Malayalam Christian song Index

Monday, 28 December 2020

Krupayute vaathil atayaaraayuകൃപയുടെ വാതിൽ അടയാറായ് Song no 360

കൃപയുടെ വാതിൽ അടയാറായ് 

നിത്യമാം ഗേഹം തുറന്നിടാറായ് 

പോകാറായ് നാം യുഗങ്ങൾ വാഴാൻ

യേശു താൻ വാനിൽ വന്നിടാറായ് 


കാഹള ധ്വനി വാനിൽ മുഴങ്ങാറായ്‌

ദൂതരുമായേശു വന്നിടാറായ്

വാനഗോളങ്ങൾ താണ്ടി പറന്നുയരാൻ 

മണിയറ വാസം പൂകിടുവാൻ 


കൃപയാൽ വേഗം നാമൊരുങ്ങിടുകിൽ 

പ്രിയന്റെ കൂടെ നിത്യം വാഴാം നാം  

തേജസിൻ വാസം നിനച്ചീടുകിൽ നീ 

ഈ മൺകൂടാരം ഭൂവിലേതുമല്ല  


നോഹയിൻ കാലം ഓർത്തീടുമോ 

കൈവിടപ്പെട്ട ലോക കൂട്ടരേയും  

കേൾക്കുകിൽ നാമിന്നു പ്രിയന്റെ ശബ്ദം 

വേഗം നാം ചേരും നിത്യ ഭവനേ 


തേരും തേരാളിയുമായെഴുന്നള്ളുമേ 

ഇസ്രായേലിൻ സിംഹം രാജാവായ്‌ 

നീതിയിൻ സൂര്യനായ് വാനിലുദിക്കും 

തന്റെ കാന്തയാം സഭയേ ചേർപ്പാൻ



Krupayute vaathil atayaaraayu 

Nithyamaam geham thurannitaaraayu 

Pokaaraayu naam yugangal vaazhaan

Yeshu thaan vaanil vannitaaraayu 


Kaahala dhvani vaanil muzhangaaraay‌

Dootharumaayeshu vannitaaraayu

Vaanagolangal thaandi parannuyaraan 

Maniyara vaasam pookituvaan 


Krupayaal vegam naamorungitukil 

Priyante koote nithyam vaazhaam naam  

Thejasin vaasam ninaccheetukil nee 

Ee mankootaaram bhoovilethumalla  


Nohayin kaalam orttheetumo 

KyvitappeTTa loka kooTTareyum  

Kelkkukil naaminnu priyante shabdam 

Vegam naam cherum nithya bhavane 


therum theraaliyumaayezhunnallume 

israayelin simham raajaavaay‌ 

neethiyin sooryanaayu vaaniludikkum 

thante kaanthayaam sabhaye cherppaan






Lyrics : Mathew Punalur 




Shobhayerum Theeram Kaanunne ശോഭയേറും തീരം കാണുന്നേ Song No359

 ശോഭയേറും തീരം കാണുന്നേ  

എന്റെ നിത്യമാകും വാസ വീടതും   

മുത്തു രത്നങ്ങളാലുള്ളെ ഭവനം 

വിശ്വാസ കണ്ണാൽ കാണുന്നേ 

ഞാൻ വിശ്വാസ കണ്ണാൽ കാണുന്നേ 


ദൂരവേ കേൾക്കുന്നു ആരവം 

വെൺ നിലയങ്കി ധരിച്ചവരാൽ 

സ്വർഗ്ഗീയ നാദത്തിനിമ്പസ്വരം 

ദൂത വൃന്ദങ്ങൾ ചേർന്ന് പാടുന്നേ 


ക്രിസ്തുവിൽ മരിച്ച വൃതന്മാർ 

സ്വർഗ്ഗ തേജസ്സിൻ മേനി ധരിച്ചവർ  

ആശിച്ച ദേശം ചേർന്നിടാനായ് 

ചിറകടിച്ചുയർന്നിടുന്നേ 

വാനിൽ ചിറകടിച്ചുയർന്നിടുന്നേ


മൃത്യുവിൻ വിഷ മുള്ളൊടിച്ച് 

നിത്യ ജീവനാൽ ജയം പ്രാപിച്ചവർ 

ശോഭിത മഹാ പട്ടണത്തിൽ 

പൊന്മുഖം കാണാൻ പോകുന്നേ 

തങ്ക പൊന്മുഖം കാണാൻ പോകുന്നേ 


യേശു മഹാ രാജ രാജാവായ്‌ 

