കാണും ഞാനെൻ മോക്ഷപുരേ
താതൻ ചാരേ ശാലേം പുരേ (2)
കാൺമതിനധികാലമായ്
കൺകൊതിച്ചൊരു നാഥനേ
അതിശയവിധമഗതിയെ ഭൂവി
വീണ്ടെടുത്തൊരു നാഥനേ
ആയിരം പതിനായിരങ്ങളിൽ
അഴകു തിങ്ങുമെൻ പ്രിയനെ
ഇവിടെനിക്കു നൽസേവ ചെയ്യും
അദൃശ്യരാം പല ദൂതരെ
അവിടെ ഞാനവർ സമമാം
തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ
വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ
ഇവിടെ നമ്മളെ പിരിഞ്ഞു
മുൻവിഹം ഗമിച്ച വിശുദ്ധരെ
വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു
അകന്നുപോയ വിശ്വസ്തരെ
അരുണ തുല്യമാം ദ്യുതി
വിളങ്ങിടും പല പല പ്രിയ മുഖങ്ങളെ
പരത്തിലുന്നതൻ പരിശുദ്ധർക്കായ്
പണിചെയ്യും മണിസൗധങ്ങൾ
പരിചിലായവർക്കായൊരുക്കിടും
വിവിധ മോഹന വസ്തുക്കൾ
വിമല സ്ഫടിക തുല്യമാം തങ്ക നിർമ്മിത വീഥിയും
വിവധ കനികൾ മാസംതോറും
വിളയിക്കും ജീവ മരമത്
അവയിൻ ഇലകൾ ജാതി-
കൾക്കങ്ങരുളും രോഗ ശമനവും
പളുങ്കുപോലെ ശുഭ്രമായ ജീവ നദിയിൻ കരകളിൽ
ഇവയിൻ ധ്യാനം മാത്രമേ
കരളിന്നരുളുന്നാനന്ദം
ഇരവു പകലും ഇവയെപറ്റി
ഞാൻ പാടും ഗീതം സാനന്ദം
ഇഹത്തെ വിട്ടു ഞാൻ പിരിഞ്ഞശേഷം
ഇതു താനേയെനിക്കാലമ്പം
Kanum njaanen mokshapure
Thathen chare shalem pure
1 Kanmathinadhikalamayi
kan’kothichoru nathhane
Athishayavidham’agathiye
bhuvi vendethoru nathhane
Aayiram pathinayrangalil
azhaku thingkumen priyane;-
2 Ividenikku nalseva cheyium
Adrishyram pala duthare
Avide njaanaver samam
Thejassin udal aninju vasikkave
Vazhchakal adhikaraa’madiyam
dutha’sanchaya shreshdare;-
3 Ivied nammale pirinju
munviham gamicha vishuddhrare
Vividha velayil marichu manmaranju
akannu’poya vishvasthare
Aruna thulyamam duthi vilagidum
pala pala priya mukhangale;-
4 Parathilunnathan parishudarkayi
panichyum mani’saudhangal
Prichi’layavar’kkayorukkidum
vividha mohana vasthukkal
Vimala spadika thulyamam
thangka nirmmitha veethhiyum;-
5Vivitha kanikal masam’thorum
vilayikkum jeeva maramathe
Avayin ilakal jaathikal
’kkangarulum roga shamanavum
Palungkupole shubhramaya
jeeva nadiyin karakalil;-
6 Ivayin dhyanam mathrame
karalin’narulunnaanadam
Iravu-pakalum ivayepatti
njaan padum geetham sanadam
Ihathe vittu njaan pirinja
’shesham ithu thaneyeni’kalambam;-