Malayalam Christian song Index

Friday 15 October 2021

Aazhamaarnna snehame ആഴമാർന്ന സ്നേഹമേ Song No 391

ആഴമാർന്ന സ്നേഹമേ 

യേശു നൽകി നടത്തിടുന്നു

അളവില്ലാ ദാനത്തെ

നാഥൻ നൽകി മാനിക്കുന്നു


വർണ്ണിച്ചീടാൻ വാക്കു പോരായേ

വർണ്ണിച്ചീടാൻ നാവു പോരായേ 


2 എന്റെ കാതിൽ കേട്ടതെല്ലാം

എന്റെ കണ്ണു കണ്ടിടുന്നു 

പുകഴുവാൻ ഒന്നുമില്ലേ

മഹത്വം എൻ യേശുവിന്;-  വർണ്ണി...


3 യേശു എന്നിൽ വന്നതിനാൽ

ഭയമില്ല എനിക്കുതെല്ലും 

അഭിഷേകം തന്നതിനാൽ

ജയത്തോടെ നടന്നിടുമേ;-  വർണ്ണി...


4 സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ 

മേഘം പോലെ ഇറങ്ങേണമേ

മറ്റൊന്നും കാണുന്നില്ലേ ഞാൻ

ശോഭയേറും മുഖം കാണുന്നേ;-  വർണ്ണി...


Aazhamaarnna snehame 

Yeshu nalki naTatthiTunnu

Alavillaa daanatthe

Naathan nalki maanikkunnu


VarnniccheeTaan vaakku poraaye

VarnniccheeTaan naavu poraaye 


2 Ente kaathil keTTathellaam

Ente kannu kandiTunnu 

Pukazhuvaan onnumille

Mahathvam en yeshuvinu;-  varnni...


3 Yeshu ennil vannathinaal

Bhayamilla enikkuthellum 

Abhishekam thannathinaal

JayatthoTe naTanniTume;-  varnni...

 

4 Saannidhyam njaan vaanchikkunne 

Megham pole irangename

Mattonnum kaanunnille njaan

Shobhayerum mukham kaanunne;-  varnni...


Lyrics&Music| Anil Adoor


Saturday 2 October 2021

Yeshu rajavinu sthuthi)നിൻ തിരു സന്നിധിയിൽ Song No 390

നിൻ തിരു സന്നിധിയിൽ

ഞാനിന്നു കുമ്പിടുന്നു(2)

എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രം

ഞാനിന്നു കുമ്പിടുന്നു(2)


യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രം

ഉന്നതങ്ങളിൽ സ്തുതി

സൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ 

ഉന്നതനാം യേശുവേ(2)


വൻ പാപ ഭാരമെല്ലാം നിൻ

കൃപയാൽ നിക്കീയല്ലോ(2)

നിന്ദിതനാമെന്റെ ശാപങ്ങൾ നീ

നീക്കി നിൻ മകനാക്കിയല്ലോ(2)

  

Nin thiru sannidiyil (Yeshu rajavinu sthuthi)