വാഴും നീതിയോടെ ന്യായം വിധിക്കും 

പേർ വിളിച്ചിടും പ്രതിഫലം നൽകാൻ 

പ്രവർത്തികൾക്കൊത്തു ലഭിക്കും  

എന്റെ പ്രവർത്തികൾക്കൊത്തു ലഭിക്കും


 Shobhayerum theeram kaanunne  

Ente nithyamaakum vaasa veetathum   

Mutthu rathnangalaalulle bhavanam 

Vishvaasa kannaal kaanunne 

Njaan vishvaasa kannaal kaanunne 


Doorave kelkkunnu aaravam 

Ven nilayanki dharicchavaraal 

Svarggeeya naadatthinimpasvaram 

Dootha vrundangal chernnu paatunne 


Kristhuvil mariccha vruthanmaar 

Svargga thejasin meni dharicchavar  

Aashiccha desham chernnitaanaayu 

Chirakaticchuyarnnitunne 

Vaanil chirakaticchuyarnnitunne


Mruthyuvin visha mulloticchu 

Nithya jeevanaal jayam praapicchavar 

Shobhitha mahaa paTTanatthil 

Ponmukham kaanaan pokunne 

Thanka ponmukham kaanaan pokunne 


Yeshu mahaa raaja raajaavaay‌ 

Vaazhum neethiyote nyaayam vidhikkum 

Per vilicchitum prathiphalam nalkaan 

Pravartthikalkkotthu labhikkum  

Ente pravartthikalkkotthu labhikkum



Lyrics :Mathew Punalur 



Thursday, 24 December 2020

Sthuthikaliladhivasikkunnavaneസ്തുതികളിലധിവസിക്കുന്നവനേ Song No 358

 1സ്തുതികളിലധിവസിക്കുന്നവനേ

സ്തുതിക്കണം ഭക്തർ നാം അനുനിമിഷം

സ്തുതികൾക്കവനതി യോഗൃൻ താൻ

സ്തുതിക്കുന്നോർക്കതി  സൗഭാഗ്യം 


2പാപത്തെ ഹനിച്ചുതൻ മരണത്താൽ

ശാപത്തെ തീർത്തവൻ യാഗത്താൽ

വേദനയകറ്റി താൻ തകർന്നതിനാൽ 

രോഗത്തെ വഹിച്ചു വൻ ക്രൂശിന്മേൽ

                                                (സ്തുതികൾ)

3ആവശ്യം സകലവും അറിയുന്നോൻ 

നാൾതോറും ഭാരങ്ങൾ ചുമക്കുന്നു

മധ്യസ്ഥം നമുക്കായ് ചെയ്യുന്നു

വാസവും മേന്മമയായ് ഒരുക്കുന്നു

                                              (സ്തുതികൾ)

4സ്നേഹസ്വരൂപൻ തൻ രാജ്യത്തിൽ

സ്നേഹത്താൽ നമ്മെയും ചേർത്തല്ലോ

ഭക്ഷണ  പാനീയമല്ലാത്ത

നീതി സമാധാന രാജ്യമത്

                                          (സ്തുതികൾ)

5സ്തോത്രം സ്തുതിക്കും  പാത്രനവൻ

വാഴ്ത്തി സ്തുതിക്കും നാമൊന്നായ്

സ്തോത്രം ചെയ്യാം  കൃതികൾക്കായ്

സാക്ഷ്യം വഹിക്കാം നാൾതോറും o

                                               (സ്തുതികൾ)

6തിരിച്ചുവിടാം വിശുദ്ധി തൻ ഹിതത്തിന്നായ്

ഒരുങ്ങിടാം നമുക്കു തൻ  വരവിന്നായ്

സീയോനെ ഒരുങ്ങി താൻ വേഗത്തിൽ

വെളിപ്പെടും തേജസ്സാം മേഘത്തിൽ

                                                 (സ്തുതികൾ)

