എനിക്കു വേറില്ലാശ
ഒന്നുമെൻ പ്രിയനെ (2)
പൊന്നുമുഖം എന്നു
കണ്ടുകൊള്ളും ദാസൻ (2)
മനസ്സലിവോടു നിൻ
കരുണകളോരോന്നും(2)
എനിക്കു നീ നൽകുന്ന
തെന്തുമാസ്നേഹമേ (2)
പരമപിതാവെ
നിന്നരികിൽ വരാനെനി-(2)
ക്കെത്രനാൾകൂടി
നീ ദീർഘമാക്കീടുമോ(2)
എൻ കിരീടം വേറെ
ആരും എടുക്കായ് വാൻ (2)
നിൻ ഹിതംപോലെ
ഞാൻ ഓടുമാറാകണം (2)
നല്ലപോർ ചെയ്തെന്‍റെ
വേല തികയ്ക്കുവാൻ(2)
വല്ലഭനേ എന്നിൽ
ശക്തി നീ നൽകണം(2)
ഈ വനലോകത്തിൽ
നീ എനിക്കാശ്രയം (2)
ദൈവമേ നീ എനി-
ക്കപ്പനും അമ്മയും (2)
എൻ പ്രിയനെ എന്‍റെ
കണ്ണുനീർ നിന്നുടെ (2)
പൊന്നുകരം കൊണ്ടു
എന്നു തുടച്ചീടും (2)
Enikku verillaasha
Onnumen priyane (2)
Ponnumukham ennu
Kandukollum daasan (2)
Manasalivodu nin
Karunakaloronnum (2)
Enikku nee nalkunna
Thenthumaasnehame (2)
Paramapithaave ni
Nnarikil varaaneni-(2)
Ethranaalkoodi nee
Deerghamaakkeedumo(2)
En kireedam vere
Aarum edukkaayu vaan (2)
Nin hithampole njaan
Odumaaraakanam (2)
Nallapor cheyth enate
Vela thikaykkuvaan(2)
Vallabhane ennil
Shakthi nee nalkanam (2)
Ee vanalokatthil nee
Enikkaashrayam (2)
Dyvame nee enikk
Appanum ammayum (2)
En priyane ente
Kannuneer ninnude (2)
Ponnukaram kondu
Ennu thudaccheedum (2)