Malayalam Christian song Index

Tuesday, 31 December 2019

Pokunne njanum en greham thediപോകുന്നേ ഞാനും എന്‍ ഗൃഹം തേടി Song No 205

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാന്‍
എത്തുന്നേ ഞാനെന്‍ നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണര്‍ന്നിടാന്‍

കരയുന്നോ നിങ്ങള്‍ എന്തിനായ് ഞാനെന്‍
സ്വന്ത ദേശത്ത് പോകുമ്പോള്‍
കഴിയുന്നു യാത്ര ഇത്രനാള്‍ കാത്ത
ഭവനത്തില്‍ ഞാനും ചെന്നിതാ (പോകുന്നേ ഞാനും..)

ദേഹമെന്നൊരാ വസ്ത്രമൂരി ഞാന്‍
ആറടി മണ്ണിലാഴ്ത്തവേ
ഭൂമിയെന്നൊരാ കൂട് വിട്ടു ഞാന്‍
സ്വര്‍ഗ്ഗമാം വീട്ടില്‍ ചെല്ലവേ
മാലാഖമാരും ദൂതരും
മാറി മാറിപ്പുണര്‍ന്നുപോയ്‌
ആധിവ്യാധികള്‍ അന്യമായ്‌
കര്‍ത്താവേ ജന്മം ധന്യമായ്‌ (പോകുന്നേ ഞാനും..)

സ്വര്‍ഗ്ഗരാജ്യത്തില്‍ ചെന്ന നേരത്ത്
കര്‍ത്താവെന്നോട് ചോദിച്ചു
സ്വന്തബന്ധങ്ങള്‍ വിട്ടു പോന്നപ്പോള്‍
നൊന്തു നീറിയോ നിന്‍ മനം
ശങ്ക കൂടാതെ ചൊല്ലി ഞാന്‍
കര്‍ത്താവേ ഇല്ല തെല്ലുമേ
എത്തി ഞാന്‍ എത്തി സന്നിധേ
ഇത്ര നാള്‍ കാത്ത സന്നിധേ (പോകുന്നേ ഞാനും..)


Pokunne njanum en greham thedi
Daivathodothurangidan
Ethunne njanum Nadhante chare
Pittennoppam unarnnidan
Karayunno ningal enthinay njanen
Swantha deshathu pokumbol
Kazhiyunnu yathra ithranaal kaatha
Bhavanathil njanum chennitha

Dheham ennora vasthram oori njan
Aaradi mannil aazhthave
Bhoomi ennora koodu vittu njan
Swargamam veettil chellave
Malakhamarum dhootharum
Maari maari punarnnu poi
Aadhi vyadhikal anyamay
Karthave janmam dhanyamay

Swarga raajyathu chenna nerathu
Karthavennodu chpdhichu
Swantha bandhangal vittu ponnappol
Nonthu neeriyo nin manam
Shanka koodathe cholli njan
Karthave illa thellume
Ethi njan ethi sannidhe
Ithra naal kaatha sannidhe


Saturday, 21 December 2019

Ella navum padi vazhthumഎല്ലാ നാവും പാടി വാഴ്ത്തും Song No 204

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)

യോഗ്യന്‍ നീ.. യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ..
യോഗ്യന്‍ നീ.. യോഗ്യന്‍ നീ..
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍ (2)
                   
നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ (2) (യോഗ്യന്‍ ..)
                   
സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്‍റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍ (2) (യോഗ്യന്‍ ..)

Ella  navum padi vazhthum
aradhyanam yesuve
sthothra yagam arppichennum
ange vazhthi sthuthichidunnu (2)

yogyan nee .. yesuve
sthuthikalkku yogyan nee ..
yogyan nee .. yogyan nee ..
daiva kunjade nee yogyan (2)

nithyamayi snehichenne
thiru ninathal veendeduthu
uyirthennum jeevikkunnu
maranathe jayichavane (2) (yogyan ..)

saukhyadayakan ennesu
adippinaral saukhyam nalki
asrayam nee ente natha
ethra madhuryam jeevithathil (2) (yogyan ..)

En priya rakshakan neethiyin suryanayഎന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ് Song No 203

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
തന്‍ കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് (എന്‍ പ്രിയ..)
                               
യെരുശലെമിന്‍ തെരുവിലൂടെ ക്രൂശു മരം ചുമന്നു
കാല്‍വരിയില്‍ നടന്നു പോയവന്‍
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള 
വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ (എന്‍ പ്രിയ..)
                               