Nin thiru sannithiyil

Njaninnu kumpidunnu

En kriya’yalalla nin dayayal mathram

Njaninnu kumpidunnu


Yeshu rajavinu sthuthi rajavinu sthothram

Unnathangalil sthuthi

Shrishtikal vazthatte shudar vanangatte

Unnathanam yeshuve


Van pap bharamellam nin

Krupayal neekiyallo

Nindithanamente shapangal nee

Neeki nin makanaki’yallo


Hindi Translation Available 

Use the link|

Monday 27 September 2021

Aathmaave! unaruka neram ആത്മാവേ! ഉണരുക നേരം Song No 389

1. ആത്മാവേ! ഉണരുക നേരം -

 പുലരുന്നതിനകമേ ഞാന്‍

ദൈവിക കര്‍മ്മനിയമങ്ങള്‍-

ചെയ്വതിനുഴറീടുക വേഗം


2. അര്‍ക്കനുദിച്ചുവരുന്നല്ലോ 

പാര്‍ക്കരുതേ പരമാത്മാവിന്‍

പക്കലണപ്പാന്‍ പൂജകളെ

 വെക്കമൊരുക്കുക പുലര്‍കാലേ


3. കാലം പോയി വൃഥാഗതമാം

 കാലം തവവീീടുക നീ

കാലം ഇനി ശേഷിച്ചതിനെ

 പാലിച്ചീടുക ഫലമോടെ,


4. കാലവിളംനമരുതേ 

നല്‍കാലമിതെ കളയരുതേ നിന്‍

നാളവസാനിച്ചെന്നോര്‍ത്തീ 

നാളില്‍ ജീവിച്ചീടുക നീ


5. വലിയൊരുനാളു വരുന്നല്ലോ

 മലകളുമന്നു വിറയ്ക്കുമ്പോള്‍

ബലമൊടു നീയും നില്പതിന്നായ്

 ബലമുടയോനെ സ്തുതിചെയ്ക


6. പരമപദത്തെ സ്നേഹിക്ക 

പരഗതിവരുവാന്‍ മോഹിക്ക

പരസ്നേഹത്തെ പാലിക്ക

 പരമാര്‍ത്ഥം സംസാരിക്ക


7. മനസ്സുതെളിഞ്ഞു പ്രകാശിക്ക

 മഹിമാത്മാവിന്‍ കണ്ണുകള്‍ നിന്‍

മനമതിലുള്ള രഹസ്യങ്ങള്‍

 മറവുകള്‍ മാറ്റിക്കാക്കുന്നു.


8. ഉണരുക മനമേ ഉണരുക 

പോയ്ച്ചേരുക മാലാഖമാരോ-

ടുയരങ്ങളിലത്യുന്ന

തനങ്ങുച്ചൈസ്തുതി പാഠം ചെയ്ക


9. സൈന്യങ്ങളുടെ നാഥാ!

 നീ ശുദ്ധന്‍, ശുദ്ധന്‍, പരിശുദ്ധന്‍,

എന്നനവരതം പാടുന്ന 

വൃന്ദന്ദമോടൊത്തു വണങ്ങവനെ


10. നിദ്രയതാമെന്‍ കണ്‍കളുടെ

 മുദ്രയെ നീക്കുവതിന്നായി

ആര്‍ദ്രത വളരെ കാട്ടിയനിന്‍

 കാല്‍തളിരില്‍ പണിചെയ്യുന്നേന്‍,


11. നിദ്രയിലീ ഞാന്‍ വീണപ്പോള്‍

 ശത്രുവില്‍ നിന്നുടല്‍ കാത്തെന്നെ

ഭദ്രമായിപ്പാലിച്ചൊരു നിന്‍

 കാല്‍തളിരില്‍ പണി ചെയ്യുന്നേന്‍


12. ഇരുള്‍നിരതന്നുടെ മറമുഴുവന്‍ 

വിരവൊടു രഹസിവലിച്ചുടനെ,

ഇരു ലോകത്തില്‍ വെളിവുതരും 

കരമതിനെ സ്തുതി ചെയ്യുന്നേന്‍,


13. ഗര്‍ഭഗൃഹത്തിലടഞ്ഞതില്‍

 ഞാന്‍ അര്‍ഭകനായി വളര്‍ന്നപ്പോള്‍

അത്ഭുതമായ് പരിപാലിച്ച 

സല്‍പരനെ സ്തുതിചെയ്യുന്നേ,


14. ദൈവപിതാവേ നിനക്കും 

നിന്‍ ഏകസുതന്‍ മശിഹായിക്കും,

അതുപോലെ റൂഹായിക്കും സ്തുതിയുാകണമെന്നേക്കും.


1.Aathmaave! unaruka neram 

Pularunnathinakame njaan‍

Dyvika kar‍mmaniyamangal‍

Cheyvathinuzhareetuka vegam


2. Ar‍kkanudicchuvarunnallo

Paar‍kkaruthe paramaathmaavin‍

Pakkalanappaan‍ poojakale 

Vekkamorukkuka pular‍kaale


v3. Kaalam poyi vruthaagathamaam

Kaalam thavaveeeetuka nee

Kaalam ini sheshicchathine

Paaliccheetuka phalamote,


v4. kaalavilamnamaruthe

 nal‍kaalamithe kalayaruthe nin‍

naalavasaanicchennor‍tthee

naalil‍ jeeviccheetuka nee


5. Valiyorunaalu varunnallo 

Malakalumannu viraykkumpol‍

Balamotu neeyum nilpathinnaayu

Balamutayone sthuthicheyka


6. Paramapadatthe snehikka 

Paragathivaruvaan‍ mohikka

Parasnehatthe paalikka 

Paramaar‍ththam samsaarikka


7. Manasuthelinju prakaashikka 

Mahimaathmaavin‍ kannukal‍ nin‍

Manamathilulla rahasyangal‍

Maravukal‍ maattikkaakkunnu.


