കഴിഞ്ഞ വർഷങ്ങളെല്ലാം
മരണത്തിൻ കരിനിഴലേശാതെന്നെ
കരുണയിൻ ചിറകടിയിൽ
പൊതിഞ്ഞു സൂക്ഷിച്ചതാൽ
നന്ദിയാൽ നിറഞ്ഞു മനമേ
നന്മനിറഞ്ഞ മഹോന്നതനാം
യേശുരാജനെ എന്നും സ്തുതിപ്പിൻ
ശൂന്യതയിൻ നടുവിൽ
ജീവനും ഭക്തിക്കും വേണ്ടതെല്ലാം
ക്ഷേമമായ് ഏകിയെന്നെ
ജയത്തോടെ നടത്തിയതാൽ;-
ഗോതമ്പുപോലെന്നെയും
പാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾ
താളടിയാകാതെന്‍റെ
വിശ്വാസം കാത്തതിനാൽ;-
അസാദ്ധ്യമായതെല്ലാം
കർത്താവു സാദ്ധ്യമായി മാറ്റിയല്ലോ
അത്യന്തം കയ്പായതോ
സമാധാനമായ് മാറ്റിയല്ലോ;-
Kazhinja varshangalellam
Maranathin karinizhaleshaathenne
Karunayin chirakadiyil
Pothinju sookshichathaal
Nandiyaal niranju maname
Nanmaniranja mahonnathanaam
Yeshurajane ennum sthuthippin
Shoonyathayin naduvil
Jeevanum bhakthikkum vendathellam
Kshemamaay ekiyenne
Jayathode nadathiyathaal;-
Gothambupolenneyum
Paattiduvaan shathru ananjitumbol
Thaaladiyaakaathente
Viswasam kaatthinal;-
Asaadhyamaayathellam
Karthaavu saadhyamaayi mattiyallo
Athyantham kaypaayatho
Samaadhaanamaay mattiyallo;-