ആനന്ദ പുരത്തിലെ വാസം ഞാന്‍ ഓര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ ?
പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗീയ സന്തോഷം എന്നിലുണ്ടിന്നലേക്കാള്‍ (എന്‍ പ്രിയ..)
                               
നീതി സൂര്യന്‍ വരുമ്പോള്‍ തന്‍ പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള്‍ നിറം മാറിടുമേ
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്‍
കൂടവേ ഇരുത്തുന്ന രാജാവ്‌ വേഗം വരും (എന്‍ പ്രിയ..)
                               
സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
കാന്തനുമായ് വാഴുവാന്‍
ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമ കാന്തന്‍ (എന്‍ പ്രിയ..)

En priya rakshakan neethiyin suryanay
Tejassil velippedume
Tamasamenniye meghathil varum tan
Tan kanthayam enneyum cherthidum nischayamai (en priya ..)

Yerusalemin theruvilude krushu maram chumannu
Kalvariyil nadannu poyavan
Shobhitha pattanathil muthukalalulla
Veedukal thirthittu vegathil varumavan (en priya ..)

Ananda purathile vasam njan orkkumpol
Ihathile kastam saramo
Pratyasha ganangal padi njan nithyavum
Swargiya santhosham ennilundinnalekkal (en priya ..)

Neethi suryan varumpol tan prabhayin kanthiyal
En irul niram maridume
Raja raja prathimaye dharippichittenne tan
Koodave iruthunna rajav vegam varum (en priya ..)

Santhapam thirnnittu anthamilla yugam
Kanthanumay vazhuvan
Ullam kothikkunne padangal pongunne
Enningu vannenne cherthidum prema kantan (en priya ..)


En yesu en sangitam en balam akunnuഎന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു Song No202

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്‍റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
                             
എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും

En yesu en sangitam en balam akunnu
Tan jeevante kiridam enikku tharunnu
Tan mukhathin prakasam ha ethra madhuram
Ha nalloravakasam entethu nischayam

En yesu en sangitam en balam akunnu
Enikku viparitam aya kaiyyezhuthu
Tan krushin tiru raktam mayichu kalanju
Shatruta thirthu swraggam enikku thurannu

En yesu en sangitam en balam akunnu
En hridayathin khedam okke tan thirkkunnu
En vazhiyil prayasam nerukkam sankadam
Varumpol nallashvasam yesuvin marvidam

En yesu en sangitam en balam akunnu
Tan varav samipam neram pularunnu
Divya mahatvathode tan velippettitum
Ee njanum avanodu koode prakashikkum

Enikkente Aasreyam Yeshuvathre എനിക്കെന്റെ ആശ്രയം യേശുവത്രെ Song Nom201

എനിക്കെന്റെ ആശ്രയം യേശുവത്രെ
സര്‍വ്വശക്തനാം എന്‍ യേശുവത്രെ
ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍

യേശു മതി, ആ സ്നേഹം മതി
തന്‍ ക്രൂശു മതി എനിക്ക്
യേശു മതി, തന്‍ ഹിതം മതി
നിത‍്യജീവന്‍ മതി എനിക്ക്

 കാക്കയെ അയച്ചാഹാരം തരും
ആവശ‍്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍

ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തുതരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തുതരും
യേശു മതിയായവന്‍

Enikkente Aasreyam Yeshuvathre
Sarva shakthanam en Yeshu athre
Njan avan kaikalil surakshithanam
Yeshu mathiyayavan
Yeshu mathu aa sneham mathy aa krushu mathiyenikku
Yeshu mathy than hitham mathy nithya jeevan mathiyenikku

Kakkaye ayachu aaharam tharum
Aavashyamellam nadathy tharum
Nashtangale labhamakky tharum
Yeshu mathiyayavan

Kshamathin naalukal theerthu tharum
Kada bharangale maatty tharum
Nindhayin naalukal theerthu tharum
Yeshu mathiyayavan

Aarogyam ulla shareeramtharum
Rogangale Daivam neekky tharum
Shanthamy uranguvan krupa thannidum
Yeshu mathiyayavan

Paazhchilavukale neekky tharum
Illaymakale maatty tharum
Varumana margangal thurannu tharum
Yeshu mathiyayavan

Enikkoru bhavanam panithu tharum
Hrudhayathin aagraham niravettidum
Puthiya vazhikale thurannu tharum
Yeshu mathiyayavan

