1 ലോകമാം ഗംഭീരവാരിധിയിൽ
വിശ്വാസക്കപ്പലിലോടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി
കർത്തനോടുകൂടെ വിശ്രമിക്കും
യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി
യൂദ്ധം ചെയ്യും ഞാനേശുവിന്നായ്
ജീവൻ വച്ചിടും രക്ഷകനായ്
അന്ത്യശ്വാസം വരെയും
2 കാലം കഴിയുന്നു നാൾകൾ പോയി
കർത്താവിൻ വരവു സമീപമായ്
മഹത്വനാമത്തെകീർത്തിപ്പാനായ്
ശക്തീകരിക്ക നിൻ ആത്മാവിനാൽ
3പൂര്‍വ്വപിതാക്കളാം അപ്പൊസ്തലര്‍
ദൂരവെ ദര്‍ശിച്ചീഭാഗ്യദേശം
ആകയാല്‍ ചേതമെന്നെണ്ണിലാഭം
അന്യരന്നെണ്ണിയീലോകമതില്‍ -യാത്ര…
4 ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും
കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും
ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും
5ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
അക്കരരെനാട്ടില്‍ ഞാനെത്തീടുമ്പോള്‍
ശുദ്ധപളുങ്കില്‍ കടല്‍ത്തീരത്തില്‍
യേശുവില്‍ പൊന്മുഖം മുത്തിടും ഞാന്‍ -യാത്ര
6 ലോകത്തിൻ ബാലതാ കോമളത്വം
വസ്തുവകകൾ പൊൻനാണയങ്ങൾ
സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം
മേലുള്ളറുശലേം നിത്യഗൃഹം
7 ലഭ്യമായിത്തരും സമസ്തവും ഞാൻ
കാഴ്ചയായ് വയ്ക്കുന്നു തൃപ്പാദത്തിൽ
അംഗ പ്രത്യംഗമായ് ഇന്ദ്രിയങ്ങൾ
ദൈവനാമത്തിൻ പുകഴ്ച്ചയ്ക്കായി
8 ലോകം ത്യജിച്ചതാം സിദ്ധൻമാരും
നിർമ്മല ജ്യോതിസ്സാം ദൂതൻമാരും
രക്തസാക്ഷികളാം സ്നേഹിതരും
സ്വാഗതം ചെയ്യും മഹൽസദസ്സിൽ
9 വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി
രക്ഷകനേശുവെ കുമ്പിടും ഞാൻ
കഷ്ടത തുഷ്ടിയായ് ആസ്വദിക്കും
സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.
1 Lokamaam gambheeravaaridhiyil
VishvaasakkappaliloTiyiTTu
NithyaveeTonnundaviTeyetthi
KartthanoTukooTe vishramikkum
Yaathra cheyyum njaan krooshe nokki
Yooddham cheyyum njaaneshuvinnaayu
Jeevan vacchiTum rakshakanaayu
Anthyashvaasam vareyum
Kaalam kazhiyunnu naalkal poyi
Kartthaavin varavu sameepamaayu
Mahathvanaamatthekeertthippaanaayu
Shaktheekarikka nin aathmaavinaal
3 Poorvvapithaakkalaam apposthalar
Doorave darshiccheebhaagyadesham
Aakayaal chethamennennilaabham
Anyarannenniyeelokamathil -yaathra…
4 Njerukkatthin appam njaan thinnennaalum
KashTatthin kannuneer kudicchennaalum
Dehiduakhatthaal kshayicchennaalum
Ellaam prathikoolamaayennaalum
5Jeevanenneshuvil arppicchiddu
Akkararenaattil njaanetthee dumpol
Shuddhapalunkil kaTalttheeratthil
Yeshuvil ponmukham mutthiTum njaan -yaathra
6 Lokatthin baalathaa komalathvam
Vasthuvakakal ponnaanayangal
Sthaanangal maanangal nashvaramaam
Melullarushalem nithyagruham
7 Labhyamaayittharum samasthavum njaan
Kaazhchayaayu vaykkunnu thruppaadatthil
Amga prathyamgamaayu indriyangal
Dyvanaamatthin pukazhcchaykkaayi
8 Lokam thyajicchathaam siddhanmaarum
Nirmmala jyothisaam doothanmaarum
Rakthasaakshikalaam snehitharum
Svaagatham cheyyum mahalsadasil
9 VeendeTuppin gaanam paaTi vaazhtthi
Rakshakaneshuve kumpiTum njaan
KashTatha thushtiyaayu aasvadikkum
Saadhukkal makkalkkee bhaagyam labhyam.
Lyrics & Music: Annamma Mammen
Hindi translation Available |