പോകാമിനി നമുക്കു പോകാമിനി
കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി
പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ
പാടാം നവീന സംഗീതങ്ങളാർപ്പോടെ
1 നാടില്ലാ വീടില്ലാ കൂടുമില്ല
കൂടെ വരാനേറെയാളുമില്ല
മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ
ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു;-
2 കഷ്ടതയാകുന്ന നൽവരത്തെ
അപ്പൻ നമുക്കായിങ്ങേകിയല്ലോ
തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം
ഒക്കെ കുടിച്ചു നാം അക്കരെ പോകണം;-
3 കുഞ്ഞാടിനെയെങ്ങും പിൻതുടരാം
കന്യകമാരാകും നാമേകരും
കുന്നുമലകളും വന്യമൃഗങ്ങളും
ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ;-
4 കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം
ഭള്ളും സഹിക്കണം നാമിനിയും
ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന
കള്ളസഹോദരരുള്ളതിനാൽ വേഗം;-
Pokaamini namukku pokaamini
Kunjaaddin pinnaale pokaamini
Pokaamini namukku kunjaaTTin pinnaale
PaaTaam naveena samgeethangalaarppoTe
1 Nnaadillaa veedillaa koodumilla
Koode varaanereya alumilla
Modiyulla vasthram menimel chuttuvaan
Enamillenkilumaanandame namukku;-
2 Kashdathayaakunna nalvaratthe
Appan namukkaayingekiyallo
Thrukkayyaal vaazhtthittharunna paanapaathram
Okke kuTicchu naam akkare pokanam;-
3 Kunjaa diney engum pinthudaraam
Kanyakamaaraakum naamekarum
Kunnumalakalum vanyamrugangalum
Onnum kandaarume pinvaangippokalle;-
4 Kallundu mullundu kaadtinyamaam
Bhallum sahikkanam naaminiyum
Ucchavelicchatthu kollacheythidunna
Kallasahodararullathinaal vegam;-
|| power vision TV Live|| (study purpose only)