ഉയർത്തിടും ഞാൻ എന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ
1 യിസ്രായേലിൻ കാവൽക്കാരൻ
നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവയെൻ പാലകൻ
താൻ ഇല്ലെനിക്കു ഖേദമൊട്ടും
2 ശത്രുഭയം നീക്കിയെന്നെ
മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപ്പാതകളിൽ
നിത്യവും നടത്തിടുന്നു
3 ശോഭയേറും സ്വർപ്പുരിയിൽ
തീരമതിൽ ചേർത്തിടുന്നു
ശോഭിതപുരത്തിൻ വാതിൽ
എൻ മുമ്പിൽ ഞാൻ കണ്ടിടുന്നു
4 വാനസേനഗാനം പാടി
വാണിടുന്നു സ്വർഗ്ഗസീയോൻ
ധ്യാനിച്ചിടും നേരമെന്റെ
മാനസം മോദിച്ചിടുന്നു
5 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും
ഞാൻ സ്വർഗ്ഗദേശേ
ഹല്ലേലുയ്യാ പാടി സർവ്വകാലവും
ഞാൻ വാണിടുവാൻ
Uyarthidum njaan ente kankal
Thunayarulum van giriyil
En sahayam vaanam bhumi
Akilam vazhum yahovayil
1 Israyelin kavalkkaran nidra
Bharam thungunnilla
Yahovayen paalakan than
Illenikku kheda'mottum;-
2 Shathru'bhayam neeki enne
Maathra thorum kathidunnu
Neethiyin sal’paathakalil
Nithyavum nadathidunnu;-
3 Shobha'yerum sworppuriyin
Theeramathil cherthidunnu
Shobhitha-purathin vaathil
En mumpil njaan kandidunnu;-
4 Vanasena gaanam padi
Vanidunnu sworgga seeyon
Dhyanichedum neram ente
Manasam modichidunnu;-
5Halleluyaa Halleluyaa chernnidum
Njaan sworgga'deshe
Halleluyaa paadi sarvva
Kalavum njaan vaniduvan;-
Hindi translation Available |
Us pahad par aankhey meri,
- Use the link |Us Pahad par aankhey meri उस पहाड़ पर आँखे मेरी ...