താമസമാമോ നാഥാ
വരാനായ് താമസമാ മോ?
താമസമാമോ നാഥാ
വരാനായ് ആ ആ
ഭൂവാസമോർത്താൽ അയ്യോ
പ്രയാസം താമസമാ മോ?
1 വേഗം വരാം ഞാൻ
വീടങ്ങൊരുക്കി വേഗം വരാം ഞാൻ
വേഗം വരാം ഞാൻ
വീടൊങ്ങൊരുക്കി ഓ- ഓ- ഓ
എന്നു നീ അരുളിച്ചെയ്തപോൽ
വരുവാൻ താമസമാമോ?
2 പീഡകളാലെ വലയും
നിൻമക്കൾ പീഡകളാലെ
പീഡകളാലെ വലയും
നിൻമക്കൾ ഓ- ഓ- ഓ
വീടൊന്നു കണ്ടു വിശ്രാമം
വരുവാൻ താമസമാമോ?
3 പാടുകളേറ്റ പാണി-
കളാലെ പാടുകളേറ്റ
പാടുകളേറ്റ പാണി-
കളാലെ ഓ- ഓ- ഓ
ഭക്തരിൻ കണ്ണീരൻപിൽ
തുടപ്പാൻ താമസമാമോ?
4 തീരാ വിഷാദം നീ-
വന്നിടാതെ തീരാ വിഷാദം
തീരാ വിഷാദം നീ-
വന്നിടാതെ ഓ- ഓ -ഓ
നീ രാജ്യഭാരം ഏൽക്ക
വൈകാതെ താമസമാമോ?
Thaamasamaamo naathaa
varaanaayu thaamasamaa mo?
Thaamasamaamo naathaa
Varaanaayu aa aa
Bhoovaasamortthaal ayyo
Prayaasam thaamasamaa mo?
1 Vegam varaam njaan
Veetangorukki vegam varaam njaan
Vegam varaam njaan
Veetongorukki O- O- O
Ennu nee aruliccheythapol
Varuvaan thaamasamaamo?
2Peedakalaale valayum
Ninmakkal peedakalaale
Peedakalaale valayum
Ninmakkal O-O-O
Veetonnu kandu vishraamam
Varuvaan thaamasamaamo?
3 Paatukaletta paanikalaale paatukaletta
Paatukaletta paanikalaale O-O-O
Bhaktharin kanneeranpil
Thutappaan thaamasamaamo?
4 Theeraa vishaadam nee -
Vannitaathe theeraa vishaadam
Theeraa vishaadam nee-
Vannitaathe o o o
Nee raajyabhaaram elkka -
Vykaathe thaamasamaamo?
Lyrics M. E. Cheriyan