1 പാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
Ch.തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ
2 കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-
3 കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടരായ തള്ളീടും;-
4 എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
5 ദൂരത്തായ് കാണുന്ന സോദരാകൂട്ടത്തെ
യോർദ്ദാനിനക്കരെ സ്വാഗതസംഘത്തെ
6 ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
7 രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം;-
1 Pharicha dukhathal poratam aakilum
Nerode jeevichu aaruthalpedum njaan
Theerum en dukham vilapavum
Cherum njaan svargge vegam-halleluyaa
2 Kashdathayakilum nashdangkal vannalum
Isdanmar vittalum thushdiyay jeevikkum;-
3Kuttu kudumbakkar thittamay vittedum
Kuttu sahodarar bhrashdaray thalledum;-
4 Enthu manoharam hantha chinthikkukil
Santhosha deshame ninnil njaan chernnidum;-
5 Durathayi kanunnu sodara kuttathe
Yorddani’nnakkare svagatha samgathe;-
6 Bottil njaan kayaredum pattode yathrakkayi
Kottamillathulla veetil njaan ethidum;-
7 Rajamudi chudi rajadhi-rajane
aalinganam cheyum nalil nalil enthaanandam;-