v8. unaruka maname unaruka

 poyccheruka maalaakhamaaro-

tuyarangalilathyunnatha-

nangucchysthuthi paadtam cheyka


v9. synyangalute naathaa! nee

 shuddhan‍, shuddhan‍, parishuddhan‍,

ennanavaratham paatunna

vrundandamototthu vanangavane


v10. nidrayathaamen‍ kan‍kalute

 mudraye neekkuvathinnaayi

aar‍dratha valare kaattiyanin‍

 kaal‍thaliril‍ panicheyyunnen‍,


11.Nidrayilee njaan‍ veenappol‍

 Shathruvil‍ ninnutal‍ kaatthenne

Bhadramaayippaalicchoru

Nin‍ kaal‍thaliril‍ pani cheyyunnen‍


12. Irul‍nirathannute maramuzhuvan‍

 Viravotu rahasivalicchutane,

Iru lokatthil‍ velivutharum

Karamathine sthuthi cheyyunnen‍,


13. Gar‍bhagruhatthilatanjathil‍ 

Njaan‍ ar‍bhakanaayi valar‍nnappol‍

Athbhuthamaayu paripaaliccha

Sal‍parane sthuthicheyyunne,


v14. Dyvapithaave ninakkum 

Nin‍ ekasuthan‍ mashihaayikkum,

Athupole roohaayikkum 

Sthuthiyuaakanamennekkum.


