Malayalam Christian song Index

Sunday, 22 March 2020

Nandi nandi en dyvameനന്ദി നന്ദി എൻ ദൈവമേ Song no 289

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ (3)

1 എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- (നന്ദി...)

2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ;-(നന്ദി...)

3 കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ;- (നന്ദി...)

4 ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- (നന്ദി...)


Nandi nandi en dyvame
Nandi en yeshuparaa (3)
1 Ennamillaathulla nanmakalkkum
   Albhuthamaarnna nin snehatthinum;- (nandi...)

2Paapatthaal murivetta enne ninte
  Paaniyaal cherttha anacchuvallo;- (nandi...)

3 Koorirul thaazhvara athilumente
   Paathayil deepamaayu vannuvallo;- (nandi...)

4 Jeevitha shoonyathayin natuvil
  Niravaayu anugraham chorinjuvallo;-(nandi...)

Saturday, 21 March 2020

Kathu kathu nilkunne najanകാത്തു കാത്തു നിൽക്കുന്നേ ഞാൻ Song No 288

 കാത്തു കാത്തു നിൽക്കുന്നേ ഞാൻ
 യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യ
മോർത്താൽ ആനന്ദമെന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ
 മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ 
പൊൻമുഖം ഞാൻ മുത്തിടാം

2 മാറിടാതെ നിന്മൊഴിയിൽ
 പാതയിൽ ഞാനോടിയെൻ
ലാക്കിലെത്തി നൽവിരുതു
 പ്രാപിക്കും ജീവാന്ത്യത്തിൽ;-

3 സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ
 ആശിപ്പാനെന്തുള്ളപ്പാ
സ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ 
അപ്പുരേ ഞാൻ കാണുന്നേ;-

4 രാപ്പകൽ നിൻ വേല ചെയ്തു
 ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ 
രാജരായ് വാണിടുമേ;-

5 എൻ പ്രിയാ നിൻ പ്രേമമെന്നിൽ
 ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ 
നിൻ സ്വന്തം മാറ്റമില്ലതിനൊട്ടും-

6 കാഹളത്തിൻ നാദമെന്റെ
 കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു 
വിണ്ണിലെത്തി മോദിക്കും;-

1 Kathu kathu nilkunne Najan
Yeshuve nin nalinai
Nin vanvin bhagyam-
orthal anandam endanandam

Lekshyamellam kanunne
 Mal priya manvalane
Ennu mege vannidumo 
 Pon mugam najan muthidam

2 Maridatha nin mozhiyil
 Pathayil njanodiyen
Lakilethi nal viruthu
Prapikum jeevandyathil

3 Sowrgeeyanmark ipuriyil
 Aasippan endullappa
Sowargeeyamam saubhagyan 
Galappure najan kanunne

4 Rappakal nin vela cheithu
 jeevane vedinjavar
Rappakalillathe rajye rajarai vanidume

5 En priya nin premamennil
 Eridunne naalku naal
Nee en sowndam najannin
 sowndam mattamillathinuottum

6 Kahalathin nadamente
 Kathilethan kalamai
Minnal pole najan parannu
 vinnilethi modhikum


Lyrics:- Pr. P.P Mathew,
The Pentecostal mission Tvm\
Hindi Translation 
Baat joh kar entjaar men 
Hindi translation  available |Use the link
,

Friday, 20 March 2020

Enthu kandu ithra snehippanഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ Song No 287

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇതു പ്രാപിപ്പാൻ
ഇതു കൃപയതാൽ യേശുവേ(2)

പാപിയായ് ഇരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും (2)
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും
നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു...

രക്ഷയിൻ പദവിയാൽ വീണ്ടെന്നെ
ആത്മാവിൻ ദാനത്തെ നൽകി നീ(2)
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു...

ദൈവീക തേജസ്സാൽ നിറച്ചെന്നെ
തന്‍ മണവാട്ടിയായി മാറ്റി നീ(2)
സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ
അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു...

സ്വർഗ്ഗീയ നാട് അവകാശമായി
നിത്യമാം വീടെനിക്കൊരുക്കി നീ(2)
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ(2) എന്തു കണ്ടു...


