എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി
ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു(2)
ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ (2)
( എനിക്കെ…)
ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി;-
(എനിക്കെ…)
പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ (2)
ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
തിടുക്കമാണെൻ മണാളൻ വന്നാൽ മതി (2)
(എനിക്കെ…)
കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ
വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്
തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും
നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;-
( എനിക്കെ…)
നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും
പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു (2)
നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ
പറന്നേറി വാനിലെത്തി വസിച്ചാൽ മതി (2)
(എനിക്കെ--)
Enikke nre yeshuvine kandaalmathi
Ihatthile maayaasukham viddaal mathi(2)
Paran shilppiyaayu paninja nagaramathil
Paranodu kudea vaazhaan poyal mathi (2)
Orikkal paapaandhakaara kuzhiyathil njan
Maricchavanaayu kidannu-ridatthu ninnu(2)
Uyartthi innolamenne nirutthiyavan
Urappulla paarayaakum kristheshuvil(2)
(Enikke…)
Ivide njaan verumoru paradeshipol
Ividutthe paarppidamo vazhiyampalam (2)
Ividenikkaarum thuna illenkilum
Inayaakum yeshuvoTu chernnaal mathi;-
(Enikke…)
Priyanenikkiniyekum dinamokkeyum
UartthiTaam suvishesha kodiyeemannil (2)
Ilakkamillaattha naaddil vasiccheeduvaan
Thidukkamaanen manaalan vannaal mathi (2)
(Enikke…)
Kalankamillaathe enne thirusinnidhe
Vilanguvaan yeshu kashdam sahicchenikkaayu(2)
Thalarnnameyu kaalkarangal thulaccha marvum
Niranja kanneerumar drahrudayavumaayu (2)
( Enikke…)
Niranja prathyaashaayal njaan dinamokkeyum
Paranja vaakkortthumaathram paartthidunnu (2)
Nirutthename vishuddha aathmaavinaal
Paranneri vaaniletthi vasicchaal mathi (2)
( Enik...)