Malayalam Christian song Index

Saturday, 20 March 2021

shuddhathmave vannennullilശുദ്ധാത്മാവേ വന്നെന്നുള്ളിൽ Song No 368

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ

സത്യാത്മാവേ നിത്യതയിലെത്തുവോളവും  ((2))

ജീവനൂതുക ജീവദായകാ

ജീവനാളമായ് എരിഞ്ഞു തീരുവാൻ    ((2))

                                          ((ശുദ്ധാത്മാവേ))

2 പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ

ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ  (2))

ജീവനൂതുക ജീവദായകാ

ജീവനാളമായ് എരിഞ്ഞു തീരുവാൻ;- ശുദ്ധാ...((2))

                                                   ((ശുദ്ധാത്മാവേ))

3 അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ

അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ

ജീവനൂതുക ജീവദായകാ

ജീവനാളമായ് എരിഞ്ഞു തീരുവാൻ  (2)

                                             ((ശുദ്ധാത്മാവേ))

4 രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ

ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം (2)

ജീവനൂതുക ജീവദായകാ

ജീവനാളമായ് എരിഞ്ഞു തീരുവാൻ.

                                                 (ശുദ്ധാത്മാവേ))

5 കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ

ഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേ (2)

ജീവനൂതുക ജീവദായകാ

ജീവനാളമായ് എരിഞ്ഞു തീരുവാൻ(2) 

                                                 (ശുദ്ധാത്മാവേ)

 1 shuddhathmave vannennullil vasam cheyyane

Sathyathmave nithyathayil ethuvolavum

Jeevanothuka jeevadayaka

Jeevanalamay erinju theruvan


2 Papam neethi nyayavidhi bodhamekidan ie

Shapabhuvil penthakkosthil vannoraviye

Jeevanothuka jeevadayaka

Jeevanalamay erinju theruvan;- shuddha...


3 Ambarathil ninnirangi agninavukal

Anpodamarnnellarilum shakthinampukal

Jeevanothuka jeevadayaka

Jeevanalamay erinju theruvan.

                                    ( shuddha...)

4 Rando monno perevide ente namathil

Undavideyunde njanenneki vagdatham

Jeevanothuka jeevadayaka

Jeevanalamay erinju theruvan.

                                 ( shuddha...)


5 Kallaayulla hrdayangalurukkedane

Hallelluya geetham padanorukkedane

Jeevanothuka jeevadayaka

Jeevanalamay erinju theruvan;- 

                                   (shuddha...)





Sunday, 14 March 2021

Nanmayikayi ellaam cheyunuനന്മയ്ക്കായി എല്ലാം ചെയ്യുന്നു Song No 367

 നന്മയ്ക്കായി എല്ലാം ചെയ്യുന്നു

എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു

ദോഷയമായിട്ടൊന്നും യേശു ചെയ്കയില്ല

എന്റെ നന്മയ്ക്കായി എല്ലാം ചെയ്യുന്നു


കാർമേഘം ഉയർന്നിടുമ്പോൾ

കൂരിരുൾ മൂടും വേളയിൽ

കൈവിടുകയില്ല എന്റെ നാഥൻ എന്നെ

എന്നോടൊപ്പം വന്നീടുമല്ലോ


രോഗങ്ങൾ വന്നിടുമ്പോഴും

കഷ്ടതകൾ വർധിക്കുമ്പോഴും

നന്മയല്ലാതൊന്നും തിന്മചെയ്കയില്ല 

എന്റെ നാഥൻ എന്നും നല്ലവൻ


Nanmayikayi ellaam cheyunu

Ente nanmakayi ellaam cheyunu

Doshamayittonum Yeshu cheykayilla

Ente nanmayikayi ellaam cheyunu


Kaarmegam uyarnidumbol

Kurirul moodum vellayil

Kaividukayilla ente naathan enne

Ennodoppum vanidumalo


Rogangal vaneedumpozhum

Kashtathakal varthikum pozhum

Nanmayallathu onnum thinmacheykayilla

Ente naathan ennum nallavan





Lyrics - Veeyapuram Georgekutty






Monday, 1 March 2021

Abhishekatthaal enreഅഭിഷേകത്താൽ എൻെറ Song no 366

 അഭിഷേകത്താൽ എൻെറ  ഉളളം നിറയും 

ആത്മാവിനാൽ  എന്നെ വഴി നടത്തും (2)

