാനം
താരാജാലം കാനന പര്‍വതം
മാരിവില്ലും താരും തളിരുമെല്ലാം
നിന്‍ മഹത്വം ഘോഷിക്കും സന്തതം

എഴയെന്നെ ഇത്രമേല്‍ സ് നേഹിക്കുവാന്‍
എന്‍ ദൈവമേ എന്തുള്ളൂ നീചന്‍ ഞാന്‍
നിന്‍ രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ ?


Oh daivame raajaadi raaja deva
Aadiyantham illa maheshane
Survvalokam angaye vandhikkunne
Saadu njaanum veenu vanangunne

Athyuchathil paadum njaan karthaave
Angethrayo mahon nathan

Sainyangalin naayakanangallayo
Dhanyanaaya ekaadipathiyum
Immaanuvel veeranaam daivavum nee
Anyamillethum thava naamampol

Athyagaadam aazhiyananthavaanam
Thaaraajaalam kaanana parvvatham
Maarivillum thaarum thalirumellaam
Nin mahathwam gkoshikkum santhatham

Ezhayenne ithrramel sanehikkuvan
En daivame enthullu neechan njaan
Nin rudhiram thannnne veendeduppan
Krushilethum nee ninne thazthiyo



Lyrics| Carl Boberg

Hindi translation Available| use the link
Prabhu mhaan ,vichaarun kaary tere, (प्रभु महान ...


How Great Thou Art" is a Christian hymn based on a Swedish traditional melody and a poem written by Carl Boberg (1859–1940) in Mönsterås, Sweden, in 1885. Translated into English from the Russian by Stuart Keene Hine. 

Wednesday 12 August 2020

Asrayam Yesuvil ennathinalആശ്രയം യേശുവിലെന്നതിനാൽ Song No 326

ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

1 കൂരിരുൾ  മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുള്ള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ- കാക്കുമെന്നെ

2 തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം- താൻ മതിയാം

3 കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ- വാഴുന്നവൻ

4 ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളു- മന്നിലുള്ളു


Asrayam Yesuvil ennathinal
Asrayam Yesuvil ennathinal
Bhagyavan njaan Bhagyavaan njaan
Aaswaasam ennil than thannathinaal
Bhagyavaan njaan Bhagyavaan njaan

1 Koorirul moodum velakalil
   Karthaavin paadham chernidum njaan
   Karirumpaniyel padulla paniyaal
   Karuna niranjavan kaakumennae- kaakumennae


2 Thannuyir thanna jeevanathan
   Ennabhayam en naal muzhuvan
   Onninum thannidam-enniye verengum
   Odenda thanguvan than mathiyaam, than mathiyaam

3 Kaalvari nathan enn rekshakan
   Kallarakkullothungiyilla
   Mruthuve vennavan athyunnathan vinnil
   Karthathi-karthavai vazhunnavan, vazhunnavan

4 Ethra soubhagyam ikshithiyil
   Illamattengum nizchayamaai
   Theeraatha santhosham kristhuvil-undennaal
   Thoraatha kanneere mannilullu-mannilullu


Malayalam song
https://www.youtube.com/watch?v=tnkjUfJxmUE

Sunday 26 July 2020

Maanuvel manujasuthaa-ninteമാനുവേൽ മനുജസുതാ-നിൻെറ song No 325

മാനുവേൽ  മനുജസുതാ-നിൻെറ
മാനമേറും തൃപ്പാദങ്ങൾ - വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ - നിത്യം
മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ
                                       (മാനുവേൽ)

1ഏദനിലാദി മനുജർ ചെയ്ത
പാതകം പരിഹരിപ്പാൻ  ഭൂതലേ വന്നു
ക്രൂശതിൽ മരിച്ചുയിർത്ത നിൻെറ
പേശലമാം ചരിതമെന്തി വിപുലം
                                  (മാനുവേൽ)