Ushakaalam naam ezhunnel‍kkuka ഉഷകാലം നാം എഴുന്നേല്‍ക്കുക Song No 388

 1. ഉഷകാലം നാം എഴുന്നേല്‍ക്കുക

പരനേശുവെ സ്തുതിപ്പാന്‍

ഉഷകാലമെന്താനന്ദം നമ്മള്‍

പ്രിയനോടടുത്തീടുകില്‍


2. ഇതുപോലൊരു പ്രഭാതം നമു

ക്കടുത്തീടുന്നു മനമെ

ഹാ! എന്താനന്ദം നമ്മല്‍ പ്രിയനാ

ശോഭസൂര്യനായ് വരുന്നാള്‍


3. നന്ദിയാലുള്ളം തുടിച്ചീടുന്നു

തള്ളയാമേശു കാരുണ്യം

ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു

നല്ല സന്ദര്‍ഭമാകുന്നു


4. ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ

രെത്രപേര്‍ ലോകം വിട്ടുപോയ്

എന്നാലോ നമുക്കൊരുനാള്‍ കൂടെ

പ്രിയനെ പാടി സ്തുതിക്കാം


5. നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു

നഗ്നനായി തന്നെ പോകുമെ

ലോകത്തിലെനിക്കില്ല യാതൊന്നും

എന്‍റെ കൂടന്നുപോരുവാന്‍


6. ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെ ഓര്‍ത്തി

ട്ടാനന്ദം പരമാനന്ദം

ഹാ! എന്‍ പ്രിയനാം പുതുവാനഭൂ

ദാനം ചെയ്വതെന്താനന്ദം


7. മരുവില്‍നിന്നു പ്രിയന്മേല്‍ചാരി

വരുന്നോരിവള്‍ ആരുപോല്‍

വനത്തില്‍ കൂടെ പോകുന്നേ ഞാനും

സ്വന്തരാജ്യത്തില്‍ ചെല്ലുവാന്‍


8. കൊടുങ്കാറ്റുണ്‍ടീ വനദേശത്തെന്‍

പ്രിയനെ! എന്നെ വിടല്ലെ

കൊതിയോടു ഞാന്‍ വരുന്നേ

എന്‍റെ സങ്കടമങ്ങു തീര്‍ക്കണേ


1. Ushakaalam naam ezhunnel‍kkuka

Paraneshuve sthuthippaan‍

Ushakaalamenthaanandam nammal‍

Priyanotatuttheetukil‍


2.Ithupoloru prabhaatham namu

Kkatuttheetunnu maname

Haa! enthaanandam nammal‍ priyanaa

Shobhasooryanaayu varunnaal‍


3Nandiyaalullam thuticcheetunnu

Thallayaameshu kaarunyam

Oronnoronnaayu dhyaanippaanithu

Nalla sandar‍bhamaakunnu


4. Innale bhoovil‍ paar‍tthirunnava

Rethraper‍ lokam vittupoy

Ennaalo namukkorunaal‍ koote

Priyane paati sthuthikkaam


v5. Nagnanaayi njaan‍ lokatthil‍ vannu

Nagnanaayi thanne pokume

Lokatthilenikkilla yaathonnum

Ente kootannuporuvaan‍


v6. Haa! en‍ priyan‍re prematthe or‍tthi

Ttaanandam paramaanandam

Haa! en‍ priyanaam puthuvaanabhoo

Daanam cheyvathenthaanandam


v7Maruvil‍ninnu priyanmel‍chaari

Varunnorival‍ aarupol‍

Vanatthil‍ koote pokunne njaanum

Svantharaajyatthil‍ chelluvaan‍


v8. kotunkaattun‍tee vanadeshatthen‍

Priyane! enne vitalle

Kothiyotu njaan‍ varunne

Ente sankatamangu theer‍kkane

Wednesday 22 September 2021

Dooreyaa kunnathil kaanunnuദൂരെയാ കുന്നതിൽ കാണുന്നു song no 387

ദൂരെയാ കുന്നതിൽ കാണുന്നു ക്രൂശത്

നിന്ദ പീഡ തൻ പ്രതിരൂപം

പ്രിയമാം ക്രൂശത് എൻ പ്രിയൻ അന്നതിൽ

ലോകപാപത്തിനായ് യാഗമായ്


ഞാൻ സ്നേഹിക്കുമാ ക്രൂശിനെ

സർവ്വം കാഴ്ച വെയ്ക്കും നാൾ വരെ

ചേർത്തണച്ചിടുമാം ക്രൂശിനെ

താൻ കിരീടങ്ങൾ നൽകും വരെ


കാണുന്നാ ക്രൂശിനെ ലോകത്തിൽ നിന്ദ്യമാം

എന്നാലെന്നുടെ പ്രമോദമാം

ദൈവ കുഞ്ഞാടതിൽ വീണ്ൻ പ്രഭ വെടിഞ്ഞു

പാപം പേറി കാൽവരി ഇരുളിൽ


കാണുന്നാ ക്രൂശതിൽ തിരു ചോരപ്പാടിൽ

വിളങ്ങിടും മഹൽ സൗന്ദര്യം

ഹീനമാം ക്രൂശതിൽ യേശു കഷ്ട മൃത്യു

ഏറ്റു എൻ ക്ഷമ ശുദ്ധിക്കായി -ഞാൻ


കാണുമാ ക്രൂശതിൽ 

ദാസിയാം (ദാസനാം) ഏഴ ഞാൻ

അതിൽ നിന്ദ പേറിടും മോദാൽ

വിളിച്ചീടുമവൻ ആ ദിനം ഭവനേ

നിത്യം പങ്കിടും തൻ മഹത്വം


Dooreyaa kunnathil kaanunnu krooshathu

Ninda peeda than prathiroopam

Priyamaam krooshathu en priyan annathil

Lokapaapatthinaayu yaagamaayu


Njaan snehikkumaa krooshine

Sarvvam kaazhcha veykkum naal vare

ChertthanacchiTumaam krooshine

Thaan kireeTangal nalkum vare


Kaanunnaa krooshine lokatthil nindyamaam

EnnaalennuTe pramodamaam

Dyva kunjaaTathil veenn prabha veTinju

Paapam peri kaalvari irulil


Kaanunnaa krooshathil thiru chorappaatil

VilangiTum mahal saundaryam

Heenamaam krooshathil

Yeshu kashTa mruthyu

Ettu en kshama shuddhikkaayi -njaan


Kaanumaa krooshathil Daasiyaam (Daasanaam) ezha njaan

Athil ninda periTum modaal

ViliccheeTumavan aa dinam bhavane

Nithyam pankiTum than mahathvam




English

On a hill far away stood an old rugged cross, 

The emblem of suffering and shame; 

How I love that old cross where the dearest and best 

For a world of lost sinners was slain. 


Chorus: 

So I'll cherish the old rugged cross, 

Till my trophies, at last, I lay down; 

I will cling to the old rugged cross, 

And exchange it someday for a crown. 


O that old rugged cross, so despised by the world, 

Has a wondrous attraction for me; 

For the dear Lamb of God left His glory above 

To bear it to dark Calvary. 


Chorus: 

So I'll cherish the old rugged cross, 

Till my trophies, at last, I lay down; 

I will cling to the old rugged cross, 

And exchange it someday for a crown. 


