യേശു രാജൻ വേഗം തന്‍റെ
വാനസമൂഹമതായ്
വന്നീടുന്നീ ലോകത്തിന്‍റെ
രാജാവായ് വാഴ്വാനായ്
യേശുരാജൻ വരുന്നുണ്ട്
ലോകത്തിൽ വാഴുവാനായ്
ഏവരോടും കല്പിക്കുന്നുണ്ട്
ഒരുങ്ങി കൊൾവാനായ്
യേശുരാജൻ വീണ്ടും ലോകേ
മേഘത്തിൽ വന്നീടുമ്പോൾ
ചേർക്കും തൻ വിശുദ്ധന്മാരെ
മേഘത്തിൽ തന്നോടന്ന്
ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട്
ലോകത്തിൽ നിന്ദിതരായ്
അന്നു ഞങ്ങൾ ആനന്ദിച്ചീടും
ദൂതരാൽ വന്ദിതരായ്;-
ഇന്നു ഞങ്ങൾ വേദനയോടെ
ഘോഷിക്കും സുവിശേഷം
അന്നു ഞങ്ങൾ രക്ഷകൻകൂടെ
വാണീടും സ്വർഗ്ഗദേശേ;-
വന്നെങ്കിൽ നീ ഇന്നുതന്നെ
യേശുവിൻ ക്രൂശതിങ്കൽ
ചേർക്കും തന്‍റെ കൂടെ
നിന്നെ നിത്യം തൻ വരവിങ്കൽ;-
Yeshu rajan vegam thante
Vaanasamuhamathaay
Vanneedunnee lokathinte
Rajavaay vaazhwaanaay
Yeshurajan varunnundu
Lokathil vaazhuvaanaay
Evarodum kalpikkunnundu
Orungi kolvaanaay
Yeshurajan veendum loke
Mekhathil vanneedumbol
Cherkkum than visudhanmaare
Mekhathil thannodannu
Innu njangal dukhikkunnundu
Lokathil ninditharaay
Annu njangal aanandicheedum
Dootharaal vanditharaay;-
Innu njangal vedanayode
Ghoshikkum suvishesham
Annu njangal rakshakankoode
Yaaneedum svarggadeshe;-
Vannengil nee innuthanne
Yeshuvin crushathingal
Cherkkum thante koode
Ninne nithyam than varavingal;-