Enthu kandu ithra snehippan
Ithra maanippan Yeshuve
Yogyanalla ithu praapippan
Ithu krupayathaal Yeshuve

Paapiyaayirunnoru kaalathum
Abhakthanaayoru naalilum
Krushinu shathruvaay jeevicha naalilum
Neeyenne snehichallo

Rakshayin padhaviyaal veendenne
Aathmavin dhaanathe nalki nee
Than makanaakki nee van kshamayeki nee
Swaathanthryam eakiyathaal

Swargeeya naadavakaashamaay
Nithyamaam veedenikkorukki nee
Enneyum cherkkuvan mekhathil vannidum
Bhagyanaal orthidumpol

Enne karuthunna vidhangal orthalഎന്നെ കരുതുന്ന വിധങ്ങളോർത്താൽ Song No 286

എന്നെ കരുതുന്ന വിധങ്ങളോർത്താൽ
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോർത്താൽ
ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ

യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും
ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും

പാപക്കുഴിയിൽ ഞാൻ താണിടാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി
പാടാൻ പുതുഗീതം നാവിൽ തന്നു
പാടും സ്തുതികൾ എന്നേശുവിന്ന്

ഉള്ളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ടാഎൻമകനേ
എല്ലാനാളും ഞാൻ കൂടെയുണ്ട്


ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോൽ നാഥൻ നൽകിടുന്നു
തിന്നു തൃപ്തനായി തീർന്നശേഷം
നന്ദിയാൽ സ്തോത്രം പാടുമെന്നും


ക്ഷീണനായി ഞാൻ തീർന്നിടുമ്പോൾ
ക്ഷണം യേശു എന്നരികിൽ വരും
ക്ഷോണി തന്നിൽ ഞാൻ തളർന്നിടാതെ
ക്ഷേമമാകും എന്നേശു നാഥൻ

ദേഹം ക്ഷയിച്ചാലും യേശുവെ നിൻ
സ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ
കാന്താ വേഗം നീ വന്നിടണേ.

Enne karuthunna vidhangal orthal
Nandhiyal ulla nirenjeedunne
Enne nadathunna vazhikal orthal
Anandhathin ashru pozhinjeedume

Yeshuve rekshaka ninne njan snehikkum
Aayussin naalellam nandhiyal paadidum

Paapa kuzhiyil njan thaanidathen
Paadham urappulla paaramel nirthy
Paadan puthugeetham naavil thannu
Paadum sthuthikal en Yeshuvinu

Ulla kalangidum velayilen
Ullil vanneshu chollidunnu
Thellum bhayam venda en makane
Ella naalum njan koodeyundu

Oro dhivasavum vendathellam
Vendum pol Nadhan nalkidunnu
Thinnu thrupthanayi theernna shesham
Nandhiyal sthothram paadumennum

ksheenanaayi njan theernidumpol 
kshnam yeshu en arikil varum
kshoni tannil njan thalarnidathe
kshemam aakum en yeshu nathan  

Dheham ksheyichalum Yeshuve nin
Sneham ghoshikkum lokamengum
Kanman kothikkunne nin mugham njan
Kantha vegam nee vanneedane

Emmanuvel Emmanuvelഇമ്മാനുവേല്‍ ഇമ്മാനുവേല്‍ Song No 285

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
നിന്നോടു കൂടെ വാഴുന്നു
രാവും പകലും വാഴുന്നു
ദൈവം നിന്നില്‍ വാഴുന്നു (ഇമ്മാനുവേല്‍()
                 
ആകാശത്തെങ്ങും തേടേണ്ട നീ
താഴെ ഈ ഭൂവിലും തേടേണ്ട നീ
കനിവിന്‍ നാഥന്‍ സ്നേഹസ്വരൂപന്‍
എന്നും നിന്‍റെ കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)
                 
ഭൂമിയില്‍ ഏകാനാണെന്നോര്‍ക്കേണ്ട നീ
ദുഃഖങ്ങള്‍ ഓരോന്നോര്‍ത്തു കേഴേണ്ട നീ
സ്നേഹിതനായി സാന്ത്വനമായി
ദൈവമെന്നും കൂടെയുണ്ട് (2)
ഇന്നു നിന്‍റെ മാനസം നീ തുറന്നീടില്‍
എന്നുമെന്നും ഈശോ നിന്‍റെ കൂടെ വാഴും (2) (ഇമ്മാനുവേല്‍..)