 1Sthuthikaliladhivasikkunnavane

Sthuthikkanam bhakthar naam anunimisham

Sthuthikalkkavanathi yogrun thaan

Sthuthikkunnorkkathi  saubhaagyam 


2Paapatthe hanicchuthan maranatthaal

Shaapatthe theertthavan yaagatthaal

Vedanayakatti thaan thakarnnathinaal 

Rogatthe vahicchu van krooshinmel

                                (Sthuthikal )

3Aavashyam sakalavum ariyunnon 

Naalthorum bhaarangal chumakkunnu

Madhyastham namukkaayu cheyyunnu

Vaasavum menmamayaayu orukkunnu

                                (Sthuthikal )

4Snehasvaroopan than raajyatthil

Snehatthaal nammeyum chertthallo

Bhakshana  paaneeyamallaattha

Neethi samaadhaana raajyamathu

                               (Sthuthikal )

5Sthothram sthuthikkum  paathranavan

Vaazhtthi sthuthikkum naamonnaayu

Sthothram cheyyaam  kruthikalkkaayu

Saakshyam vahikkaam naalthorum o

                                 (Sthuthikal )

6Thiricchuvitaam vishuddhi than hithatthinnaayu

Orungitaam namukku than  varavinnaayu

Seeyone orungi thaan vegatthil

Velippetum thejasaam meghatthil

                                 (Sthuthikal )



 This song author: The pentecostal mission  


Yeshu vilikkunnu യേശു വിളിക്കുന്നു Song No 357

 യേശു വിളിക്കുന്നു യേശു വിളിക്കുന്നു

സ്നേഹമോടെ തൻ കരങ്ങൾ നീട്ടി

യേശു വിളിക്കുന്നു യേശു വിളിക്കുന്നു


1 ആകുലവേളകളിൽ ആശ്വാസം നൽകീടും താൻ

എന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽ

എണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു വിളി... 


2 കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കും

കാർമേഘം പോലെ കഷ്ടങ്ങൾ വന്നാലും

കനിവോടെ നിന്നെ കാത്തിടും താൻ;- യേശു വിളി…


3 മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകും

അവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽ

താമസമെന്യ നീ വന്നീടുക;- യേശു വിളി…


4 സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻ

ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ

കൃപയാലെ സ്നേഹം നൽകിടും താൻ;- യേശു വിളി...



 Yeshu vilikkunnu yeshu vilikkunnu

snehamote than karangal neeTTi

yeshu vilikkunnu yeshu vilikkunnu


1 Aakulavelakalil aashvaasam nalkeetum thaan

Ennarinju neeyum yeshuve nokkiyaal

Ennamillaa nanma nalkitum thaan;- yeshu vili... 


2 Kanneerellaam thutaykkum kanmanipol kaakkum

Kaarmegham pole kashtangal vannaalum

Kkanivote ninne kaatthitum thaan;- yeshu vili…


3 Manaklesham neritumpol balam ninakku nalkum

Avan nin velicchavum rakshayumaakayaal

Thaamasamenya nee vanneetuka;- yeshu vili…


4 Sakalavyaadhiyeyum sukhamaakkum vallabhan thaan

Aaraayirunnaalum bhedangal enniye

Krupayaale sneham nalkitum thaan;- yeshu vili...