Then He'll call me someday

To my home far away

Where His glory forever I'll share


Chorus: 

So I'll cherish the old rugged cross, 

Till my trophies, at last, I lay down; 

I will cling to the old rugged cross, 

And exchange it someday for a crown.



Original song in  English Lyrics available 

George Bennard (1873-1958) was born in Youngstown, OH. When he was a child the family moved to Albia, Iowa. He served with the Salvation Army in Iowa for several years before he was ordained in the Methodist Episcopal Church. His hymn "Speak, my Lord" appears in Triumphant Service Songs (Chicago: Rodeheaver Hall-Mack Co., 1934). He wrote words and tune for his best-known hymn "The Old Rugged Cross" in 1913.

Hindi translation available use the link|



Friday 17 September 2021

Kaahala naadam kelkkaaraayu കാഹള നാദം കേൾക്കാറായ് Song No 386

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

വ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെ

ആയാറിൽ നീ കണ്ടീടും ദൂതസേനകളെ

അവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽ


ബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽ

അതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യം

വ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെ

കുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗം


താമസമില്ലാ തിരുസഭയേ കാലം തീരാറായ്

ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽ

അരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേ

വിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെ


പലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേ

വരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്

ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ

ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെ

ദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേ

പ്രതിഫലമെല്ലാം പ്രിയകാന്തൻ നല്കീടും വേഗം

ഏഴകൾപോലും നിൻപേരിൽ ദൂഷ്യം ചൊല്ലീടും

ഭൂപതിമാരന്നാളിൽ നിൻ ഭാഗ്യം മോഹിക്കും


കഷ്ടതയോ പല പട്ടിണിയോ ഉണ്ടായിടട്ടെ

പ്രതിഫലമേറ്റം പെരുകീടും ബാഖാ വാസികളേ

പ്രതികൂലത്തിൻ കാറ്റുകളാൽ ക്ഷീണിച്ചീടരുതെ

മശിഹാ രാജൻ നിൻകൂടെ ബോട്ടിൽ ഉണ്ടല്ലോ


Kaahala naadam kelkkaaraayu kunjaattin kaanthe
Vyaakulakaalam theeraaraayu krooshin saakshikale
Aayaaril nee kandeeTum doothasenakale
AvaruTe naTuvilen priyanekkaanaam meghatthil

Bandhanamo pala changalayo undaakaam bhoovil
Athilorunaalum thalaraathe paartthaalathu bhaagyam
Vyaakulayaayavale praave baakhaayaaniviTe
KuthuhalaamoTorunaalil nee paaTiTum vegam

Thaamasamillaa thirusabhaye kaalam theeraaraayu
Krooshil maricchavane vegam kaanaam thejasil
Arikalethirtthathinaalettam ksheeniccho praave
Viruthulabhicchavarannaalil chooTum ponmuTiye


Palavidha mooddarkkaTimakalaayu paarkkunne praave
Varume ninnuTe priya kaanthan khedam theerppaanaayu
Kroorajanatthin naTuvil nee paarkkunno praave
Doothaganangalorunaalil poojikkum ninne

Dushikalasamkhyam kettaalum duakhiccheeTaruthe
Prathiphalamellaam priyakaanthan nalkeeTum vegam
Ezhakalpolum ninperil dooshyam cholleeTum
Bhoopathimaarannaalil nin bhaagyam mohikkum

KashTathayo pala pattiniyo undaayitatte
Prathiphalamettam perukeeTum baakhaa vaasikale
Prathikoolatthin kaattukalaal ksheeniccheeTaruthe
Mashihaa raajan ninkoote bottil undallo