Emmanuvel Emmanuvel
Ninnodu koode vazhunnu
Ravum pakalum vazhunnu
Daivam ninnil vazhunnu (emmanuvel..)

Akasathengum thedenda nee
Thazhe ee bhuvilum thedenda nee
Kanivin nathan snehaswaroopan
Ennum ninte koodeyunt (2)
Innu ninte manasam nee thurannitil
Ennumennum isho ninte koode vazhum (2) (emmanuvel..)

Bhumiyil ekananennorkkenda nee
Duhkhangal oronneorthu kezhenda nee
Snehidanayi santvanamayi
Daivamennum koodeyunt (2)
Innu ninte manasam nee thurannitil
Ennumennum isho ninte koode vazhum (2) (emmanuvel..)

Enthu nallor sakhi yesu എന്ത് നല്ലോര്‍ സഖി യേശു Song No 284

എന്ത് നല്ലോര്‍ സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
                                 
കഷ്ടം ശോധനകളുണ്ടോ? എവ്വിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട്‌ ചൊല്ലിടാം
                                 
ഉണ്ടോ ഭാരം, ബലഹീനം? തുന്‍പങ്ങളും അസംഖ്യം?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം



Enthu nallor sakhi yesu papa dukham vahikkum
Ellamesuvodu chennu chollidumpol than kelkkum
Nomparamere sahichu samadhanangal nashtam
Ellamesuvodu chennu chollitayka nimittam

Kastam shodhanakalunto evvidha dukhangalum
Lesavumadhairyam venda chollamesuvodellam
Dukham sarvvam vahikkunna mitram mattarumunto
Ksinamellamariyunna yesuvodu chollidam

Unto bharam balahinam thunpangalum asankhyam
Raksakanallo sanketam yesuvotariyikka
Mitrangal ninnikkunnunto poy chollesuveatellam
Ullam kaiyilishan kakkum anguntasvasamellam






Hindi translation available
Use the link| 

En yesuve en rakshaka Nee matramen daivamഎന്‍ യേശുവേ എന്‍ രക്ഷകാ നീ മാത്രമെന്‍ ദൈവം song No 283

എന്‍ യേശുവേ എന്‍ രക്ഷകാ
 നീ മാത്രമെന്‍ ദൈവം
ഏതു രാവിലും പകലിലും
 നീ മാത്രമാശ്രയം (2) (എന്‍ യേശുവേ..)
                                   
നിന്‍ തിരുരക്തത്താല്‍
എന്നെയും വീണ്ടെടുത്ത
ആ ദിവ്യസ്നേഹത്തെ
വര്‍ണ്ണിച്ചീടും ഞാന്‍ (2)
ആ ദിവ്യസ്നേഹിതനെ
സ്നേഹിച്ചീടും ഞാന്‍ (എന്‍ യേശുവേ..)
                                   
നിന്‍ അടിപ്പിണരുകള്‍
 എന്‍ രോഗപീഢകളെ
സൌഖ്യമാക്കും സ്നേഹത്തെ
സാക്ഷിച്ചീടും ഞാന്‍ (2)
ആ ദിവ്യവചനത്തെ
പാലിച്ചീടും ഞാന്‍ (എന്‍ യേശുവേ..)



En yesuve en rakshaka
Nee matramen daivam
Ethu ravilum pakalilum 
Eee mathramasrayam (2) (en yesuve..)

Nin thiruraktathal 
Enneyum veendedutha
Aa divyasnehathe
Varnnichidum njan (2)
Aa divyasnehithane 
snehichidum njan (en yesuve..)

Nin adippinarukal
En rogapidhakale
Soukhyamakkum snehathe
Sakshichidum njan (2)
Aa divyavachanathe 
palichidum njan (en yesuve..)

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...