Lyrics & Music 


Moothampakkal Kochoonj  Upadeshi

 Hindi translation Available |

Wednesday, 23 December 2020

Lokamam gambhira varidhiyilലോകമാം ഗംഭീരവാരിധിയിൽ Song no 356

ലോകമാം ഗംഭീരവാരിധിയിൽ

വിശ്വാസക്കപ്പലിലോടിയിട്ട്

നിത്യവീടൊന്നുണ്ടവിടെയെത്തി

കർത്തനോടുകൂടെ വിശ്രമിക്കും


 യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി

യൂദ്ധം ചെയ്യും ഞാനേശുവിന്നായ്

ജീവൻ വച്ചിടും രക്ഷകനായ്

അന്ത്യശ്വാസം വരെയും


2 കാലം കഴിയുന്നു നാൾകൾ പോയി

കർത്താവിൻ വരവു സമീപമായ്

മഹത്വനാമത്തെകീർത്തിപ്പാനായ്

ശക്തീകരിക്ക നിൻ ആത്മാവിനാൽ


3പൂര്‍വ്വപിതാക്കളാം അപ്പൊസ്തലര്‍

ദൂരവെ ദര്‍ശിച്ചീഭാഗ്യദേശം

ആകയാല്‍ ചേതമെന്നെണ്ണിലാഭം

അന്യരന്നെണ്ണിയീലോകമതില്‍ -യാത്ര…


4 ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും

കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും

ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും

എല്ലാം പ്രതികൂലമായെന്നാലും


5ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്

അക്കരരെനാട്ടില്‍ ഞാനെത്തീടുമ്പോള്‍

ശുദ്ധപളുങ്കില്‍ കടല്‍ത്തീരത്തില്‍

യേശുവില്‍ പൊന്മുഖം മുത്തിടും ഞാന്‍ -യാത്ര


6  ലോകത്തിൻ ബാലതാ കോമളത്വം 

വസ്തുവകകൾ പൊൻനാണയങ്ങൾ

സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം 

മേലുള്ളറുശലേം  നിത്യഗൃഹം


7  ലഭ്യമായിത്തരും  സമസ്തവും ഞാൻ 

കാഴ്ചയായ്  വയ്ക്കുന്നു തൃപ്പാദത്തിൽ 

അംഗ പ്രത്യംഗമായ്  ഇന്ദ്രിയങ്ങൾ

ദൈവനാമത്തിൻ  പുകഴ്ച്ചയ്ക്കായി 


8  ലോകം ത്യജിച്ചതാം സിദ്ധൻമാരും

നിർമ്മല ജ്യോതിസ്സാം ദൂതൻമാരും

രക്തസാക്ഷികളാം സ്നേഹിതരും

സ്വാഗതം ചെയ്യും മഹൽസദസ്സിൽ


 9 വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി

രക്ഷകനേശുവെ കുമ്പിടും ഞാൻ

കഷ്ടത തുഷ്ടിയായ് ആസ്വദിക്കും

സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.


1 Lokamaam gambheeravaaridhiyil

VishvaasakkappaliloTiyiTTu

NithyaveeTonnundaviTeyetthi

KartthanoTukooTe vishramikkum


Yaathra cheyyum njaan krooshe nokki

Yooddham cheyyum njaaneshuvinnaayu

Jeevan vacchiTum rakshakanaayu

Anthyashvaasam vareyum


Kaalam kazhiyunnu naalkal poyi

Kartthaavin varavu sameepamaayu

Mahathvanaamatthekeertthippaanaayu

Shaktheekarikka nin aathmaavinaal


3 Poor‍vvapithaakkalaam apposthalar‍

Doorave dar‍shiccheebhaagyadesham

Aakayaal‍ chethamennennilaabham

Anyarannenniyeelokamathil‍ -yaathra…


4 Njerukkatthin appam njaan thinnennaalum

KashTatthin kannuneer kudicchennaalum

Dehiduakhatthaal kshayicchennaalum

Ellaam prathikoolamaayennaalum


5Jeevanenneshuvil‍ ar‍ppicchiddu

Akkararenaattil‍ njaanetthee dumpol‍

Shuddhapalunkil‍ kaTal‍ttheeratthil‍

Yeshuvil‍ ponmukham mutthiTum njaan‍ -yaathra


6  Lokatthin baalathaa komalathvam 

Vasthuvakakal ponnaanayangal

Sthaanangal maanangal nashvaramaam 

Melullarushalem  nithyagruham


7  Labhyamaayittharum  samasthavum njaan 

Kaazhchayaayu  vaykkunnu thruppaadatthil 

Amga prathyamgamaayu  indriyangal

Dyvanaamatthin  pukazhcchaykkaayi 


8  Lokam thyajicchathaam siddhanmaarum

Nirmmala jyothisaam doothanmaarum

Rakthasaakshikalaam snehitharum

Svaagatham cheyyum mahalsadasil


 9 VeendeTuppin gaanam paaTi vaazhtthi

Rakshakaneshuve kumpiTum njaan

KashTatha thushtiyaayu aasvadikkum

Saadhukkal makkalkkee bhaagyam labhyam.


