കാണാമെനിക്കെന്‍റെ രക്ഷിതാവേ നിന്‍റെ
തങ്കമുഖമെന്‍റെ താതൻ രാജ്യേ
ഈ ലോകമായയിൽപ്പെട്ടു വലഞ്ഞു ഞാൻ
മേലോക വാർത്തയിൽ ദൂരസ്ഥനായ്
അല്പായുഷ്ക്കാലമീ ലോകത്തിൽ വാസം ഞാൻ
പുല്ലോടു തുല്യനായി കാണുന്നിപ്പോൾ;-
കാലന്‍റെ കോലമായ് മൃത്യു വരുന്നെന്നെ
കാലും കൈയും കെട്ടി കൊണ്ടു പോവാൻ
കണ്ണും മിഴിച്ചു ഞാൻ വായും തുറന്നു ഞാൻ
മണ്ണോടു മണ്ണങ്ങു ചേർന്നിടേണം;-
എല്ലാ സാമർത്ഥ്യവും പുല്ലിന്‍റെ പൂ പോലെ
എല്ലാ പ്രൗഢത്വവും പുല്ലിന്‍റെ പൂ പോലെ
മർത്ത്യന്‍റെ ദേഹത്തിനെന്തൊരു വൈശിഷ്ട്യം
എന്തിനു ദേഹത്തിൽ ചാഞ്ചാടുന്നു;-
വണ്ണം പെരുത്താലും മണ്ണിന്നിരയിതു
കണ്ണിന്‍റെ ഭംഗിയും മായ മായ
കൊട്ടാരമായാലും വിട്ടേ മതിയാവു
കോട്ടയ്ക്കകത്തേക്കും മൃത്യുചെല്ലും;-
പതിനായിരം നില പൊക്കി പണിഞ്ഞാലും
അതിനുള്ളിലും മൃത്യു കയറിചെല്ലും
ചെറ്റപ്പുരയതിൽ പാർക്കുന്ന ഭിക്ഷുവും
മറ്റും മരണത്തിന്നധീനനാം;-
രോഗങ്ങളോരോന്നും പെട്ടന്നുള്ളാപത്തും
ആർക്കും വരുന്നതീ ക്ഷോണീതലെ
കഷ്ടം മനുഷ്യർക്കു രോഗക്കിടക്കയിൽ
അഷ്ടിക്കശനം പോലായിടുമേ;-
അയ്യോ അയ്യോ എന്നുള്ളന്ത്യസ്വരമോർക്കിൽ
അയ്യോ എനിക്കൊന്നും വേണ്ടപാരിൽ
കർത്താവെനിക്കൊരു വാസസ്ഥലം വിണ്ണിൽ
എത്രകാലം മുൻപേ തീർപ്പാൻ പോയി;-
ആ വീട്ടിൽ ചെന്നു ഞാൻ എന്നന്നേക്കും പാർക്കും
ആ വീട്ടിൽ മൃത്യുവിന്നില്ലോർവഴി
പതിനായിരം കോടി ദൂതന്മാർ മദ്ധ്യേ ഞാൻ
കർത്താവാമേശുവിൻകൂടെ വാഴും;-
Kaanaamenikkente rakshithaave ninte
Thankamukham ente thaathan raajye
Ee lokamaayayil ppeddu valanju njaan
Meloka vaartthayil doorasthanaayu
Alpaayushkkaalamee lokatthil vaasam njaan
Pullodu thulyanaayi kaanunnippol;-
Kaalante kolamaayu mruthyu varunnenne
Kaalum kyyum ketti kondu povaan
Kannum mizhicchu njaan vaayum thurannu njaan
Mannodu mannangu chernnidenam;-
Ellaa saamarththyavum pullinte poo pole
Ellaa prauddathvavum pullinte poo pole
Martthyanre dehatthinenthoru vyshishdyam
Enthinu dehatthil chaanchaadunnu;-
Vannam perutthaalum manninnirayithu
Kanninte bhamgiyum maaya maaya
Koddaaramaayaalum vittea mathiyaavu
Koddaykkakatthekkum mruthyuchellum;-
Pathinaayiram nila pokki paninjaalum
Athinullilum mruthyu kayarichellum
Chettappurayathil paarkkunna bhikshuvum
Mattum maranatthinnadheenanaam;-
Rogangaloronnum peddannullaapatthum
Aarkkum varunnathee kshoneethale
KashTam manushyarkku rogakkidakkayil
AshTikkashanam polaayiTume;-
Ayyo ayyo ennullanthyasvaramorkkil
Ayyo enikkonnum vendapaaril
Kartthaavenikkoru vaasasthalam vinnil
Ethrakaalam munpe theerppaan poyi;-
Aa veettil chennu njaan ennannekkum paarkkum
Aa veettl mruthuvinnillorvazhi
pathinaayiram kodi doothanmaar maddhye njaan
Kartthaavaameshuvinkoode vaazhum;-
This video is from James Varghese Thundathil