എന്റെ യേശു എനിക്കായി ജീവൻ തന്നതാൽ 

ഞാൻ ഹല്ലേലുയ പാടി വാഴ്ത്തുമെ  (2)


രോഗ ദുഃഖങ്ങളെന്നെ  തളർത്തുകില്ല

എൻ സങ്കടങ്ങൾ എന്നെ വീഴുങ്ങുകില്ല  (2)

നരയക്കോളം ചുമക്കാമെന്നാരുളിയതാൽ

ഞാൻ തെല്ലുമേ ഭയപ്പെടില്ല  (2)

                                         (അഭിഷേക...)

ലോകമെനിയക്കയതിരായി ഉയർന്നു നിന്നാലും 

പാപം എന്നെ വീഴ്ത്തുവാൻ നോക്കിയെന്നാലും (2)

ലോകത്തെ ജയിച്ചയെൻ യേശു ഉള്ളതാൽ

ആത്മ ശക്തിയെന്നിൽ  പകർന്നീടുമെ (2)

                                       (  (അഭിഷേക...)

Abhishekatthaal enre  ulalam nirayum

Aathmaavinaal  enne vazhi natatthum 

Ente yeshu enikkaayi jeevan Thannathaal

Njaan Halleluya paati vaazhtthume


Roga duakhangalenne  thalartthukilla

En sankatangal enne veezhungukilla

Narayakkolam chumakkaamennaaruliyathaal

Njaan thellume bhayappetilla

                                (Abhishekatthaal)

Lokameniyakkayathiraayi uyarnnu ninnaalum 

Paapam enne veezhtthuvaan nokkiyennaalum

Lokatthe jayicchayen yeshu ullathaal

Aathma shakthiyennil  pakarnneetume

                                              (Abhishekatthaal)   