     

 



 Lyrics & Music: Annamma Mammen

Hindi translation Available |


Tuesday, 22 December 2020

Enikkundoru putthan paattu എനിക്കുണ്ടൊരു പുത്തൻ Song N0 355

 എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ

എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ

എനിക്കൊരു നല്ല വീടു പാർക്കാൻ


അല്ലല്ല ഞാനിന്നനാഥനല്ല

അല്ലലിൽ വലയുന്ന ഗതി അല്ല

വല്ലഭൻ ദൈവം എൻ പിതാവായ്

നല്ലവനായെനിക്കുണ്ട് നിത്യം


മന്നവ മന്നൻ  മനുസുതനായ്

മന്നതിൽ പാപിയെ തേടി വന്നു

ഉന്നത  വിണ്ണിന്നനുഗ്രഹങ്ങൾ

ഒന്നും കുറയാതെനിക്ക് തന്നു


ബുദ്ധിമുട്ടിന്നിനി കാര്യമില്ല

നിത്യ പിതാ താൻ കരുണയിനാൽ

ഉത്തമ സമ്പത്തനിക്കു നൽകി

ക്രിസ്തുവിലെന്നെ ധനികനാക്കി


Enikkundoru putthan paattu paataan

Enikkundoru mithram koottu kootaan

Enikkundoru svantha naatu pokaan

Enikkoru nalla veetu paarkkaan


Allalla njaaninnanaathanalla

Allalil valayunna gathi alla

Vallabhan dyvam en pithaavaayu

Nallavanaayenikkundu nithyam


Mannava mannan  manusuthanaayu

Mannathil paapiye theti vannu

Unnatha  vinninnanugrahangal

Onnum kurayaathenikku thannu


BuddhimuTTinnini kaaryamilla

Nithya pithaa thaan karunayinaal

Utthama sampatthanikku nalki

Kristhuvilenne dhanikanaakki




Lyrics  M E Cheriyan

Vocal: George Madthil

Wednesday, 16 December 2020

Ennodulla nin sarva nanmakalഎന്നോടുള്ള നിൻ സർവ്വനന്മകൾ Song no 354

 1 എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ

എന്തു ചെയ്യേണ്ടുനിനക്കേശുപരാ! - ഇപ്പോൾ


2 നന്ദികൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ

സന്നാഹമോടെ സ്തുതി പാടിടുന്നേൻ - ദേവാ


3 പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്

ശാപ ശിക്ഷകളേറ്റ ദേവാത്മജാ - മഹാ


4 എന്നെയൻപോടു ദിനംതോറും നടത്തുന്ന

പൊന്നിടയന്നനന്തം വന്ദനമേ - എന്റെ


5 അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ

അന്തികേയുള്ള മഹൽശക്തി നീയേ - നാഥാ


6 താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ

വാദം ചെയ്യുന്ന മമ ജീവനാഥാ - പക്ഷ


7 കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ

മുറ്റും നിറുത്താൻ കഴിവുള്ളവനേ - എന്നെ


8 മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും

വന്ദനം ചെയ്യും തിരുനാമത്തിന്നു - ദേവാ


1 Ennodulla nin sarva nanmakalkkai njan

   Enthu cheyendu ninakesupara-ippol


2 Nandi kondenteyullam nanne nirayunne

  Sannahamode sthuthi padidunnen-Deva


3 Papathil ninnu enne koriyeduppanai

   Shapa sikshakaletta devalmaja-maha


4 Enneyanpodu dhinam thorum nadathunna

    Ponnidayan anandam vandhaname-ente


6 Thathan sannidhiyilen perkku sada paksha

   Vadam cheyunna mama jeevanatha-paksha


7 Mannidayathil adiyan jeevikkum naalennum

    Vandhanam cheyyum thirunaamathinu – Deva




Hindi translation Available |Saari bhalaaithaa se bharne baal prabhu|

Use link|   Saari bhalaaithaa se bharne baal prabhuसारी भलाईथा..

Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...