Lyrics| Evg. C.V Tharppan

കാഹളം നാദം കേൾക്കാറായ്

കൂടാര ക്രിസ്തീയ സഭ എന്ന പേരിൽ കുന്നംകുളത്തും സമീപപ്രദേശങ്ങളിലും
സി വി താരപ്പൻ  സുവിശേഷ പ്രവർത്തനം നടത്തി സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത താരപ്പൻ
 300 അധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട് അതിൽ ഒരു ഗാനമാണ്,കാഹള നാദം കേൾക്കാറായിഅത് എഴുതാനുള്ള സാഹചര്യം ആ സഭയിൽ കുഞ്ഞിച്ചേടത്തി
 എന്ന ഒരു സഹോദരി ഉണ്ടായിരുന്നു, അവർ ആരാധനയ്ക്ക് പങ്കെടുത്തു എന്ന്  കാരണത്താൽ,അവരെ മുറിയിൽ പൂട്ടിയിട്ടു, ചങ്ങലകൊണ്ട്  കാലിൽ
ബന്ധിപ്പിച്ച് ദാരുണമായി  ഉപദ്രവിച്ച് പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തി, മുറിയുടെ ചുവർ തുറന്ന് ദ്വാരമുണ്ടാക്കി മലമൂത്രവിസർജ്ജനം ചെയ്തു, സ്വന്തം മാതാ- പിതാ സഹോദരങ്ങളുടെ വിരോധത്തിനിരയായി ആ ചങ്ങലയിൽ കിടക്കുന്ന
സഹോദരിയെ ഓർത്തു ആത്മാവിൽ നിറഞ്ഞു പാടിയ ഗാനമാണ്
കാഹളം നാദം കോൾക്കാറയ്
 അങ്ങനെ ആ വാത്സല്യ സഹോദരി ആ ചങ്ങലയിൽ കിടന്നു വിശ്വാസത്തിൽ മരിച്ചു

സുവിശേഷകൻ  സി വി താരപ്പൻ പാടിയ ഗാനങ്ങല്ലാം
സഹോദരിയും അദ്ധ്യാപികയുമായിരുന്ന ഇളച്ചാർ എഴുതി കെടുത്തു)

Friday 27 August 2021

Seeyon sanchaari njaanസീയോൻ സഞ്ചാരി ഞാൻ Song No 385

 സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു കുരിശിന്‍റെ പാതയിൽ


മോക്ഷയാത്രയാണിത് ഞാൻ നടപ്പത്

കാഴ്ചയാലെയല്ല വിശ്വാസത്താലെയാം

വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ

രക്ഷകൻ കൈകളിൽ താങ്ങിടും;-


ലോകമേതും യോഗ്യം അല്ലെനിക്കതാൽ

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ

നാഥനു മുൾമുടി നൽകിയ ലോകമേ

നീ തരും പേരെനിക്കെന്തിനായ്;-


സാക്ഷികൾ സമൂഹം എന്‍റെ ചുറ്റിലും

നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ

ഭാരവും പാപവും വിട്ടു ഞാനോടുമാ

ന്നേരവും യേശുവെ നോക്കിടും;-


എന്നെ നേടുന്ന സന്തോഷമോർത്തതാൽ

നിന്ദകൾ സഹിച്ചു മരിച്ച നാഥനെ

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ

ക്ഷീണമെന്തെന്നറികില്ല ഞാൻ;-


ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും

ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ

നന്മയേ തൻകരം നൽകുമെന്നീശനിൽ

എന്മനം വിശ്രമം നേടിടും


Seeyon sanchaari njaan

Yeshuvil chaari njaan

Pokunnu kurishin‍re paathayil


Mokshayaathrayaanithu njaan natappathu

Kaazhchayaaleyalla vishvaasatthaaleyaam

Veezhchakal thaazhchakal vanadium velayil   

Rakshakan kykalil thaangiTum;-


Lokamethum yogyam allenikkathaal

Shokamilla bhaagyam undu kristhuvil

Naathanu mulmuTi nalkiya lokame

Nee tharum perenikkenthinaayu;-


Saakshikal samooham en‍re chuttilum

Nilkkunnaayirangal aakayaale njaan

Bhaaravum paapavum vittu njaanoTumaa

Nneravum yeshuve nokkitum;-


Enne neTunna santhoshamortthathaal

Nindakal sahicchu mariccha naathane

Dhyaanicchum maanicchum sevicchum pokayil

Ksheenamenthennarikilla njaan;-


Baalashiksha nalkumennappanenkilum

Chelezhum than sneham kuranju-poyiTaa

Nanmaye thankaram nalkumenneeshanil

Enmanam vishramam netitum




Malayalam lyrics| M E  Chariyan 

Hindi translation avilable |Use the link 

Siyyon kaa yaatri hunसिय्योन का यात्री हूँ Song N

Njan chodichathilum njan ninaഞാൻ ചോദിച്ചതിലും ഞാൻ നി Song No 489

  1 ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചത്തിലും എത്ര അതിശയമായി നടത്തി എന്റെ വേദനയിലും എൻ കണ്ണീരിലും എത്ര വിശ്വസ്തനായി എന്നെ കരുതി ഞാൻ ഭാഗ്യവാൻ ഞാൻ ഭാ...