Lyrics|  Anil Daniel .|TKML,| Kottarakara






Friday, 19 February 2021

Yaahu nalla itayanയാഹ് നല്ല ഇടയൻ Song No365

 യാഹ് നല്ല ഇടയൻ

എന്നുമെന്റെ പാലകൻ

ഇല്ലെനിക്കു ഖേദമൊന്നുമേ

1 പച്ചയായ പുൽപ്പുറങ്ങളിൽ

സ്വച്ചമാം നദിക്കരികിലും

ക്ഷേമമായി പോറ്റുന്നെന്നെയും

സ്നേഹമോടെന്നേശു നായകൻ;- യാഹ്

2 കൂരിരുളിൻ താഴ്വരയതിൽ

ഏകനായി സഞ്ചരിക്കിലും

ആധിയെന്യെ പാർത്തിടുന്നതും

ആത്മനാഥൻ കൂടെയുള്ളതാൽ;- യാഹ്

3 ശത്രുവിന്റെ പാളയത്തിലും

മൃഷ്ട-ഭോജ്യമേകിടുന്നവൻ

നന്മയും കരുണയൊക്കെയും

നിത്യമെന്നെ പിന്തുടർന്നിടും;- യാഹ്

4 കഷ്ട-നഷ്ട-ശോധനകളിൽ

പൊന്മുഖം ഞാൻ നേരിൽ കണ്ടിടും

ശാശ്വത ഭുജങ്ങളിൻ മീതെ

നിർഭയനായ് ഞാൻ വസിച്ചീടും;- യാഹ്



Yaahu nalla itayan

Ennumente paalakan

Illenikku khedamonnume

1Pacchayaaya pulppurangalil

Svacchamaam nadikkarikilum

Kshemamaayi pottunnenneyum

Snehamotenneshu naayakan;- yaahu


2 Koorirulin thaazhvarayathil

Ekanaayi sancharikkilum

Aadhiyenye paartthitunnathum

Aathmanaathan kooteyullathaal;- yaahu


3 Shathruvinte paalayatthilum

Mrushta-bhojyamekitunnavan

Nanmayum karunayokkeyum

Nithyamenne pinthutarnnitum;- yaahu


4 Kashta-nashta-shodhanakalil

Ponmukham njaan neril kanditum

Shaashvatha bhujangalin meethe

Nirbhayanaayu njaan vasiccheetum;- yaa




Hindi translation is available|

best two translation available\ use the  link/





Sunday, 7 February 2021

Praakaaram vittu njaan vannitatteപ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ Song No 364

 പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ

ചേർക്കുമോ എന്നെ നിന്റെ സന്നിധേ

തീർക്കുമോ എന്നെ നിന്റെ പൈതലായി

പാർക്കുമേ നിന്റെ ചാരെ  നാളെല്ലാം(2


പാപിയായി ഞാൻ ഉഴന്നിഹത്തിൽ

ജീവനായി  ഞാൻ ഓടി വലഞ്ഞു

ഒരുക്കി  ഈ  നിത്യസങ്കേതം 

വരുന്നു ഞാൻ നിൻ നഗരമത്തിൽ


എന്റെ കൺകൾ നിൻ മുഖം കാണട്ടെ

എന്റെ കൈകൾ നിൻ വേല ചെയ്യട്ടെ

എന്റെ കാൽകൾ  നിൻ പാത ഓടട്ടോ

നീ വസിക്കും മന്ദിരമണല്ലോ ഞാൻ


Praakaaram vittu njaan vannitatte

Cherkkumo enne ninte sannidho

Theerkkumo enne ninte pythalaayi

Paarkkumo ninte chaare  naalellaam(2


Paapiyaayi njaan Uzhannihathil

Jeevanaayi  njaan oti valanju

Orukki  ee   nithyasanketham 

Varunnu njaan nin nagaramatthil


Ente kankal nin mukham kaanatte

Ente kykal nin vela cheyyatte

Ente kaalkal  nin paatha otatto

Nee vasikkum mandiramanallo njaan


  Lyrics Sister  Louis Paul 

Wednesday, 27 January 2021

Uyarthidum njaan ente kankalഉയർത്തിടും ഞാൻ എന്റെ കൺകൾ song No 365

 ഉയർത്തിടും ഞാൻ എന്റെ കൺകൾ

തുണയരുളും വൻഗിരിയിൽ 

എൻസഹായം വാനം ഭൂമി 

അഖിലം വാഴും യഹോവയിൽ 


1 യിസ്രായേലിൻ കാവൽക്കാരൻ

 നിദ്രാഭാരം തൂങ്ങുന്നില്ല 

യഹോവയെൻ പാലകൻ 

താൻ ഇല്ലെനിക്കു ഖേദമൊട്ടും


2 ശത്രുഭയം നീക്കിയെന്നെ 

മാത്രതോറും കാത്തിടുന്നു 

നീതിയിൻ സൽപ്പാതകളിൽ

 നിത്യവും നടത്തിടുന്നു


3 ശോഭയേറും സ്വർപ്പുരിയിൽ

തീരമതിൽ ചേർത്തിടുന്നു 

ശോഭിതപുരത്തിൻ വാതിൽ

 എൻ മുമ്പിൽ ഞാൻ കണ്ടിടുന്നു


4 വാനസേനഗാനം പാടി 

വാണിടുന്നു സ്വർഗ്ഗസീയോൻ 

ധ്യാനിച്ചിടും നേരമെന്റെ 

മാനസം മോദിച്ചിടുന്നു


5 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ചേർന്നിടും

ഞാൻ സ്വർഗ്ഗദേശേ

ഹല്ലേലുയ്യാ പാടി സർവ്വകാലവും

 ഞാൻ വാണിടുവാൻ


     