2വൻപരുമനുനിമിഷം പാടി
കുമ്പിടുന്ന ഗുണമെഴുമധിപതിയെ
ചെമ്പകമലർ തൊഴുന്ന-പാദ
മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ
                                      ( മാനുവേൽ)
3 നീചരായ് ഗണിച്ചിരുന്ന  പ്രേത-
നാദിയായ്  ധീവരരെ  ദിവൃകൃപയാൽ
ശേഷി കൊണ്ടലങ്കരിച്ചു പരം
പ്രേഷണം ചെയ്തവനിയിൽ  ഗുരുക്കളായ് -നീ
                                          ( മാനുവേൽ)
4 വന്ദനം പരമഗുരോ നിൻെറ
നിന്ദനീയമാം ഗുണങ്ങളുരപ്പതാമോ
ചന്ദനം പുഴുകിവയേക്കാളും
തോന്നീടുന്നു  നിൻ ചരിതം സുരഭിയായി
                                              ( മാനുവേൽ) 5അൽപ്പമാമുപകരണം കൊണ്ടു
നൽപെഴുന്ന മഹത്തായ വേലകൾ ചെയ്യും
ശില്പികൾക്കുടയവനോ  നീയോ
ചിൽ പുരുഷൻ ചിരന്തന നമസ്ക്കാരം
                                           ( മാനുവേൽ)
6 കഷ്ടതയുടെ നടുവിൽ ഞങ്ങൾ
പെട്ടുഴന്നു വലയുന്നുണ്ടാകയാൽ ദേവാ
തൊട്ടു നിന്നോമന  കൈയാൽ പരം
ചുട്ടു നിറും മനസ്സിനെ തണുപ്പിക്കണേ
                                           ( മാനുവേൽ)
7സ്ഫീതമാം കരിമുകിലേ സാധു
ചാതകങ്ങളാണു ഞങ്ങൾ നീ തരുന്നോരു
ശികരമനുഭവിച്ച സർവ്വ
ശോകവും ശമിപ്പിക്കുവാൻ കൃപ ചെയ്യണേ
                                             ( മാനുവേൽ)
8 ആശയ മനുസൃതിയും സ്നേഹ
പാശബന്ധം വിനയവും  വിമലതയും
ദാസരിൽ വളർത്തേണമേ നിത്യം
യേശു നാഥാ നമസ്ക്കാരം നമസ്ക്കാരമേ
                                              ( മാനുവേൽ)

Maanuvel  manujasuthaa-ninte
Maanamerum thruppaadangal - vanangi njangal
Mamgalamothitunnithaa - nithyam
MahimayundaayitaTTe ninakku naathaa
                                         ( Maanuvel) 
1eEdanilaadi manujar cheytha
Paathakam pariharippaan  bhoothale vannu
Krooshathil maricchuyirttha ninte
Peshalamaam charithamenthi vipulam
                                      ( Maanuvel)
2Vanparumanunimisham paati
Kumpitunna gunamezhumadhipathiye
Chempakamalar thozhunna-paada
Manpinote namikkunnu namikkunnithaa
                                       ( Maanuvel)
3 Neecharaayu ganicchirunna  pretha-
Naadiyaayu  dheevarare  divrukrupayaal
Sheshi kondalankaricchu param
Preshanam cheythavaniyil  gurukkalaayu -nee
                                         ( Maanuvel)
4 Vandanam paramaguro ninte
Nindaneeyamaam gunangalurappathaamo
Chandanam puzhukivayekkaalum
Thonneetunnu  nin charitham surabhiyaayi
                                                  ( Maanuvel) 5Alppamaamupakaranam kondu
Nalpezhunna mahatthaaya velakal cheyyum
Shilpikalkkutayavano  neeyo
Chil purushan chiranthana namaskkaaram
                                                ( Maanuvel)
6Kashtathayute natuvil njangal
PeTTuzhannu valayunnundaakayaal devaa
ThoTTu ninnomana  kyyaal param
ChuTTu nirum manasine thanuppikkane
                                              ( Maanuvel)
7Spheethamaam karimukile saadhu
Chaathakangalaanu njangal nee tharunnoru
Shikaramanubhaviccha sarvva
Shokavum shamippikkuvaan krupa cheyyane
                                                ( Maanuvel)

8 Aashaya manusruthiyum sneha
Paashabandham vinayavum  vimalathayum
Daasaril valartthename nithyam
Yeshu naathaa namaskkaaram namaskkaarame 
                                           ( Maanuvel)


Lyrics : Mahakavi. K.V Simon

https://www.youtube.com/watch?v=GN22sDAW-C0 

Nal neerurava pol samadhaanamoൽ നീരുറവ പോൽ സമധാനമോ Song No 490

 1 നൽ നീരുറവ പോൽ സമധാനമോ അലമാലപോൽ ദുഃഖമോ എന്തെന്തു വന്നാലും എൻ ജീവിതത്തിൽ ചൊല്ലും ഞാൻ എല്ലാം എൻ നന്മയ്ക്കായ് പാടീടും സ്തോത്രം ഞാൻ സ്തോത്രം ഞ...