Samadhanamulla kudumbam tharum
Kudumbathil eavarkkum rakhsa tharum
Nalla swabhavikalay theerthidum
Yeshu mathiyayavan




എനിക്കെന്‍റെ ആശ്രയം യേശുവത്രേ Lyrics & Music : R S Vijayaraj

Enne nithyathayodu aduppikkunnaഎന്നെ നിത്യതയോട് അടുപ്പിക്കുന്ന Song No 200

എന്നെ നിത്യതയോട് അടുപ്പിക്കുന്ന
എല്ലാ അന്ഹഭവങ്ങൾക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി
എല്ലാ തോല്വികള്ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ  അത് നിമിത്തമായി
എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിധ്യം ആരറിയാൻ ഇടയായി

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂ പോൽ
ശോധനയിൻ ചൂലായതിൽ പൊന്നു പോലെ
ഉയർച്ചയിലും താഴ്ചയിലും
മരണത്തിലും ജീവനിലും
 നിൻ സാന്നിധ്യം മതി
നാഥാ നിൻ സാന്നിധ്യം   മതി

Enne nithyathayodu aduppikkunna
ellaa anubhavangalkkum nanni
enne nalla shishyanaakkidunna
ellaa kurishukalkkum naathaa nanni
ellaa tholvikalkkum naathaa nanni
ninte mukham kaanuvaan
athu nimiththamaayi
ellaa kannuneerinum naathaa nanni
ninte sanniddhyamariyaan idayaayi

thaazhvarayil mullukalil
panineer poopol
shodhanayin choolayathil ponnu pole
uyarchayilum thaazchayilum
maranathilum jeevanilum
nin sanniddhyam mathi
naathaa nin sanniddhyam mathi

Ente bharam chumakkunnavan എന്‍റെ ഭാരം ചുമക്കുന്നവന്‍ ‍ യേശു.. Song No199

എന്‍റെ ഭാരം ചുമക്കുന്നവന്‍ ‍ യേശു....

എന്നെ നന്നായ് അറിയുന്നവന്‍‍ യേശു....

സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും

യേശു മാത്രം മതി (2)

യേശു...... എന്‍റെ സ്നേഹിതന്‍

യേശു...... എന്‍റെ പ്രാണപ്രിയന്‍

സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും

യേശു മാത്രം മതി (2)



എന്‍റെ ദേഹം ക്ഷയിചീടട്ടെ യേശു കൈവിടില്ലാ

ഞാന്‍ ഏകനായ് തീര്‍ന്നീടട്ടെ യേശു മാറുകില്ലാ

സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും

യേശു മാത്രം മതി

യേശു...... എന്‍റെ സ്നേഹിതന്‍

യേശു...... എന്‍റെ പ്രാണപ്രിയന്‍

സുഖമുള്ള കാലത്തും കണ്ണുനീര്‍‍ നേരത്തും

യേശു മാത്രം മതി (2)



എന്‍റെ. ഭാരം ചുമക്കുന്നവന്‍ യേശു....

എന്നെ നന്നായ് അറിയുന്നവന്‍‍ യേശു....

സുഖമുള്ള കാലത്തും കണ്ണുനീr‍ നേരത്തും

യേശു മാത്രം മതി (2)

യേശു...... എന്‍റെ സ്നേഹിതന്‍

യേശു...... എന്‍റെ പ്രാണപ്രിയന്‍

സുഖമുള്ള കാലത്തും കണ്ണുനീr‍ നേരത്തും

യേശു മാത്രം മതി (2)

യേശു മാത്രം മതി (2)


Ente bharam chumakkunnavan
Enne nannay ariyunnavan Yeshu
Sukhamulla kalathum kannuneer nerathum
Yeshu mathram mathi
Yeshu ... Ente snehithan
Yeshu ... Ente prannapriyan
Sukhamulla kalathum kannuneer nerathum
Yeshu mathram mathi

Ente deham kshayicheedatte Yeshu kaividilla
Njan ekanay theernneedatte Yeshu marukilla
Sukhamulla kalathum kannuneer nerathum
Yeshu mathram mathi
Yeshu ... ente snehithan
Yeshu ... ente prannapriyan
Sukhamulla kalathum kannuneer nerathum
Yeshu mathram mathi ...

Lyrics from  Dr. Blessson Memana
vocal Dr .Blesson Memana
Hindi translations  available  use the link




Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...