എന്നെ പോറ്റി പുലർത്തുന്നോൻ-
എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ
ഈ മരുവാസത്തിൽ ഓരോ ദിവസവും
പോറ്റി പുലർത്തുന്നോൻ;- എന്നെ...
1 ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ എനി-
ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ...
2 നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാദ്ധ്യമല്ല-ദൈവം
കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും
പോറ്റി പുലർത്തുന്നോൻ;- എന്നെ...
3 മരുപ്രയാണത്തിൽ മാറായിൽക്കൂടെ
പോകേണ്ടിവന്നാലും-എന്റെ
ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ...
4 ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കയാൽ-ഞാനും
ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ
ജീവിച്ചു മുന്നേറും;- എന്നെ...
Enne potti pulartthunnon-
Enne potti pulartthunnon-ente
Ee maruvaasatthil oro Divasavum
Potti pulartthunnon;- enne...
1 Baalasimhangalum ira kittaathe
Vishannirikkumpol eni-
Aannannu vendunnathokkeyum nalki
Potti pulartthunnon;- enne...
2 Neethimaan santhathi appamirappathu
Kaanuvaan saaddhyamalla-Dyvam
Kerutthu thottilum saareptha naattilum
Potti pulartthunnon;- enne...
3 Maruprayaanatthil maaraayilkkoote
Pokendivannaalum-ente
Kleshangal neekki maadhuryam nalki
Potti pulartthunnon;- enne...
4 Jeevante appamaayu arppanam cheython
Jeevicchirikkayaal-njaanum
Jeevante paathayil jeevante naathanaal
Jeevicchu munnerum;- enne...