Uyarthidum njaan ente kankal

Thunayarulum van giriyil

En sahayam vaanam bhumi

Akilam vazhum yahovayil


1 Israyelin kavalkkaran nidra

Bharam thungunnilla

Yahovayen paalakan than 

Illenikku kheda'mottum;-


2 Shathru'bhayam neeki enne 

Maathra thorum kathidunnu

Neethiyin sal’paathakalil

Nithyavum nadathidunnu;-


3 Shobha'yerum sworppuriyin 

Theeramathil cherthidunnu

Shobhitha-purathin vaathil 

En mumpil njaan kandidunnu;-


4 Vanasena gaanam padi

Vanidunnu sworgga seeyon

Dhyanichedum neram ente

Manasam modichidunnu;-


5Halleluyaa Halleluyaa chernnidum

 Njaan sworgga'deshe

Halleluyaa paadi sarvva

Kalavum njaan vaniduvan;-


 Hindi translation Available  |

Us pahad par aankhey meri, 




Tuesday, 19 January 2021

Njaan enne nalkeetunne ഞാൻ എന്നെ നല്കീടുന്നേ song No 362


ഞാൻ എന്നെ നല്കീടുന്നേ 

സമ്പൂർണ്ണമായി സമർപ്പിക്കുന്നെ 

കുശവന്റെ കയ്യിലെ മൺപാത്രം  പോൽ 

എന്നെയൊന്നു നീ പണിയേണമേ 


ക്ഷീണിച്ചു പോയിടല്ലേ 

നാഥാ ഈ ഭൂവിൽ ഞാൻ

ജീവൻ പോകുവോളം 

നിന്നോട് ചേർന്നു നിൽപ്പാൻ 


കൃപയേകണേ നിന്നാത്മാവിനാൽ 

സമ്പൂർണ്ണമായി നിലനിന്നിടാൻ (2)

നിൻ ജീവൻ നല്കിയതാൽ 

ഞാനെന്നും നിന്റേതല്ലേ 

പിന്മാറിപോയിടുവാൻ 

ഇടയാകല്ലേ നാഥാ 

                       (ഞാൻ എന്നെ...)

നിൻ രക്ഷയെ വർണ്ണിക്കുവാൻ 

നിൻ ശക്തിയാൽ നിറച്ചീടുക (2)

വചനത്താൽ നിലനിന്നിടാൻ 

നാഥാ നിൻ വരവിൻ വരെ 

നിന്നോട് ചേർന്നിടുവാൻ 

എന്നെ ഒരുക്കീടുക 

                      (ഞാൻ എന്നെ... )

----------------------------------------------------------

Njaan enne nalkeetunne 

Sampoornnamaayi samarppikkunne 

Kushavante kayyile manpaathram  pol 

Enneyonnu nee paniyename 


Ksheenicchu poyitalle 

Naathaa ee bhoovil njaan

Jeevan pokuvolam 

Ninnotu chernnu nilppaan 


Krupayekane ninnaathmaavinaal 

Sampoornnamaayi nilaninnitaan (2)

Nin jeevan nalkiyathaal 

Njaanennum nintethalle 

Pinmaaripoyituvaan 

Itayaakalle naathaa 

                       (Njaan enne...)


nin rakshaye varnnikkuvaan 

nin shakthiyaal niraccheetuka (2)

vachanatthaal nilaninnitaan 

naathaa nin varavin vare 

ninnotu chernnituvaan 

enne orukkeetuka 

                      (Njaan enne... )




Lyrics & Music Rijo Joseph

Hindi translation Available 


Swargganaattilen Priyan theerthidumസ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും Song No 497

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും സ്വന്തവീട്ടിൽ ചേർന്നിടുവാൻ മമ കാന്തനെ ഒന്നു കാണുവാൻ മനം കാത്തു പാർത്തിടുന്നു ഇന്നു മന്നിതിൽ സീയോൻ യാത്രയി...